Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Month: August 2024

  • 2026-ഓടെ ഇന്ത്യയെ നക്സൽ ഭീഷണിയിൽ നിന്ന് മുക്തമാക്കും; അമിത് ഷാ
    , , ,

    2026-ഓടെ ഇന്ത്യയെ നക്സൽ ഭീഷണിയിൽ നിന്ന് മുക്തമാക്കും; അമിത് ഷാ

    2026 മാർച്ചോടെ ഇന്ത്യ ഇടതുപക്ഷ തീവ്രവാദത്തിൽ നിന്ന് (എൽഡബ്ല്യുഇ) സ്വതന്ത്രമാകുമെന്നും ഭീഷണിക്കെതിരായ അന്തിമ ആക്രമണത്തിന് ശക്തവും ക്രൂരവുമായ തന്ത്രങ്ങള്‍ ആവശ്യമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഓഗസ്റ്റ് 24 ന് പറഞ്ഞു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി, മുതിർന്ന കേന്ദ്ര-പോലീസ് ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം സംസ്ഥാനത്തെയും സമീപ പ്രദേശങ്ങളിലെയും മാവോയിസ്റ്റ് പ്രശ്നം അവലോകനം ചെയ്ത ശേഷം റായ്പൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അക്രമം ഒഴിവാക്കണമെന്ന് നക്സലുകളെ പ്രേരിപ്പിച്ച ഷാ, ഛത്തീസ്ഗഡ് സർക്കാർ…

    Continue Reading

  • കെപിസിസി സംഘടന ജനറല്‍ സെക്രട്ടറിയായി എം ലിജു ചുമതല ഏറ്റെടുത്തു
    , , , ,

    കെപിസിസി സംഘടന ജനറല്‍ സെക്രട്ടറിയായി എം ലിജു ചുമതല ഏറ്റെടുത്തു

    കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എം പി, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി, എഐസിസി സെക്രട്ടറി പിസി വിഷ്ണുനാഥ് എംഎല്‍എ, കെപിസിസി ഭാരവാഹികളായ ടി.യു രാധാകൃഷ്ണന്‍, വി.ടി.ബല്‍റാം , വി. പി സജീന്ദ്രന്‍, കെ.ജയന്ത് ,ജി എസ് ബാബു ,ജി സുബോധന്‍,പഴകുളം മധു , എം എം നസീര്‍.കെപി ശ്രീകുമാര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ആയിരുന്നു ചുമതല ഏറ്റെടുക്കല്‍. ചുമതല ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കെപിസിസി ആസ്ഥാനത്ത് പ്രത്യേക ചടങ്ങുകളൊന്നും ഉണ്ടായിരുന്നില്ല. പാര്‍ട്ടി നേതൃത്വം…

    Continue Reading

  • വയനാട് ദുരന്തം; കൂട്ടായ്‌മയിലൂടെ സ്ഥിരം പുനരധിവാസവും സർക്കാർ യഥാർഥ്യമാക്കും മന്ത്രി ഓ ആര്‍ കേളു
    , ,

    വയനാട് ദുരന്തം; കൂട്ടായ്‌മയിലൂടെ സ്ഥിരം പുനരധിവാസവും സർക്കാർ യഥാർഥ്യമാക്കും മന്ത്രി ഓ ആര്‍ കേളു

    താൽക്കാലിക പുനരധിവാസത്തിന്റെ അതേവേഗം സ്ഥിരം പുനരധിവാസത്തിലുമുണ്ടാകും. നാടൊരുമിച്ചാണ്‌ ദുരന്തം നേരിട്ടത്‌. തീരുമാനിച്ചതിലും നേരത്തെ ദുരിതാശ്വാസ ക്യാമ്പുകളിൽനിന്നും കുടുംബങ്ങളെ മാറ്റാനായി. എല്ലാവരും വയനാടിനൊപ്പം നിന്നു. ഈ കൂട്ടായ്‌മയിലൂടെ സ്ഥിരം പുനരധിവാസവും സർക്കാർ യഥാർഥ്യമാക്കും.

