Month: August 2024
-

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിൽ പണം നഷ്ടപ്പെടുന്നവരെ പറ്റിക്കുന്ന സംഘത്തിനെതിരെ ജാഗ്രത പാലിക്കാൻ നിർദ്ദേശം
ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിൽ പെട്ടവർക്ക് നഷ്ടപ്പെട്ട തുക പൂർണ്ണമായും തിരിച്ചുനൽകാമെന്ന പേരിൽ തട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പുലർത്താൻ പോലീസ് നിർദ്ദേശം നൽകി. ഓൾ ഇന്ത്യ ലീഗൽ സർവീസസ് അതോറിറ്റി എന്ന പേരിൽ ഒരു സംഘടന ഇത്തരം വാഗ്ദാനവുമായി തട്ടിപ്പിനിരയായവരെ സമീപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണിത്. ഓൺലൈൻ തട്ടിപ്പിന് ഇരയായവരെ തേടിയെത്തുന്ന വാട്ട്സാപ്പ് കോൾ അഥവാ ശബ്ദസന്ദേശത്തിൽ നിന്നാണ് തട്ടിപ്പിൻ്റെ തുടക്കം. ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട തുക മുഴുവനായും തന്നെ മടക്കിക്കിട്ടാൻ സഹായിക്കാമെന്നായിരിക്കും വാഗ്ദാനം. കാര്യങ്ങൾ വിദഗ്ധമായി ഇരയെ പറഞ്ഞു ബോധ്യപ്പെടുത്തിയശേഷം…
-

സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്ന ദുരനുഭവങ്ങള്‍ അന്വേഷിക്കാന്‍ അന്വേഷണസംഘം രൂപീകരിക്കാന്‍ തീരുമാനിച്ചു
സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ചില വനിതകൾ തങ്ങള്‍ക്ക് പ്രസ്തുത മേഖലയില്‍ അഭിമുഖീകരിക്കേണ്ടിവന്ന ദുരനുഭവങ്ങള്‍ വിവരക്കുന്ന അഭിമുഖങ്ങളും പ്രസ്താവനകളും വന്നിട്ടുണ്ട്. ഈ വിഷയത്തില്‍ ബഹു. മുഖ്യമന്ത്രി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഒരു യോഗം ഇന്ന് (25.08.2024) വിളിച്ചുചേര്‍ത്തു. ഇത്തരം പരാതികളും വെളിപ്പെടുത്തലുകളും സംബന്ധിച്ച് അന്വേഷിക്കാന്‍ പോലീസ് ഐജി ശ്രീ. സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന ഒരു പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ തീരുമാനിച്ചു. പ്രസ്തുത സ്‌പെഷ്യല്‍ ടീമിന്ന് ക്രൈംബ്രാഞ്ച് എഡിജിപി ശ്രീ. എച്ച് വെങ്കിടേഷ്…
-

ഹിന്ദുക്കൾ ആചരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിൽ ഒന്നാണ് ശ്രീകൃഷ്ണ ജന്മാഷ്ടമി
ഹിന്ദുക്കൾ ആചരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിൽ ഒന്നാണ് ശ്രീകൃഷ്ണ ജന്മാഷ്ടമി. വിഷ്ണുഭഗവാന്റെ എട്ടാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിനമാണ് ഈ ഉത്സവം. ഭാദ്രപദമാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥിയിലാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. പുരാണങ്ങൾ അനുസരിച്ച്, ദ്വാപരയുഗത്തിൽ ഭഗവാൻ വിഷ്ണു, രാക്ഷസരാജാവായ കംസന്റെ ക്രൂരതയിൽനിന്ന് ഭൂമിയെ രക്ഷിക്കാൻ ശ്രീകൃഷ്ണനായി അവതരിച്ചു. കംസൻ തന്റെ സഹോദരി ദേവകിയെയും അവളുടെ ഭർത്താവായ വസുദേവനെയും തടവിലാക്കിയിരുന്നു. കാരണം, ദേവകിയുടെ എട്ടാമത്തെ പുത്രൻ തന്നെ വധിക്കുമെന്ന് അയാൾക്ക് പ്രവചനം ലഭിച്ചിരുന്നു. ശ്രീകൃഷ്ണൻ മഥുരയിലെ ഒരു തടവറയിലാണ്…
-

