Month: August 2024
-

നാളെ നടത്താനിരുന്ന A.M.M.A. എക്‌സിക്യൂട്ടിവ് യോഗം മാറ്റി
നാളെ നടത്താനിരുന്ന അമ്മ എക്‌സിക്യൂട്ടിവ് യോഗം മാറ്റി. ചെന്നൈയിലുള്ള സംഘടന പ്രസിഡന്റ് മോഹന്‍ലാല്‍ അസൗകര്യം അറിയിച്ചതിനാലാണ് യോഗം മാറ്റിയതെന്നാണ് ലഭിക്കുന്ന വിവരം. സംഘടന ജനറല്‍ സെക്രട്ടറി സിദ്ധിഖ് രാജിവച്ചതിനെത്തുടര്‍ന്നുണ്ടായ അടിയന്തര സാഹചര്യം ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചുചേര്‍ത്തത്.
-

അയ്യായിരം സംരംഭകരെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യവുമായി മലയാളികളുടെ സ്റ്റാര്‍ട്ടപ്പ് സംരംഭം വെക്‌സോ
കൊച്ചി: അയ്യായിരം സംരംഭകരെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ നൂതന സംരംഭക പദ്ധതിയുമായി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭം വെക്‌സോ. കമ്പനി വിപുലീകരണത്തിന്റെ ഭാഗമായി സ്ഥാപകരായ സജിന്‍, സുഹൈര്‍ എന്നിവര്‍ ചേര്‍ന്നാണ് ‘മിഷന്‍ 2030’ സംരംഭക പദ്ധതി പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തില്‍ 136 പേര്‍ക്ക് സംരംഭക അവസരം ഒരുക്കുകയാണ് ലക്ഷ്യം. 2022- ല്‍ തൃശൂര്‍ സ്വദേശി സജിന്‍, കൊച്ചി സ്വദേശി സുഹൈര്‍, അടൂര്‍ സ്വദേശി അനീഷ്, തിരുവനന്തപുരം സ്വദേശി വിഷ്ണു എന്നിവര്‍ ചേര്‍ന്ന് തുടക്കം കുറിച്ച പ്രാദേശിക ഓണ്‍ലൈന്‍ മാര്‍ക്കറ്റ്…
-

കാക്കാമൂല ബണ്ട് റോഡിൽക്കൂടിയുള്ള വാഹന ഗതാഗതത്തിന് താല്ക്കാലിക നിയന്ത്രണം
പൊതുജന ശ്രദ്ധക്ക് – വെള്ളായണി പാലം നിർമ്മാണം : കാക്കാ മൂല ബണ്ട് റോഡിലെ പാലം നിർമ്മാണവുമായി ബന്ധപ്പെട്ട പൈലിംഗ് കോൺക്രീറ്റ് 26/08/2024 തിങ്കൾ ഉച്ചക്ക് 2 മണി മുതൽ ആരംഭിക്കുന്നതിനാൽ ബണ്ട് റോഡിൽക്കൂടിയുള്ള വാഹന ഗതാഗതത്തിന് 2 മണി മുതൽ വൈകുന്നേരം 7 മണി വരെ താല്ക്കാലികമായി നിയന്ത്രണം ഏർപ്പെടുത്തുകയാണെന്നുള്ള വിവരം അറിയിച്ചു കൊള്ളുന്നു. യാത്രക്കാരും സമിപവാസികളും ദയവായി സഹകരിക്കുക
-

ജൽഗാവ് റാലി: സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്കെതിരെ കർശന നിയമങ്ങൾ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി മോദി
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്ക് കർശനമായ ശിക്ഷകൾ ഏർപ്പെടുത്താൻ തൻ്റെ സർക്കാർ നിയമങ്ങൾ ശക്തിപ്പെടുത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 25 ന് പറഞ്ഞു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ കേന്ദ്ര സർക്കാർ എല്ലാ വിധത്തിലും സംസ്ഥാന സർക്കാരുകൾക്കൊപ്പമുണ്ടെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. ഈ പാപകരമായ മാനസികാവസ്ഥ ഇന്ത്യൻ സമൂഹത്തിൽ നിന്ന് ഉന്മൂലനം ചെയ്യപ്പെടുന്നതുവരെ നമുക്ക് നിർത്താനാകില്ല, മോദി പറഞ്ഞു കൊൽക്കത്തയിലെ ആർജികാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവ വനിതാ ഡോക്ടറുടെ മരണത്തെ തുടർന്ന് പശ്ചിമ ബംഗാളിൽ…
-

