Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Month: August 2024

  • ജഡായു ഗതി: ഒരു ദിവ്യ പക്ഷിയാണ് കൂടാതെ ശ്രീരാമ ഭക്തനും
    , ,

    ജഡായു ഗതി: ഒരു ദിവ്യ പക്ഷിയാണ് കൂടാതെ ശ്രീരാമ ഭക്തനും

    രാമായണത്തിലെ ഒരു പ്രധാന കഥാപാത്രമാണ് ജഡായു. അവൻ ഒരു ദിവ്യ പക്ഷിയാണ് കൂടാതെ ശ്രീരാമ ഭക്തനും. പലപ്പോഴും കഴുകനായി ചിത്രീകരിക്കപ്പെടുന്നു. സൂര്യന്റെ സാരഥിയായ അരുണയുടെ പുത്രനാണ് ജഡായു. കൂടാതെ രാമന്റെ പിതാവായ ദശരഥൻറെ അടുത്ത സുഹൃത്തുമായിരുന്നു. ആരണ്യ കാണ്ഡത്തിലാണ് ജഡായു കഥ വിവരിക്കുന്നത്. രാക്ഷസരാജാവായ രാവണൻ സീതയെ (മായാസീതയെ) തട്ടിക്കൊണ്ടു പോകുന്ന വേളയിൽ സീതാദേവിയുടെ കരച്ചിൽ കേൾക്കുകയും, രാവണനെ തടയുകയും ചെയ്യുന്നു. തൻ്റെ പ്രിയനായ രാമന്റെ നാമം ഉച്ചത്തിൽ വിളിച്ചു കരയുന്ന സീതാദേവിയെ രക്ഷിക്കുന്നതിന് വേണ്ടി, തന്റെ…

    Continue Reading

  • വയനാട്ടിലെ ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തില്‍ എത്തിയിരിക്കുകയാണ്:    മുഖ്യമന്ത്രി പിണറായി വിജയൻ
    , ,

    വയനാട്ടിലെ ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തില്‍ എത്തിയിരിക്കുകയാണ്: മുഖ്യമന്ത്രി പിണറായി വിജയൻ

    പലയിടത്തായി നിസ്സഹായരായി കുടുങ്ങിപ്പോയ എല്ലാവരേയും കണ്ടെത്തി സുരക്ഷിതസ്ഥാനങ്ങളിലേയ്ക്കെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ആദ്യഘട്ടത്തില്‍ നടത്തിയത്. പ്രതീക്ഷ കൈവിടാതെ പരമാവധി ജീവനുകള്‍ രക്ഷിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ജീവന്‍റെ ഒരു തുടിപ്പെങ്കിലും ഉണ്ടെങ്കില്‍ അത് കണ്ടെത്തി രക്ഷപ്പെടുത്താനാണ് സ്വജീവന്‍ പണയപ്പെടുത്തിയും രക്ഷാപ്രവര്‍ത്തകര്‍ ശ്രമിച്ചത്. നിലമ്പൂര്‍ മേഖലയില്‍ ചാലിയാറില്‍ നിന്ന് കണ്ടെടുക്കുന്ന മൃതദേഹങ്ങളും ശരീര ഭാഗങ്ങളും തിരിച്ചറിയാന്‍ വലിയ പ്രയാസം നേരിടുകയാണ്. ഇതുവരെ ആകെ കണ്ടെടുത്തത് 215 മൃതദേഹങ്ങളാണ്. 87 സ്ത്രീകള്‍, 98 പുരുഷന്മാര്‍, 30 കുട്ടികള്‍. ഇതില്‍ 148 മൃതശരീരങ്ങള്‍ കൈമാറി.…

    Continue Reading

  • ദുരന്തസ്ഥലം കണ്ടുകളയാമെന്ന് കരുതി വരരുത്; കർശന നടപടിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്
    , ,

    ദുരന്തസ്ഥലം കണ്ടുകളയാമെന്ന് കരുതി വരരുത്; കർശന നടപടിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

    കൽപ്പറ്റ: ഡിസാസ്റ്റർ ടൂറിസത്തെ ഒരു നിലയ്‌ക്കും പ്രോത്സാഹിപ്പിക്കാനാവില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ദുരന്തം നടന്ന സ്ഥലം ഒന്ന് കണ്ടുകളയാമെന്ന് കരുതി വരുന്നവരുണ്ട്. അത് ഡാർക്ക് ടൂറിസം ആണ്. ഇത് അനുവദിക്കില്ല. ഇക്കാര്യത്തിൽ കർക്കശ നിലപാട് സ്വീകരിക്കാനാണ് ആലോചിക്കുന്നത്. ജനങ്ങൾ ഇക്കാര്യവുമായി സഹകരിക്കണം. ലോകത്തുള്ള മുഴുവൻ പേരുടെയും മനസ് വയനാട്ടിലെ രക്ഷാ ദൗത്യത്തിനോടൊപ്പമാണ്. അതുതന്നെയാണ് ഏറ്റവും വലിയ പങ്കാളിത്തം. ശാരീരികമായ സാന്നിധ്യം നിലവിൽ അത്രത്തോളം ആവശ്യമില്ല. എല്ലാവരും നല്ല മനസ്സോടെ വരുന്നവരാണ്. എന്നാൽ ആളുകൾ ഒന്നാകെ…

