Ananthapuri Online News

Anantham Athivegam Ananthapuri Varthakal

സൗജന്യ ഹൃദ്രോഗ നിർണയ ക്യാമ്പ് നിംസ് മെഡിസിറ്റിയിൽ സെപ്റ്റംബർ 29ന്

തിരുവനന്തപുരം:ലോക ഹൃദയാരോഗ്യ ദിനത്തോടനുബന്ധിച്ചും, നിംസ് ഹാർട്ട് ഫൗണ്ടേഷൻ 17-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിലും, നിംസ് മൈക്രോ ഹോസ്പിറ്റൽസ് & വത്സല നഴ്സിംഗ് ഹോം തിരുവനന്തപുരം എന്നിവിടങ്ങളിലായി സെപ്റ്റംബർ 29, 30 തീയതികളിൽ രാവിലെ 11 മണി മുതൽ വൈകുന്നേരം 3 മണി വരെ ഹൃദ്രോഗ വിദഗ്ധനും നിംസ് ഹാർട്ട് ഫൗണ്ടേഷൻ ഡയറക്ടറുമായ ഡോ. മധു ശ്രീധരന്റെ നേതൃത്വത്തിൽ നിംസ് മെഡിസിറ്റി കാർഡിയോളജിസ്റ്റ്മാരായ ഡോ .സരിത എസ് നായർ, ഡോ. കിരൺ ഗോപി നാഥ് എന്നിവരുടെ സേവനവും ക്യാമ്പിൽ ഉണ്ടായിരിക്കും.

ക്യാമ്പിൽ പങ്കെടുക്കുന്ന, ഡോക്ടർ നിർദേശിക്കുന്ന ആദ്യത്തെ 100 പേർക്ക് എക്കോ, ടി എം ടി ടെസ്റ്റുകൾ പൂർണമായും സൗജന്യമായിരിക്കും.കൂടാതെ ക്യാമ്പിൽ പങ്കെടുക്കുന്ന മറ്റുള്ളവർക്കും 50 ശതമാനം ഇളവും ലഭിക്കുന്നതാണ്.ഹൃദ്രോഗം ഉള്ളവർക്ക് ആൻജിയോഗ്രാം, ആൻജിയോ പ്ലാസ്റ്റി, ഹൃദയ ശസ്ത്രക്രിയ, ലാബ് പരിശോധന എന്നിവയ്ക്ക് 25% ഇളവും നൽകുന്നതാണ്.

മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഇസിജി, ബ്ലഡ് ഷുഗർ ടെസ്റ്റ്, കൺസൾട്ടേഷൻ എന്നിവ സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 6238644236 ,6282664 946 എന്ന നമ്പരുകളിൽ ബന്ധപ്പെടുക.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!