Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Month: August 2024

  • കടലോളം ഓണം എക്സ്പോയ്ക്ക് വർണാഭമായ തുടക്കം
    , ,

    കടലോളം ഓണം എക്സ്പോയ്ക്ക് വർണാഭമായ തുടക്കം

    തിരു: തിരുവനന്തപുരം പ്രസ് ക്ലബ്ബും കലാ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന മറൈന്‍ മിറക്കിള്‍ അണ്ടര്‍ വാട്ടര്‍ ടണല്‍ അക്വേറിയവും ഓണം മെഗാ എക്‌സ്‌പോയും വേള്‍ഡ് മാര്‍ക്കറ്റ് മൈതാനത്ത് ആരംഭിച്ചു. മേളയുടെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഭദ്രദീപം തെളിച്ച് നിര്‍വഹിച്ചു. പ്രസ് ക്ലബ് പ്രസിഡൻ്റ് പി.ആർ. പ്രവീൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കടകംപള്ളി സുരേന്ദ്രന്‍ എം എല്‍ എ, നഗരസഭ കൗണ്‍സിലര്‍മാരായ ഡി.ജി. കുമാരന്‍, പി.കെ. ഗോപകുമാര്‍, അജിത്ത്, പ്രസ് ക്ലബ് സെക്രട്ടറി എം.…

    Continue Reading

  • ഭവന രഹിതരില്ലാത്ത കേരളം സർക്കാരിൻ്റെ ലക്ഷ്യം: മന്ത്രി ഡോ. ബിന്ദു
    , ,

    ഭവന രഹിതരില്ലാത്ത കേരളം സർക്കാരിൻ്റെ ലക്ഷ്യം: മന്ത്രി ഡോ. ബിന്ദു

    ഭവനരഹിതരില്ലാത്ത കേരളമാണ് ഈ സർക്കാരിൻ്റെ ലക്ഷ്യമെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഇരിങ്ങാലക്കുടയിൽ ‘സ്‌നേഹക്കൂട്’ താക്കോൽദാനം നിർവ്വഹിക്കുകയായിരുന്നുമന്ത്രി ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന ‘സ്‌നേഹക്കൂട്’ ഭവനനിർമ്മാണ പദ്ധതിയിലെ മൂന്നാമത്തെ വീടിന്റെ താക്കോൽ കൈമാറ്റമാണ് മന്ത്രി ഡോ. ബിന്ദു നിർവ്വഹിച്ചത്. പദ്ധതിക്കു കീഴിൽ ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീം തൃശ്ശൂർ ജില്ലയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ സഹകരണത്തോടെ നിർമ്മിച്ചുനൽകുന്ന ‘സ്‌നേഹക്കൂടാ’ണ് കാട്ടുങ്ങച്ചിറ…

    Continue Reading

  • പുനലൂര്‍ സിറ്റി മാരത്തൺ ആഗസ്റ്റ്‌ 26ന് രാവിലെ; പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം
    , , , ,

    പുനലൂര്‍ സിറ്റി മാരത്തൺ ആഗസ്റ്റ്‌ 26ന് രാവിലെ; പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം

    ഭാരതത്തിന്റെ 78-മത്‌ സ്വാത്രന്ത്യ ദിനാഘോഷ പരിപാടികളുടെ ഭാധമായി പുനലൂര്‍ ശബരിഗിരി സ്കൂളിന്റെയുംസ്പോട്ടിഫിറ്റ്ജന്‍ ബംഗളൂരുവിന്റെയും നേതൃത്വത്തില്‍ മാതൃരാജ്യത്തിന്റെ സ്വാതന്ത്രത്തിനായി ജീവത്യാഗം ചെയ്ത ധീരയോദ്ധാക്കളുടെ സ്മരണാര്‍ത്ഥം സമുഹത്തിന്റെ ഇതരമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പൊതുജനങ്ങളെയും കായികതാരങ്ങളെയും കുട്ടികളെയും രക്ഷകര്‍ത്താക്കളെയും സംഘടിപ്പിച്ചു കൊണ്ട്‌ആഗസ്റ്റ്‌ 26 തിങ്കളാഴ്ച രാവിലെ 6 ന്‌ പുനലൂര്‍ സിറ്റി മാരത്തൺ 2024 സംഘടിപ്പിക്കുകയാണ്‌. സ്വാത്രന്ത്യത്തിന്റെ അമൃതവര്‍ഷത്തില്‍ തുടക്കമിട്ട പുനലൂര്‍ സിറ്റി മാരത്തണ്‍ വിജയകരമായ മൂന്നാം വര്‍ഷത്തിലേക്ക്‌ കടക്കുകയാണ്‌. മുന്‍ വര്‍ഷങ്ങളിലെ വിജയങ്ങൾ സമ്മാനിച്ച ഊര്‍ജ്ജം ഉൾക്കൊണ്ടുകൊണ്ട്‌ കൂടുതല്‍ ഭംഗിയായി മികച്ച…