    Continue Reading

  • ദുർഘടപ്രദേശങ്ങളിൽ ഹാം റേഡിയോ, കളക്ടറേറ്റിൽ ബേസ് സ്റ്റേഷന്‍
    ,

    ദുർഘടപ്രദേശങ്ങളിൽ ഹാം റേഡിയോ, കളക്ടറേറ്റിൽ ബേസ് സ്റ്റേഷന്‍

    പ്രകൃതി ദുരന്തത്തെ തുടർന്ന് ആശയവിനിമയം സങ്കീർണമായ ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽ നിന്ന് വിവരശേഖരണം വേഗത്തിലാക്കുന്നതിന് ഹാം റേഡിയോ സംവിധാനം. കൽപ്പറ്റയിലെ കളക്ടറേറ്റിലാണ് ബേസ് സ്റ്റേഷന്‍. ദുരന്ത മേഖലയിൽ രക്ഷാപ്രവർത്തകർക്കൊപ്പമുള്ള ഹാം റേഡിയോ ഓപ്പറേറ്റര്‍മാര്‍ ഇവിടേക്ക് വിവരങ്ങള്‍ കൈമാറുന്നു. ഉരുള്‍ ജല പ്രവാഹത്തിൽ മുണ്ടക്കൈ, ചൂരൽമല മേഖലയിലെ സെൽ ടവറുകൾ പാടെ നിലംപൊത്തിയിരുന്നു. വളരെ പരിമിതമായ തോതിലാണ് നിലവിൽ സെൽ ഫോൺ സേവനം ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഹാം റേഡിയോ ഓപ്പറേറ്റര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ ജില്ലാ ഭരണകൂടം നടപടി…

    Continue Reading

  • എകെപിഎ സാന്ത്വനം പദ്ധതി കുടുംബ ഫണ്ട് വിതരണം ചെയ്തു
    , , , ,

    എകെപിഎ സാന്ത്വനം പദ്ധതി കുടുംബ ഫണ്ട് വിതരണം ചെയ്തു

    തിരുവനന്തപുരം: തിരുവനന്തപുരം സൗത്ത് മേഖല, പാപ്പനംകോട് യൂണിറ്റ് അംഗമായിരുന്ന ഇളങ്കോ ഗോപന്റെ നിര്യാണത്തെ തുടർന്ന് സാന്ത്വനം പദ്ധതി തുക കുടുംബത്തിന് കൈമാറുന്ന ചടങ്ങ് 02.08.24 വെള്ളിയാഴ്ച വൈകിട്ട് 5.30 മണിക്ക്, പാപ്പനംകോട് ദർശന ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. തിരുവനന്തപുരം സൗത്ത് മേഖലാ പ്രസിഡൻറ് ശ്രീ. ഉണ്ണികൃഷ്ണൻ നായരുടെ അധ്യക്ഷതയിൽ വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് ആരംഭിച്ച ചടങ്ങിൽ മേഖലയുടെ സെക്രട്ടറി ശ്രീ. മധു. RS സ്വാഗതം ആശംസിക്കുകയും, ബഹുമാനപ്പെട്ട ജില്ലാ പ്രസിഡൻറ് എം…

    Continue Reading

  • കർക്കടക വാവുബലി: ഒരുക്കങ്ങൾ തൃപ്തികരമെന്ന് മന്ത്രി വി ശിവൻകുട്ടി
    , , ,

    കർക്കടക വാവുബലി: ഒരുക്കങ്ങൾ തൃപ്തികരമെന്ന് മന്ത്രി വി ശിവൻകുട്ടി

    ജില്ലയിൽ സുരക്ഷിതമായ കർക്കടക വാവുബലി ചടങ്ങുകൾ നടത്തുന്നതിനായി ജില്ലാ ഭരണകൂടവും വിവിധ വകുപ്പുകളും ഒരുക്കിയ സൗകര്യങ്ങൾ തൃപ്തികരമെന്ന് മന്ത്രി വി. ശിവൻകുട്ടി. തിരുവല്ലം ക്ഷേത്രത്തിൽ ഒരുക്കിയ സൗകര്യങ്ങൾ വിലയിരുത്തുകയായിരുന്നു മന്ത്രി. ജില്ലയിലെ മറ്റ് ഇടങ്ങളിലെ സൗകര്യങ്ങളും മന്ത്രി വിലയിരുത്തി. മേയർ ആര്യ രാജേന്ദ്രൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി. എസ് പ്രശാന്ത്, ജില്ലാ കളക്ടർ അനു കുമാരി, സബ് കളക്ടർ അശ്വതി ശ്രീനിവാസ്, ഡി സി പി നിധിൻ രാജ് എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

