കൊച്ചി: എഞ്ചിനീയറിങ് ഡിസൈന്‍ പരിശീലന രംഗത്തെ പ്രമുഖ സ്ഥാപനമായ കാഡ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ‘ബിഐഎം (ബില്‍ഡിങ് ഇന്‍ഫര്‍മേഷന്‍ മോഡലിങ്) ഫെസ്റ്റിവല്‍-24’ കാമ്പസ് കണക്ട് പ്രോഗ്രാമിന്റെ കേരള പതിപ്പ് സംഘടിപ്പിച്ചു. വ്യവസായ പ്രമുഖര്‍, വിദ്യാഭ്യാസ വിദഗ്ദ്ധര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ വിവിധ കോളജുകളില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തു.
ബിഐഎം പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവര്‍ത്തിപരിചയം പകര്‍ന്ന പ്രോജക്ട് അടിസ്ഥാനമാക്കിയുള്ള സെഷന്‍ ഫെസ്റ്റിവലിന്റെ പ്രധാന ആകര്‍ഷണമായിരുന്നു. പ്രോട്ടോടൈപ്പുകള്‍ ഡിസൈന്‍ ചെയ്യുന്നതിനും പാലങ്ങളുടെ ബലം പരിശോധിക്കുന്നതിനും വിദ്യാര്‍ഥികള്‍ സംഘമായി പ്രവര്‍ത്തിച്ചു. മികച്ച പങ്കാളിത്തവും നൂതനമായ ഡിസൈനുകളും, സര്‍ഗാത്മകതയും സാങ്കേതിക പരിജ്ഞാനവും വളര്‍ത്തുന്നതില്‍ ശില്‍പശാലയുടെ വിജയം ഉയര്‍ത്തിക്കാട്ടി.
പത്തനംതിട്ട മുസലിയാര്‍ എഞ്ചിനീയറിങ് കോളേജ്, കൊല്ലം ബിഷപ്പ് ജെറോം എഞ്ചിനീയറിങ് കോളേജ്, തൃശൂര്‍ ഐഇഎസ് എഞ്ചിനീയറിങ് കോളേജ്, കോഴിക്കോട് കെഎംസിടി വിമന്‍സ് എഞ്ചിനീയറിങ് കോളേജ് എന്നിവിടങ്ങളിലും പ്രോഗ്രാം നടന്നിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്- +91 70120 72413.
ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം രണ്ടായിരത്തി ഇരുപത്താറ് സെപ്റ്റംബർ ഒന്നിലെ പൊതുവായ നക്ഷത്രഫലം അറിയാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം,…
ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…
തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…
തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…
വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…