Month: August 2024
-

രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനമൊഴിയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
സജി ചെറിയാന്‍ മന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്നും സതീശന്‍ വിമര്‍ശിച്ചു. സജി ചെറിയാന്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവെയ്ക്കാന്‍ കൂട്ടുനിന്നു. സര്‍ക്കാര്‍ വേട്ടക്കാരനൊപ്പമാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. റിപ്പോര്‍ട്ടിലെ ഗുരുതര ആരോപണങ്ങള്‍ അന്വേഷിച്ച് കുറ്റക്കാരെ പുറത്തുകൊണ്ടുവരണമെന്നും ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തി കോൺക്ലേവ് നടത്തുന്ന നാടകം കേരളത്തിൽ വേണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.
-

സാക്ഷരത – തുല്യതാ പരീക്ഷകൾക്ക് തുടക്കമായി. നടൻ ഇന്ദ്രൻസ് പരീക്ഷ എഴുതി
കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ഏഴാംതരം തുല്യതാ പരീക്ഷയ്ക്ക് ശനിയാഴ്ച തുടക്കമായി. സംസ്ഥാനത്ത് 3161 പേരാണ് ഏഴാംതരം തുല്യതാപരീക്ഷയെഴുതിയത്. തിരുവനന്തപുരം അട്ടക്കുളങ്ങര സ്കൂളിൽ നടൻ ഇന്ദ്രൻസ് ഏഴാം തരം തുല്യതാപരീക്ഷ എഴുതി. മലയാളം, ഇംഗ്ലീഷ്, ഹിന്ദി വിഷയങ്ങളുടെ പരീക്ഷയാണ് ഇന്ന് നടന്നത്. നാളെ ( ഞായർ ) സാമൂഹ്യശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളിൽ പരീക്ഷകൾ നടക്കും. നാലാംതരം തുല്യത 16-ാം ബാച്ചിന്റെ പരീക്ഷയും നാളെ നടക്കും. നാലാം തരത്തിൽ ആകെ 848…
-

ഒളിമ്പിക്സ് മെഡൽ ജേതാവ് ശ്രീ. പി. ആർ ശ്രീജേഷിന് സ്വീകരണം
മലയാളികളുടെ അഭിമാനമായി പാരിസ് ഒളിമ്പിക്സ് മെഡൽ നേട്ടമുൾപ്പെടെ തുടർച്ചയായി രണ്ട് ഒളിമ്പിക്സിൽ മെഡലുകൾ നേടിയ ഏക മലയാളി കായിക താരമാണ് ഒളിമ്പ്യൻ പത്മശ്രീ പി.ആർ ശ്രീജേഷ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ ആയിരുന്ന ഗവൺമെന്റ് ജി.വി.രാജ സ്പോർട്സ് സ്കൂളിൽ 2000 – 2006 കാലഘട്ടത്തിൽ പഠനം പൂർത്തിയാക്കിയ ശ്രീ പി. ആർ ശ്രീജേഷ് 2012 ലെ ലണ്ടൻ ഒളിമ്പിക്സിൽ പങ്കെടുത്തതിനെ തുടർന്ന് 2013 ൽ പൊതുവിദ്യാഭ്യാസ വകുപ്പ് അസിസ്റ്റൻറ് സ്പോർട്സ് ഓർഗനൈസറായി നിയമനം നൽകി. 2013 ദക്ഷിണകൊറിയയിലെ ഇഞ്ചിയോണിൽ…
-

തിരുവനന്തപുരം മഹാനഗരത്തിൽ ഗോപൂജകള്‍ നടത്തി
ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം സംസ്ഥാനത്തൊട്ടാകെ ഗോപൂജ നടത്തി തിരുവനന്തപുരം മഹാനഗരത്തിൽ പാൽക്കുളങ്ങര കോട്ടയ്ക്കകം ശ്രീകണ്ഠേശ്വരം ആറ്റുകാൽ കാലടി കരമന തിരുമല പൂജപ്പുര വട്ടിയൂർക്കാവ് ശ്രീകാര്യം പേരൂർക്കട തുടങ്ങിയ നൂറോളം കേന്ദ്രങ്ങളിൽ ഗോപൂജ നടന്നു.
-

കേരളത്തിൽ ഇന്ന് ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ അറിയിപ്പ്
മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യൂനമർദ്ദപാത്തി രൂപപ്പെട്ടതും മധ്യ കിഴക്കൻ അറബിക്കടലിൽ മഹാരാഷ്ട്ര തീരത്തിന് സമീപം ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നതും പശ്ചിമ ബംഗാളിനും വടക്ക് കിഴക്ക് ജാർഖണ്ഡിനും മുകളിലായി മറ്റൊരു ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നതും വടക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതുമാണ് കേരളത്തിലെ മഴ സാധ്യത ശക്തമാക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്നും ഓഗസ്റ്റ് 27 നും ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. ഇത് പ്രകാരം ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
-

പ്രവർത്തനമില്ലാത്ത കാഷ്യു ഫാക്ടറികളിലെ തൊഴിലാളികൾക്ക് എക്‌സ്‌ഗ്രേഷ്യ 2000 രൂപ
തിരുവനന്തപുരം: പ്രവർത്തനമില്ലാത്ത കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക് ഓണക്കാലത്ത് 2000 രൂപ വീതം എക്‌സ്‌ഗ്രേഷ്യ അനുവദിച്ചു. അരി വിതരണത്തിനായി തൊഴിലാളിക്ക് 250 രൂപ വീതവും അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 3.30 കോടി രൂപയാണ് ലഭ്യമാക്കിയത്. ഓരോ തൊഴിലാളിക്കും ഓണക്കാലത്ത് സർക്കാരിൽനിന്ന് 2250 രൂപയുടെ സഹായം ഉറപ്പായി. ഒരു വർഷത്തിൽ ഏറെയായി പ്രവർത്തനമില്ലാത്ത 398 ഫാക്ടറികളിലെ 14,647 തൊഴിലാളികൾക്കാണ് സർക്കാർ സഹായം ലഭിക്കുന്നത്.
-