    Continue Reading

  • നഴ്‌സിങ് അസിസ്റ്റന്റ് ഒഴിവിലേക്ക് അഭിമുഖം
    , , ,

    നഴ്‌സിങ് അസിസ്റ്റന്റ് ഒഴിവിലേക്ക് അഭിമുഖം

    വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നഴ്‌സിങ് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. ആറ് മാസത്തെ ജനറൽ ഡ്യൂട്ടി അസിസ്റ്റൻസ് കോഴ്‌സ് പാസ്, ആശുപത്രികളിലെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് ഒൻപത് രാവിലെ 11ന് യോഗ്യത സർട്ടിഫിക്കറ്റ് സഹിതം വെള്ളറട സാമൂഹികാരോഗ്യകേന്ദ്രം കോൺഫറൻസ് ഹാളിൽ ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ ഇൻ ചാർജ് അറിയിച്ചു.

    Continue Reading

  • തിരിച്ചറിയാത്ത ഭൗതികശരീരങ്ങള്‍ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും
    ,

    തിരിച്ചറിയാത്ത ഭൗതികശരീരങ്ങള്‍ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും

    മേപ്പാടി പ്രകൃതി ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത ഭൗതികശരീരങ്ങള്‍ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളത്. മൃതദേഹങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് കൈമാറി നടപടികള്‍ പൂര്‍ത്തിയാക്കും. മൃതശരീരങ്ങളുടെ സൂക്ഷിപ്പ്, കൈമാറ്റം, സംസ്‌ക്കാരം എന്നിവക്ക് രജിസ്‌ട്രേഷന്‍ വകുപ്പ് ഐ.ജി ശ്രീധന്യ സുരേഷിനെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്.

    Continue Reading

  • ഹൈഡ്രോളിക്‌സ് ലാബ് ട്രേഡ് ഇൻസ്ട്രക്ടർ ഒഴിവുണ്ട്
    , , , ,

    ഹൈഡ്രോളിക്‌സ് ലാബ് ട്രേഡ് ഇൻസ്ട്രക്ടർ ഒഴിവുണ്ട്

    വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്‌നിക് കോളേജിൽ ട്രേഡ് ഇൻസ്ട്രക്ടർ (ഹൈഡ്രോളിക്‌സ് ലാബ്) തസ്തികയിലെ താത്ക്കാലിക ഒഴിവിലേക്കുളള അഭിമുഖം ഓഗസ്റ്റ് അഞ്ച് രാവിലെ 10 ന് കോളേജിൽ വച്ച് നടത്തുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഒരു ഒഴിവാണുള്ളത്. ഐ.റ്റി.ഐ പ്ലംബിങ് / ഹൈഡ്രോളിക്‌സ് അല്ലെങ്കിൽ തത്തുല്യം ആണ് യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് 0471 2360391

    Continue Reading

  • വയനാട് ദുരന്ത അതിജീവനം: മാനസികാരോഗ്യം ഉറപ്പിക്കാന്‍ 121 അംഗ ടീം
    , , , ,

    വയനാട് ദുരന്ത അതിജീവനം: മാനസികാരോഗ്യം ഉറപ്പിക്കാന്‍ 121 അംഗ ടീം

    ക്യാമ്പുകളിലും വീടുകളിലും മാനസികാരോഗ്യ സേവനങ്ങള്‍ തിരുവനന്തപുരം: വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മാനസികാഘാതം ലഘൂകരിക്കുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഊര്‍ജിത പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജൂലൈ 30ന് തന്നെ ആരോഗ്യ വകുപ്പ് ജില്ലയില്‍ മാനസികാരോഗ്യ ദുരന്ത നിവാരണ ടീം രൂപീകരിക്കുകയുണ്ടായി. മാനസികാരോഗ്യ പരിപാടിയുടെ കീഴില്‍ ജില്ലയില്‍ ദുരന്തവുമായി ബന്ധപ്പെട്ട മുഴുവന്‍ മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്തു. ആരോഗ്യ വകുപ്പ് പ്രത്യേകമായി നല്‍കുന്ന ഐഡി കാര്‍ഡുള്ളവര്‍ക്ക് മാത്രമേ ക്യാമ്പുകളിലും വീടുകളിലും…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

error: Content is protected !!