ഇടതുപക്ഷ നീതിബോധത്തിൻ്റെ വിജയം: ബിനോയ് വിശ്വം
ഇടതുപക്ഷ നീതിബോധത്തിൻ്റെ വിജയമാണ് മലയാള സിനിമയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ തെളിയിക്കുന്നത് എന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. പ്രബുദ്ധകേരളത്തിൻ്റെ സാംസ്കാരികൗന്നത്യത്തിൻ്റെ മുഖത്ത് കളങ്കമേശരുതെന്നാണ് ഇടതുപക്ഷം ചിന്തിക്കുന്നത്. മലയാള സിനിമയിൽ സ്ത്രീകളുടെ അന്തസ്സിനും സുരക്ഷിതത്വത്തിനും ഉറപ്പുണ്ടാകണമെന്ന് ഇടതുപക്ഷ രാഷ്ട്രീയത്തിന് നിർബന്ധമുണ്ട്. സിനിമയിലെ സ്ത്രീ കൂട്ടായ്മയായ WCC യുടെ നിലപാടുകളെ കമ്മ്യൂണിസ്റ്റ് പാർട്ടി സമീപിക്കുന്നത് ഈ കാഴ്ചപ്പാടോടെയാണ്. ഇന്ത്യൻ സിനിമയിലാദ്യമായി സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ ഉന്നതാധികാരസമിതിയെ നിയോഗിച്ചത് കേരളസർക്കാരാണ്. അതിൻ്റെ ശുപാർശകൾ കാലവിളംബം…
-

ഹേമ കമ്മറ്റി റിപ്പോർട്ട് കൈകാര്യം ചെയ്തതിൽ സർക്കാരിന് ഗുരുതരമായ വീഴ്ച ഉണ്ടായി; രമേശ് ചെന്നിത്തല
ഹേമ കമ്മറ്റി റിപ്പോർട്ട് കൈകാര്യം ചെയ്തതിൽ സർക്കാരിന് ഗുരുതരമായ വീഴ്ച ഉണ്ടായി. റിപ്പോർട്ട് പൂഴ്ത്തി വച്ചത് മുതൽ സർക്കാർ ഗുരുതരമായ തെറ്റാണ് ചെയ്തിട്ടുള്ളത്. ഈ പ്രശ്നം ഇത്ര വഷളാക്കിയത് സംസ്ഥാന ഗവൺമെന്റാണ്. ഗവൺമെന്റ് ഇക്കാര്യത്തിലിടപ്പെടാതെ ആരെയൊക്കെയോ സംരക്ഷിക്കാൻ വേണ്ടി റിപോർട്ട് പൂഴ്ത്തിവച്ചു. റിപ്പോർട്ടിന്റെ മുഴുവൻ ഭാഗങ്ങളും പുറഞ്ഞുവിട്ടില്ല. പ്രധാനപ്പെട്ട ഭാഗങ്ങൾ പൂഴ്ത്തിവച്ചു. ഈ റിപ്പോർട്ട് കിട്ടിയപ്പോൾ തന്നെ നടപടി സ്വീകരിക്കണമായിരുന്നു. ഇവിടെ ഇപ്പോൾ സംഭവിച്ചിരിക്കുന്നത് എന്താണ് ? എല്ലാവരും സംശയത്തിന്റെ നിഴലിലായിരിക്കുന്നു . സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന…
-

സംസ്ഥാനത്തെ ആശുപത്രി വികനത്തിന് 69.35 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം
സംസ്ഥാനത്ത് ആരോഗ്യ രംഗത്ത് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ കൂടുതല്‍ പദ്ധതികള്‍ക്ക് അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ദേശീയ ആരോഗ്യ ദൗത്യം മുഖേന കേരളം നടപ്പാക്കുന്ന 2024-25ലെ വാര്‍ഷിക പദ്ധതികള്‍ക്കാണ് അനുമതി ലഭ്യമായത്. 69.35 ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കാണ് കേന്ദ്ര അംഗീകാരം ലഭിച്ചത്. 60 ശതമാനം കേന്ദ്ര ഫണ്ടും 40 ശതമാനം സംസ്ഥാന ഫണ്ടും ഉപയോഗിച്ചാണ് ദേശീയ ആരോഗ്യ ദൗത്യം പദ്ധതികള്‍ നടപ്പിലാക്കുന്നത്. ആശുപത്രികളില്‍ നടന്നു വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേയാണ് ഈ…
-

