ക്യാപ്റ്റൻ വരുൺ നയനാരിൻ്റെ ബാറ്റിങ് തൃശൂരിൻ്റെ വിജയം അനായാസമാക്കി

മഴ പല തവണ തടസ്സപ്പെടുത്തിയ മത്സരത്തിൽ തൃശൂർ ടൈറ്റൻസിന് അനായാസ വിജയം ഒരുക്കിയത് ക്യാപ്റ്റന്‍റെ ബാറ്റിങ് മികവ്. 64 റൺസുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ വരുൺ നയനാരുടെ പ്രകടനം. ലീഗിൽ വരുണിന്‍റെ ആദ്യ അർദ്ധ സെഞ്ച്വറി കൂടിയായിരുന്നു ഇന്നത്തേത്. വരുൺ തന്നെയാണ് മാൻ ഓഫ് ദി മാച്ചും

ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത ടൈറ്റൻസ് കരുത്തരായ കൊച്ചിയെ 16 ഓവറിൽ 130 റൺസിന് ഒതുക്കി. മറുപടി ബാറ്റിങ്ങിൽ ഒരറ്റത്ത് ഉറച്ച് നിന്ന് പൊരുതിയ വരുണിൻ്റെ ഇന്നിങ്സാണ് തൃശൂരിന്‍റെ വിജയം അനായാസമാക്കിയത്. തുടക്കത്തിൽ തന്നെ ആനന്ദ് സാഗറിന്‍റെയും അഭിഷേക് പ്രതാപിന്‍റെയും വിക്കറ്റുകൾ നഷ്ടമായെങ്കിലും പകരമെത്തിയ വിഷ്ണു വിനോദ് വരുണിന് മികച്ച പിന്തുണയായി. വിഷ്ണു വിനോദ് 33 പന്തിൽ 46 റൺസെടുത്തു.

കഴിഞ്ഞ മല്സരങ്ങളിൽ മികച്ച തുടക്കം മുതലാക്കാൻ കഴിയാതെ പോയ വരുൺ കൊച്ചിക്കെതിരെ മികച്ച ഫോമിലായിരുന്നു. ആദ്യ ഓവറിൽ തന്നെ ബേസിൽ തമ്പിയെ ബൌണ്ടറി കടത്തിയാണ് വരുൺ തുടങ്ങിയത്. മൈതാനത്തിന്‍റെ എല്ലാ ഭാഗത്തേക്കും ഷോട്ടുകൾ പായിച്ച വരുൺ പേസ് – സ്പിൻ വ്യത്യാസമില്ലാതെ ബൌളർമാരെ അനായാസം നേരിട്ടു. അജയ്ഘോഷ് എറിഞ്ഞ 12ആം ഓവറിൽ രണ്ട് സിക്സ് നേടിയ വരുൺ തൊട്ടടുത്ത ഓവറിൽ ബേസിൽ തമ്പിയെയും സിക്സർ പറത്തി അർദ്ധസെഞ്ച്വറിയും പൂർത്തിയാക്കി. വിജയത്തിനരികെ വിഷ്ണു വിനോദ് പുറത്തായെങ്കിലും അക്ഷയ് മനോഹർക്കൊപ്പം ചേർന്ന് വരുൺ തൃശൂരിനെ വിജയത്തിലെത്തിച്ചു. ആറ് ഫോറും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു വരുണിന്‍റെ ഇന്നിങ്സ്.

സാക്ഷാൽ ഇ കെ നായനാരുടെ കുടുംബത്തിലാണ് വരുണിന്‍റെ ജനനം. ദുബായിൽ കളിച്ചു വളർന്ന വരുണിന്‍റെ കരിയറിൽ നിർണ്ണായകമായത് കേരളത്തിന്‍റെ രഞ്ജി ക്യാപ്റ്റൻ കൂടിയായിരുന്ന സോണി ചെറുവത്തൂരിന്‍റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ്. ജൂനിയർ ക്രിക്കറ്റിൽ വിസ്മയ താരമായിട്ടായിരുന്നു ഏതാനും വർഷം മുൻപ് വരുൺ വരവറിയിച്ചത്. 16ആം വയസ്സിൽ കേരള അണ്ടർ 19 ടീമിനു വേണ്ടി അരങ്ങേറ്റ മല്സരത്തിൽ തന്നെ ഡബിൾ സെഞ്ച്വറി നേടിയ താരം. 370 പന്തിൽ 25 ബൗണ്ടറികളുമായി 209 റൺസായിരുന്നു അന്ന് വരുൺ നേടിയത്. കേരളത്തിന് വേണ്ടി ഡബിൾ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമായിരുന്നു അന്ന് വരുൺ സ്വന്തമാക്കിയത്. ആ മികവ് വരുണിന് ഇന്ത്യൻ അണ്ടർ 19 ടീമിലേക്കും വഴി തുറന്നു. താമസിയാതെ കേരള രഞ്ജി ടീമിലേക്കും. 7.2 ലക്ഷം രൂപയ്ക്കാണ് തൃശൂര്‍ ടൈറ്റന്‍സ് വരുണ്‍ നയനാരെ സ്വന്തമാക്കിയത്.

News Desk

Recent Posts

രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ലയണൽ മെസ്സി

ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…

6 hours ago

രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തതിൽ പ്രതിഷേധം; തിരുവനന്തപുരത്ത് കോൺഗ്രസ് മാർച്ച്

തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…

8 hours ago

ഷെഫീൻ അഹമ്മദ് IPS അന്തരിച്ചു; TKM കുടുംബത്തിന് തീരാനഷ്ടം

തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…

19 hours ago

വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…

19 hours ago

സെയ്‌ലേഴ്‌സിനെ ഏഴ് വിക്കറ്റിന് തകർത്തു; പോയിന്റ് പട്ടികയിൽ മൂന്നാമതായി ട്രിവാൺഡ്രം റോയൽസ്

വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…

19 hours ago

ഓണം വാരാഘോഷം: പൂക്കള മത്സരം, തിരുവാതിര, ദീപാലങ്കാരം വിജയികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. അത്തപ്പൂക്കളം, തിരുവാതിരക്കളി, പതാക…

20 hours ago