എക്സാമിനേഷൻ എന്നത് എഡ്യൂക്കേഷന്‍ എന്ന് രേഖപ്പെടുത്തുന്നത് കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നു
കേരളത്തിൽ നിന്നുള്ള പ്ലസ് ടു സർട്ടിഫിക്കറ്റുകളിൽ കേരള ബോർഡ് ഓഫ് ഹയർ സെക്കൻഡറി എക്സാമിനേഷൻ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ രാജ്യത്തെ സ്കൂൾ ബോർഡുകളുടെ അംഗീകാരം വ്യക്തമാക്കുന്ന കൗൺസിൽ ഓഫ് ബോർഡ്സ് ഓഫ് സ്കൂൾ എഡ്യൂക്കേഷന്റെ വെബ്സൈറ്റിൽകേരള ബോർഡ് ഓഫ് ഹയർസെക്കൻഡറി എജുക്കേഷൻ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുമ്പും ഈ പ്രശ്നം ഉണ്ടായിട്ടുണ്ട്. ആ സമയത്തൊക്കെ ബന്ധപ്പെട്ടവരുടെ ഇടപെടൽ ഉണ്ടായിട്ടുണ്ട്. എന്നാൽ കേന്ദ്രതലത്തിൽ പ്രശ്നപരിഹാരത്തിന് നടപടി ഉണ്ടായിട്ടില്ല. വിഷയത്തിൽ ഇടപെട്ട് അടിയന്തരമായി പ്രശ്നപരിഹാരം കാണാനുള്ള നടപടികൾ കൈക്കൊള്ളാൻ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ…
-

കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിയുടെ മകന്‍ വിവാഹിതനായി
തിരുവനന്തപുരം. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി യുടെയും സ്മിത സുധാകരന്റെയും മകന്‍ സൗരഭ് സുധാകരനും (എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ കോ-ഓര്‍ഡിനേറ്റര്‍, ഡല്‍ഹി) കണ്ണൂര്‍ പോസ്റ്റ് ഓഫീസ് റോഡില്‍ പ്രേംവില്ലയില്‍ പി.എന്‍.സജീവിന്റെയും എന്‍.എന്‍. ജിന്‍ഷയുടെയും മകള്‍ ഡോ. ശ്രേയ സജീവും (മെഡിക്കല്‍ ഓഫിസര്‍, ഒറ്റപ്പാലം പി.കെ. ദാസ് മെഡിക്കല്‍ കോളജ് ആശുപത്രി) തമ്മിലുള്ള വിവാഹം തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തില്‍ നടന്നു. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി എന്നിവര്‍…
-

വയനാട് പുനരധിവാസം ചർച്ച ചെയ്യാൻ സർവകക്ഷി യോഗം 29 ന്
വയനാട് ഉരുൾപൊട്ടലിൽ ദുരിതബാധിതരായവരുടെ പുനരധിവാസം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ സർവ്വകക്ഷി യോഗം വിളിച്ചു. 29 ന് വ്യാഴാഴ്‌ച വൈകുന്നേരം 4.30ന് ഓൺലൈനായാണ് യോഗം ചേരുക. റവന്യൂ-ഭവനനിർമ്മാണം, വനം-വന്യജീവി, ജല വിഭവം, വൈദ്യുതി, ഗതാഗതം, രജിസ്ട്രേഷൻ-പുരാരേഖ, ധനകാര്യം, പൊതുമരാമത്ത്-വിനോദസഞ്ചാരം, പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കവിഭാഗക്ഷേമ വകുപ്പ് മന്ത്രിമാർ, ചീഫ് സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറി മാർ എന്നിവരും പങ്കെടുക്കും.
-

കേരളത്തിൽ സ്ത്രീ സുരക്ഷ അവതാളത്തിൽ; മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണം: കെ. സുരേന്ദ്രൻ
കേരളത്തിൽ സ്ത്രീ സുരക്ഷ അവതാളത്തിലാണെന്നും മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നടൻ സിദ്ദിഖിനെതിരായി പോലീസിൽ പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നാണ് അതിക്രമത്തിനിരയായ അതിജീവിത പറഞ്ഞത്. പോലീസിൽ പരാതി നൽകിയാൽ അന്വേഷിക്കാം എന്നായിരുന്നു നേരത്തെ മന്ത്രിമാർ പറഞ്ഞിരുന്നത്. സംസ്ഥാനത്തിന്റെ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയാണ് ഇതിന് മറുപടി പറയേണ്ടത്. പോലീസിൽ നിന്നും മോശം സമീപനം ആണ് ഉണ്ടായത് എന്നാണ് അതിജീവിത പറയുന്നത്. ഇതിൽ നിന്നും ഒഴിഞ്ഞുമാറാൻ മുഖ്യമന്ത്രിക്ക് ആവില്ല. മുഖ്യമന്ത്രി…
Latest News
About the Author

AF themes
Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

You May Have Missed