തദ്ദേശ അദാലത്ത് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ 29.08.2024ന് നടക്കും
തദ്ദേശ സ്വയംഭരണം എക്സൈസ് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ‘തദ്ദേശ അദാലത്ത് 29.08.2024 ന് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടക്കും തദ്ദേശ സ്വയംഭരണം എക്സൈസ് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ‘തദ്ദേശ അദാലത്ത് ‘ ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന നഗരസഭാതല അദാലത്ത് 29.08.2024 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടക്കും. തിരുവനന്തപുരം നഗരസഭയുമായി ബന്ധപ്പെട്ട വിവിധ അപേക്ഷകളിൽ തീർപ്പ് ഉണ്ടാകും. കെട്ടിട നിർമാണം, കെട്ടിട നമ്പർ,…
-

കോളേജിൽ നിന്നും പുറത്താക്കിയതിൽ മനം നൊന്തു ആത്മഹത്യ ചെയ്ത ബിജിത്ത് കുമാറിൻ്റെ വസതിയിൽ മന്ത്രി എത്തി ആശ്വസിപ്പിച്ചു
തിരുവല്ലം എം.ജി. കോളേജിൽ സീനിയർ വിദ്യാർഥികൾ നിർബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ച സംഭവത്തിൽ കോളേജിൽ നിന്നും പുറത്താക്കിയതിൽ മനം നൊന്തു ആത്മഹത്യചെയ്ത വെള്ളാർ കൈതവിള വീട്ടിൽ ബിജിത്ത് കുമാറിൻ്റെ വസതിയിൽ പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി ശ്രീ.വി.ശിവൻകുട്ടി സന്ദർശനം നടത്തി കുടുംബങ്ങളെ ആശ്വസിപ്പിച്ചു. വെള്ളാർവാർഡ് കൗൺസിലർ പനത്തുറ പി ബൈജു, സിപിഎം-സിപിഐ നേതാക്കളായ കെ ആർ. ഉണ്ണികൃഷ്ണൻ, വെള്ളാർ സാബു, ഡി.ജയകുമാർ വാഴമുട്ടം രാധാകൃഷ്ണൻ, ആർ. പ്രദീപ് രാജ്കുമാർ, വെള്ളാർ ജയൻ, നികിതൻ തുടങ്ങിയവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
-

രാജീവ് ഗാന്ധി ജന്മദിന സംഗമം നടത്തി
നെടുമങ്ങാട്: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ എൺപതാമത് ജന്മദിനത്തോട് അനുബന്ധിച്ച് നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പത്താം കല്ലിൽ സംഘടിപ്പിച്ച ജന്മദിന സംഗമം മുൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും, മുൻ നഗരസഭ കൗൺസിലറും ആയ അഡ്വക്കേറ്റ്: എസ് അരുൺ കുമാർ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ചു. നെടുമങ്ങാട് സാംസ്കാരിക വേദി ചെയർമാൻ നെടുമങ്ങാട് ശ്രീകുമാർ, തോട്ടുമുക്ക് പ്രസന്നൻ, മുഹമ്മദ് ഇല്യാസ്, പത്താം കല്ല് ഷാജഹാൻ, സജി കുറുപുഴ, അബ്ദുൽ…
-

ഗോട്ടക് (GOTEC) പദ്ധതിയുടെ അധ്യാപക പരിശീലനം പൂർത്തിയായി
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന GOTEC (ഗ്ലോബൽ ഓപ്പർട്യൂണിറ്റീസ് ത്രൂ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ) പദ്ധതിയുടെ ഭാഗമായ അധ്യാപകർക്കുള്ള പരിശീലന പരിപാടിയും പരിഷകരിച്ച മോഡ്യൂളിന്റെ പ്രകാശനവും ജില്ലാ പഞ്ചായത്തിലെ ഇ.എം.എസ് ഹാളിൽ നടന്നു. ഡോ. സി. മനോജ് ചന്ദ്രസേനൻ,ഡോ. കല്യാണി വല്ലത്ത്,ശ്രീ. സാം ജോർജ് എന്നിവർ വിവിധ വിഷയങ്ങളിൽ സെഷനുകൾ കൈകാര്യം ചെയ്തു. ജില്ലാ പഞ്ചായത്ത് പരിധിയിലെ 78 സ്കൂളുകളിൽ നിന്നുള്ള അധ്യാപകർ പരിപാടിയിൽ പങ്കെടുത്തു. ആദ്യ സെഷനിൽ:ഡോ. സി. മനോജ് ചന്ദ്രസേനൻ, ഗോട്ടക്ക് പദ്ധതി…
Latest News
About the Author

AF themes
Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

You May Have Missed