    Continue Reading

  • ആലപ്പുഴ മെഡിക്കല്‍ കോളേജ്: 2 പിജി സീറ്റുകള്‍ക്ക് അനുമതി
    , , ,

    ആലപ്പുഴ മെഡിക്കല്‍ കോളേജ്: 2 പിജി സീറ്റുകള്‍ക്ക് അനുമതി

    തിരുവനന്തപുരം: ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പുതുതായി 2 പിജി സീറ്റുകള്‍ക്ക് കേന്ദ്രം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2 എംഡി സൈക്യാട്രി സീറ്റുകള്‍ക്കാണ് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അനുമതി നല്‍കിയത്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഈ സര്‍ക്കാര്‍ ആരംഭിച്ച എംഡി സൈക്യാട്രി കോഴ്‌സിന് നേരത്തെ ഒരു സീറ്റ് ലഭിച്ചിരുന്നു. ഇതോടെ എംഡി സൈക്യാട്രിയില്‍ 3 സീറ്റുകളായി. മാനസികാരോഗ്യ രംഗം ശക്തിപ്പെടുത്താനായി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഇതേറെ സഹായിക്കും. സൈക്യാട്രി രംഗത്ത് കൂടുതല്‍…

    Continue Reading

  • ഹേമ കമ്മിറ്റി റിപ്പോർട്ട് കടുത്ത പ്രതികരണവുമായി നടി ഉർവശി
    ,

    ഹേമ കമ്മിറ്റി റിപ്പോർട്ട് കടുത്ത പ്രതികരണവുമായി നടി ഉർവശി

    അമ്മ ജനറൽ സെക്രട്ടറി ഇന്നലെ പറഞ്ഞതുപോലെ ഒഴുക്കൻ മറ്റുള്ള പ്രതികരണം ഒഴിവാക്കണം പഠിക്കാൻ സമയം വേണം എന്ന് പറഞ്ഞ് ഇടപെടൽ വൈകരുത് റിപ്പോർട്ടിൽ ആദ്യം നടപടി എടുക്കേണ്ടത് അമ്മയാണ് സംഘടന ഇരകളായ പെൺകുട്ടികൾക്ക് ഒപ്പം നിൽക്കണം ഉടൻ എക്സിക്യൂട്ടീവ് വിളിച്ച് ചേർക്കണമെന്നും വിഷയം ചർച്ച ചെയ്യണമെന്നും ഉർവശി പറഞ്ഞു

    Continue Reading

  • ദേശഭക്തി ഗാനമൽസരം; ശ്രീനാരായണ പബ്ലിക് സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി
    , ,

    ദേശഭക്തി ഗാനമൽസരം; ശ്രീനാരായണ പബ്ലിക് സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി

    കൊല്ലം: കഴിഞ്ഞ ജൂൺ 25 ന് കൊല്ലം ഓക്സ്‌ഫോർഡ് സ്കൂളിൽ ആരംഭിച്ച രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ദേശഭക്തി ഗാനമൽസരം സംഘടിപ്പിച്ചു. 14 സ്കൂളുകൾ പങ്കെടുത്ത മത്സരത്തിൽ ശ്രീനാരായണ പബ്ലിക് സ്കൂൾ വടക്കേവിള ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൊല്ലം ടി കെ എം സെൻ്റിനറി പബ്ലിക് സ്കൂൾ, കൊല്ലം നവദീപ് പബ്ലിക് സ്കൂൾ തുടങ്ങിയവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

    Continue Reading

  • ഡ്രൈവിങ് ഇൻസ്ട്രക്ടർ അഭിമുഖം 29ന്
    , , ,

    ഡ്രൈവിങ് ഇൻസ്ട്രക്ടർ അഭിമുഖം 29ന്

    കഴക്കൂട്ടം വനിതാ ഐ.റ്റി.ഐയിലെ ഡ്രൈവിങ് സ്‌കൂളിൽ ഡ്രൈവിങ് ഇസ്ട്രക്ടറുടെ താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. ഓഗസ്റ്റ് 29 രാവിലെ 10.30നാണ് അഭിമുഖം നടക്കുന്നത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പരിചയം, ഡ്രൈവിങ് ലൈസൻസ് എന്നിവയുടെ അസൽ സഹിതം ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. വനിതകൾക്കും കെ.എസ്.ആർ.ടി.സിയിൽ നിന്നും വിരമിച്ച ഡ്രൈവർമാർക്കും ഡ്രൈവിങ് സ്‌കൂൾ നടത്തി മുൻ പരിചയമുള്ളവർക്കും മുൻഗണനയുണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് 0471 2418317