അനിൽ അംബാനിക്കെതിരെ 624 കോടി രൂപ പിഴ ചുമത്തി സെബി
അംബാനിയെ മൂലധന വിപണിയിൽ നിന്ന് വിലക്കുകയും ചെയ്തു. റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡിൽ നിന്നുള്ള ഫണ്ട് വഴിതിരിച്ചുവിട്ടതിൽ പങ്കുള്ളതായി ആരോപിച്ച് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) റിലയൻസ് എഡിഎ ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയെ സെക്യൂരിറ്റീസ് മാർക്കറ്റിൽ പ്രവേശിക്കുന്നതിൽ നിന്ന് തടയുകയും സെക്യൂരിറ്റികൾ വാങ്ങുന്നതിലും വിൽക്കുന്നതിലും നിന്ന് 5 വർഷത്തേക്ക് വിലക്കുകയും ചെയ്തു. (RHFL), ഇത് ഗ്രൂപ്പ് കമ്പനിയായ റിലയൻസ് ക്യാപിറ്റൽ ലിമിറ്റഡ് (RCL) പ്രമോട്ട് ചെയ്തു. 5 വർഷത്തേക്ക് ഏതെങ്കിലും ലിസ്‌റ്റഡ്…
-

ഹേമ കമ്മിറ്റി റിപ്പോർട്ടിനെ ചൊല്ലി താര സംഘടനയായ ‘AMMA’ യ്ക്കുള്ളിൽ ഭിന്നത തുടരുന്നു
നടനും ‘അമ്മ’ വൈസ് പ്രസിഡന്‍റുമായ ജഗദീഷിന്റെ നിലപാടിനെ പിന്തുണച്ച് കൂടുതൽ ഭാരവാഹികൾ മുന്നോട്ട് വരുമെന്നാണ് സൂചന. വേട്ടക്കാർ ആരായാലും പേരുകൾ പുറത്ത് വരണമെന്നും അഴിയ്ക്കുള്ളിൽ ആകണമെന്നും ‘അമ്മ’ എക്സിക്യൂട്ടീവ് അംഗവും നടിയുമായ അൻസിബ ഹസൻ പറഞ്ഞു. ബംഗാളി നടിയുടെ ആരോപണത്തിൽ ഇരയുടെ ഒപ്പം നിൽക്കുമന്നും തെളിവുണ്ടെങ്കിൽ മുഖം നോക്കാതെ നടപടി വേണമെന്നും അൻസിബ പറഞ്ഞു. കൃത്യമായ തെളിവുണ്ടെങ്കിൽ ആരായാലും ശക്തമായ നടപടിയെടുക്കണമെന്ന് നടിയും അമ്മ എക്സിക്യൂട്ടീവ് അംഗവുമായ അൻസിബ പ്രതികരിച്ചു. ഇരയുടെ കൂടെ നിൽക്കണമെന്ന് മാത്രമേ ചിന്തിക്കുകയുള്ളുവെന്നും…
-

നടിയുടെ പരാതി ഇല്ലാതെ എങ്ങനെ കേസെടുക്കും?
ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരായ വിഷയത്തിൽ നടിയുടെ പരാതി ഇല്ലാതെ കേസെടുക്കില്ലെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. രഞ്ജിത്ത് രാജ്യം അംഗീകരിച്ച മികച്ച കലാകാരനാണെന്നും ഒരു ആരോപണത്തിന്റെ മേല്‍ അദ്ദേഹത്തെ ക്രൂശിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. സംവിധായകൻ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്ര നടത്തിയ വെളിപ്പെടുത്തലിൽ പ്രതികരണവുമായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. നടി പരാതിയുമായി മുന്നോട്ടുവന്നാൽ നിയമാനുസൃതമായ നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ‘രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിക്കപ്പെട്ടത്…
-

കൊൽക്കത്ത ബലാത്സംഗ കൊലപാതക കേസിലെ പ്രതിയായ സഞ്ജയ് റോയിയെ സെപ്റ്റംബർ 6 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
കൊൽക്കത്തയിലെ ഡോക്‌ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി സഞ്ജയ് റോയിയെ വെള്ളിയാഴ്ച (ഓഗസ്റ്റ് 23, 2024) സെപ്റ്റംബർ 6 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കുറ്റകൃത്യം നടന്ന് ഒരു ദിവസത്തിന് ശേഷം ഓഗസ്റ്റ് 10 ന് സിവിക് പോലീസ് വോളണ്ടിയർ റോയിയെ കൊൽക്കത്ത പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയായ സഞ്ജയ് റോയിയുടെ നുണപരിശോധന നടത്താൻ കൊൽക്കത്തയിലെ കോടതിയിൽ നിന്ന് സിബിഐക്ക് സമ്മതം ലഭിച്ചു. പോളിഗ്രാഫ് ടെസ്റ്റ് നടത്താനുള്ള അപേക്ഷ വ്യാഴാഴ്ച (ഓഗസ്റ്റ് 22, 2024) കോടതിയിൽ…
Latest News
About the Author

AF themes
Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

You May Have Missed