    Continue Reading

  • അഗ്നിശുദ്ധി വരുത്തേണ്ട ബാധ്യത രഞ്ജിത്തിന്
    , ,

    അഗ്നിശുദ്ധി വരുത്തേണ്ട ബാധ്യത രഞ്ജിത്തിന്

    അഗ്നിശുദ്ധി വരുത്തേണ്ട ബാധ്യത രഞ്ജിത്തിന്; ആരോപണങ്ങളില്‍ കേസെടുക്കണമെന്ന് കെ.സുധാകരന്‍ എംപി. സ്ത്രീത്വത്തെ അപമാനിക്കും വിധം പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ ഗുരുതരമായ ആരോപണത്തില്‍ അഗ്നിശുദ്ധി വരുത്തേണ്ട ബാധ്യത സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിന് മാത്രമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. പദവി രാജിവെച്ച് നിഷ്പക്ഷമായ അന്വേഷണമാണ് ഉണ്ടാകേണ്ടത്. ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി പറയാതെ ഒളിച്ചോടിയത് കുറ്റബോധം കൊണ്ടാണോയെന്ന് രഞ്ജിത്ത് വ്യക്തമാക്കണം.ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴെല്ലാം ധാര്‍മികമൂല്യങ്ങള്‍ ഉയര്‍ത്തി രാജിവെച്ച് മാതൃകകാട്ടിയിട്ടുള്ള നിരവധി മഹാരഥന്‍മാരുടെ പ്രസ്ഥാനത്തിന്റെ പ്രതിനിധിയാണ് ഞാന്‍.…

    Continue Reading

  • തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ല; വീണാ ജോര്‍ജ്
    , ,

    തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ല; വീണാ ജോര്‍ജ്

    തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ല; പരാതി കൊടുക്കുന്നതിന് സഹായം ആവശ്യമാണെങ്കില്‍ അതും നല്‍കും: വീണാ ജോര്‍ജ്. തെറ്റ് ചെയ്തവരെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മുഖ്യമന്ത്രി തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. പരാതി കൊടുക്കുന്നതിന് സഹായം ആവശ്യമാണെങ്കില്‍ അതും വനിത ശിശുവികസന വകുപ്പ് നല്‍കും. പരാതിയുമായി മുന്നോട്ട് പോകുകയാണെങ്കില്‍ എല്ലാ പിന്തുണയും നല്‍കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ കൃത്യമായ നിലപാടുമായി മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ടയില്‍ രാവിലെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.…

    Continue Reading

  • ശ്രീകൃഷ്ണജയന്തി ശോഭയോത്രയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഗതാഗത ക്രമീകരണങ്ങള്‍
    , , ,

    ശ്രീകൃഷ്ണജയന്തി ശോഭയോത്രയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഗതാഗത ക്രമീകരണങ്ങള്‍

    ശ്രീകൃഷ്ണജയന്തി ശോഭയോത്രയോടനുബന്ധിച്ച് 26.08.2024 തീയതി തിരുവനന്തപുരം നഗരത്തിൽ ഉച്ചയ്ക്ക് 02.00മണി മുതല്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയോടനുബന്ധിച്ച് 26.08.2024 തീയതി ഉച്ചയ്ക്ക് 2.00 മണി മുതല്‍ വൈകിട്ട് 7.00 മണി വരെ നഗരത്തില്‍ പാളയം മുതല്‍ കിഴക്കേകോട്ട വരെയുള്ള റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു. ശോഭയാത്ര കടന്നു പോകുന്ന പാളയം – സ്പെൻസർ – സ്റ്റാച്യു – ആയുർവേദകോളേജ് – ഓവർ ബ്രിഡ്ജ്– പഴവങ്ങാടി – കിഴക്കേകോട്ട വരെയുള്ള റോഡിൽ യാതൊരു വാഹന പാർക്കിഗും…

    Continue Reading

  • സി. എം. ഡി. ആർ. എഫ്: സമ്മതപത്രം നൽകാത്തവരിൽ നിന്ന് ശമ്പളം പിടിക്കില്ല
    , , ,

    സി. എം. ഡി. ആർ. എഫ്: സമ്മതപത്രം നൽകാത്തവരിൽ നിന്ന് ശമ്പളം പിടിക്കില്ല

    സമ്മതപത്രം നൽകിയിട്ടില്ലാത്ത ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക പിടിക്കില്ലെന്ന് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് അറിയിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാർ അഞ്ച് ദിവസത്തെ വേതനം നൽകണമെന്ന് സർക്കാർ അഭ്യർത്ഥിച്ചിരുന്നു. സമ്മതപത്രം നൽകാത്തവർക്ക് പി. എഫ് ലോൺ അപേക്ഷ നൽകുന്നതിന് സ്പാർക്കിൽ നിലവിൽ തടസങ്ങളില്ലെന്നും അദ്ദേഹം അറിയിച്ചു.