    Continue Reading

  • മാതൃജ്യോതി, പരിരക്ഷ പദ്ധതികളിൽ അപേക്ഷിക്കാം
    , ,

    മാതൃജ്യോതി, പരിരക്ഷ പദ്ധതികളിൽ അപേക്ഷിക്കാം

    അറുപത് ശതമാനത്തിൽ കൂടുതൽ ഭിന്നശേഷിയുള്ള മാതാവിന് പ്രസവാനന്തരം കുട്ടിയെ പരിചരിക്കുന്നതിന് രണ്ട് വർഷത്തേക്ക് ധനസഹായം അനുവദിക്കുന്ന മാതൃജ്യോതി പദ്ധതിയിൽ സാമൂഹ്യനീതി വകുപ്പിന്റെ suneethi.sjd.kerala.gov.in വഴി അപേക്ഷ നൽകാം. ഭിന്നശേഷിക്കാർക്ക് അടിയന്തര ഘട്ടങ്ങളിൽ ചികിത്സ, ആംബുലൻസ് സൗകര്യം, ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുന്ന അംഗപരിമിതരെ പുനരധിവാസ കേന്ദ്രങ്ങളിൽ അല്ലെങ്കിൽ ഹോസ്പിറ്റലിൽ എത്തിക്കുന്നതിനും ശസ്ത്രക്രിയ, മരുന്ന്, വിവിധ മെഡിക്കൽ ടെസ്റ്റ് എന്നിവക്ക് ചെലവാകുന്ന ബിൽ തുക മാറിനൽകുന്ന പരിരക്ഷ പദ്ധതിയിലും ഇപ്പോൾ അപേക്ഷിക്കാം. വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷ , ഡോക്ടറുടെ സാക്ഷ്യപത്രം,…

    Continue Reading

  • പുലിവേഷ മാസ്ക് ധരിച്ച് പ്രതിഷേധ സമരം
    , ,

    പുലിവേഷ മാസ്ക് ധരിച്ച് പ്രതിഷേധ സമരം

    തൃശൂര്‍ ജനതയുടെ വികാരവും ആവേശവുമായ പുലിക്കളിയും ,കുമ്മാട്ടികളിയും പോയ വര്‍ഷങ്ങളിലെ പോലെ ഈ വര്‍ഷവും നടത്താന്‍ തൃശൂര്‍ കോര്‍പ്പറെഷന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് BJP കൗണ്‍സിലര്‍മാര്‍ ഇന്ന് കൗണ്‍സില്‍ യോഗത്തില്‍ പുലിവേഷ മാസ്ക് ധരിച്ച് പ്രതിഷേധ സമരം നടത്തി.

    Continue Reading

  • മന്ത്രി ഗണേഷ് കുമാറിനും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനുമെതിരെ പോലീസ് കേസ് എടുക്കണമെന്ന് ജെബി മേത്തർ എം പി
    , , ,

    മന്ത്രി ഗണേഷ് കുമാറിനും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനുമെതിരെ പോലീസ് കേസ് എടുക്കണമെന്ന് ജെബി മേത്തർ എം പി

    മന്ത്രി ഗണേഷ് കുമാറിനേയും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനേയും തൽസ്ഥാനങ്ങളിൽ നിന്ന് മാറ്റി അവർക്കെതിരെ പോലീസ് കേസ് എടുക്കണമെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എം പി. സ്ത്രീകളെ ചൂഷണം ചെയ്യുന്നവരെ മുഖ്യമന്ത്രി ചിറകിനടിയിൽ ഒതുക്കി സംരക്ഷിക്കുന്നത് സ്ത്രീകളോടുള്ള വെല്ലുവിളിയാണ്. ചലച്ചിത്ര മേഖലയിലെ 15 അംഗ പവർ ഗ്രൂപ്പിലെ അംഗമായ മന്ത്രി ഗണേഷ് കുമാറിനെതിരെ അന്വേഷണം നടത്തണമെന്ന് ഗവർണ്ണർ പരസ്യമായി ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. ഹേമ കമ്മറ്റി റിപ്പോർട്ടിൽ ഇദ്ദേഹത്തെക്കുറിച്ച് കൃത്യമായി പരാമർശിക്കുന്നുണ്ട്. രഞ്ജിത്തിനെതിരെ…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

error: Content is protected !!