Categories: KERALANEWSTRIVANDRUM

രജിസ്ട്രേഷൻ വകുപ്പ് ആധുനികീകരണത്തിന്റെ പാതയിൽ: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

വർക്കല, ചിറയിൻകീഴ് സബ് രജിസ്ട്രാർ ഓഫീസ് മന്ദിരങ്ങൾ മന്ത്രി ഉദ്ഘാടനം ചെയ്തു

സുതാര്യമായും വേഗത്തിലും ജനങ്ങൾക്ക് സേവനം ലഭ്യമാക്കുന്ന വിധം ആധുനികീകരണത്തിന്റെ പാതയിലാണ് രജിസ്ട്രേഷൻ വകുപ്പെന്ന് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. വർക്കല, ചിറയിൻകീഴ് സബ് രജിസ്ട്രാർ ഓഫീസ് മന്ദിരങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ജനങ്ങൾക്ക് സേവനം എളുപ്പം ലഭിക്കാൻ നിരവധി പരിഷ്കരണങ്ങളാണ് വകുപ്പിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സേവനങ്ങൾ ഓൺലൈനിലൂടെ ലളിതമായി ലഭ്യമാക്കി വരികയാണ്. വിവാഹ രജിസ്ട്രേഷന് ഓൺലൈൻ അപേക്ഷ, വീടുകളിൽ തന്നെ വിവാഹ രജിസ്ട്രേഷൻ നടത്താനുള്ള സൗകര്യം തുടങ്ങി നിരവധി സേവനങ്ങൾ ലഭ്യമാക്കി വരികയാണ്. റവന്യൂ, രജിസ്ട്രേഷൻ വകുപ്പുകളുടെ പോർട്ടലുകൾ സംയോജിപ്പിച്ച് ആരംഭിക്കുന്ന എൻ്റെ ഭൂമി പോർട്ടൽ വഴി ഭൂമിയുടെ രജിസ്ട്രേഷൻ എളുപ്പമാകും. ഭൂമിയുടെ രജിസ്ട്രേഷൻ നടത്തുന്നതോടൊപ്പം തന്നെ സർവ്വേ സ്കെച്ച് കൂടി ഉൾപ്പെടുത്തി രേഖകൾ ലഭിക്കും എന്നതാണ് ഇതിൻ്റെ പ്രയോജനം. രേഖകൾ സംസ്ഥാനത്ത് എവിടെയും രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.

വർക്കലയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ വി. ജോയ് എംഎൽഎയും ചിറയിൻകീഴ് വി. ശശി എംഎൽഎയും അധ്യക്ഷന്മാരായി. വിവിധ തദ്ദേശഭരണ പ്രതിനിധികൾ, രജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

News Desk

Recent Posts

ശ്രീ ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റിന്റെ 32-ാമത് സംഗീതോത്സവം സെപ്റ്റംബർ 2 മുതൽ

തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത കർണാടക സംഗീതജ്ഞൻ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ 130-ാം ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി ശ്രീ ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റിന്റെ…

2 hours ago

കണ്ണൂർ ആസ്റ്റർ മിംസിന്റെ ‘ശ്രുതിസ്പർശം’; നിർധനർക്ക് സൗജന്യ ശ്രവണസഹായികൾ വിതരണം ചെയ്ത് മന്ത്രി രമേശ് ചെന്നിത്തല

കണ്ണൂർ: സാമ്പത്തിക പ്രതിസന്ധി മൂലം ചികിത്സ ലഭ്യമാകാതെ കേൾവി പരിമിതികൾ നേരിടുന്ന നിർധനർക്ക് ആശ്വാസമേകുന്നതിനായി കണ്ണൂർ ആസ്റ്റർ മിംസ് നടപ്പാക്കുന്ന…

3 hours ago

പാചകവാതക വിലയിൽ വർധന; 19 കിലോ വാണിജ്യ LPG സിലിണ്ടറിന് ₹9.50 കൂടി

ന്യൂഡൽഹി: 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ ₹9.50യുടെ വർധന. ഇതോടെ കൊച്ചിയിൽ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില…

3 hours ago

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം – 01-09-2026

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം രണ്ടായിരത്തി ഇരുപത്താറ് സെപ്റ്റംബർ ഒന്നിലെ പൊതുവായ നക്ഷത്രഫലം അറിയാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം,…

7 hours ago

രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ലയണൽ മെസ്സി

ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…

14 hours ago

രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തതിൽ പ്രതിഷേധം; തിരുവനന്തപുരത്ത് കോൺഗ്രസ് മാർച്ച്

തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…

16 hours ago