    Continue Reading

  • പേരയ്ക്കാ പറമ്പ് പ്രകാശനം ചെയ്തു
    , , ,

    പേരയ്ക്കാ പറമ്പ് പ്രകാശനം ചെയ്തു

    തിരു: പ്രിൻസ് പാങ്ങാൻ രചിച്ച കഥാസമാഹാരം, “പേരയ്ക്കാ പറമ്പ്” പ്രകാശനം ചെയ്തു. കേസരി സ്മാരക ഹാളിൽ സംസ്ഥാന വിവരാവകാശ കമിഷണർ സോണിച്ചൻ പി ജോസഫ് മാങ്ങാട് രത്നാകരന് ആദ്യ പുസ്തകം കൈമാറി. കെ ജി അജിത് കുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പ്രദീപ് പനങ്ങാട് പുസ്തകം പരിചയപ്പെടുത്തി. കെ ആർ അജയൻ, ആർ കിരൺ ബാബു , ബി അഭിജിത്, പ്രിൻസ് പാങ്ങാടൻ എന്നിവർ സംസാരിച്ചു. കൊല്ലം സൈന്ധവ ബുക്സാണ് പ്രസാധകർ.

    Continue Reading

  • കണ്ടൻസ്ഡ് ജേർണലിസം : എം. കെ.  ബാലമോഹന് ഒന്നാം റാങ്ക്
    , ,

    കണ്ടൻസ്ഡ് ജേർണലിസം : എം. കെ. ബാലമോഹന് ഒന്നാം റാങ്ക്

    തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം നടത്തിയ കണ്ടൻസ്ഡ് ജേണലിസം പിജി ഡിപ്ലോമ കോഴ്സിൽ സ്കൂൾ അദ്ധ്യാപകനായ എം.കെ. ബാലമോഹൻ ഒന്നാം റാങ്ക് നേടി. അഞ്ജന പ്രേംകുമാറിന് രണ്ടാം റാങ്കും , സോളൻ വർഗീസിന് മൂന്നാം റാങ്കും ലഭിച്ചു. പരീക്ഷാഫലം പ്രസ് ക്ലബ് വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    Continue Reading

  • കെ.എസ്.ഇ.ബി.യുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ 25.08.2024ന് ഭാഗീകമായി മുടങ്ങിയേക്കും
    , , ,

    കെ.എസ്.ഇ.ബി.യുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ 25.08.2024ന് ഭാഗീകമായി മുടങ്ങിയേക്കും

    കെ.എസ്.ഇ.ബി.യുടെ ഡാറ്റാസെന്റര്‍ നവീകരണത്തിന്റെ ഭാഗമായി ഓഗസ്റ്റ് 25ന് രാവിലെ 7 മുതല്‍ 11 വരെ എല്ലാ വിഭാഗം ഉപഭോക്താക്കളുടെയും ഓണ്‍ലൈനിലൂടെയുള്ള പണമടയ്ക്കലിനും 1912 എന്ന നമ്പരിലൂടെയുള്ള ഉപഭോക്തൃ സേവനങ്ങള്‍‍ക്കും തടസ്സം നേരിട്ടേയ്ക്കാം. വൈദ്യുതി സംബന്ധമായ പരാതികള്‍ പരിഹരിക്കാനായി അതത് സെക്ഷന്‍ ഓഫീസുകളിലോ 9496012062 എന്ന നമ്പരിലോ ഉപഭോക്താക്കള്‍‍ക്ക് ബന്ധപ്പെടവുന്നതാണ്. കെ.എസ്.ഇ.ബി.യുടെ മറ്റ് സോഫ്റ്റ്റ്വെയര്‍‍ ആപ്ലിക്കേഷനുകളും മേല്‍‍പ്പറഞ്ഞ സമയപരിധിയില്‍ തടസ്സപ്പെടാനിടയുണ്ട്. പൊതുജനങ്ങള്‍ക്കുണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകളില്‍ ഖേദിക്കുന്നുവെന്നും ഇതുമായി ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും കെ.എസ്.ഇ.ബി. അറിയിച്ചു.

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

error: Content is protected !!