Month: September 2024
-

ഇന്ത്യയിൽ എംപോക്സ് ബാധയെന്ന് സംശയം
.വിദേശത്ത് നിന്ന് വന്നയാൾക്കാണ് രോഗലക്ഷണം. ഡൽഹിയിൽ ചികിത്സയിൽ കഴിയുന്നയാളുടെ നില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 12 ആഫ്രിക്കൻ രാജ്യങ്ങളിൽ എംപോക്സ് വ്യാപിച്ചതിനെ തുടർന്ന് നേരത്തെ ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
-

എല്ലാ ജില്ലകളിലും സ്‌ട്രോക്ക് സെന്ററുകള്‍ യാഥാര്‍ത്ഥ്യമാക്കും: മന്ത്രി വീണാ ജോര്‍ജ്
രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം തിരുവനന്തപുരം: എല്ലാ ജില്ലകളിലും സ്‌ട്രോക്ക് സെന്ററുകള്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേ 12 ജില്ലകളില്‍ ആരോഗ്യ വകുപ്പിന് കീഴില്‍ നിലവില്‍ സ്‌ട്രോക്ക് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മലപ്പുറം, വയനാട് ജില്ലകളില്‍ ഈ വര്‍ഷം തന്നെ സ്‌ട്രോക്ക് സെന്ററുകള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സ്‌ട്രോക്ക് ബാധിച്ചവര്‍ക്ക് ഗുണനിലവാരമുള്ള തുടര്‍ജീവിതം ഉറപ്പാക്കുന്നതിനായി ശാസ്ത്രീയവും സമയബന്ധിതവുമായ ചികിത്സ നല്‍കുന്നതിനുള്ള മികച്ച ആരോഗ്യ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തി വരുന്നതെന്നും…
-

പ്രിയദര്‍ശിനി ബുക്ക് ക്ലബ് ഓണ്‍ലൈന്‍ അംഗത്വത്തിന് തുടക്കമായി
പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സിന്റെ ബുക്ക് ക്ലബ് ഓണ്‍ലൈന്‍ അംഗത്വത്തിന് തുടക്കമായി. കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി പതിനായിരം രൂപയുടെ പ്രീമിയം അംഗത്വം എടുത്തുകൊണ്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. പാര്‍ട്ടി ഭാരവാഹികളും അംഗങ്ങളും ജനപ്രതിനിധികളും ആയിരം രൂപയുടെ അംഗത്വം നിര്‍ബന്ധമായും എടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ നിര്‍ദ്ദേശിച്ചു.പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സിന്റെ പ്രവര്‍ത്തനത്തിന് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വൈസ് ചെയര്‍മാന്‍ അഡ്വ പഴകുളം മധു അധ്യക്ഷത വഹിച്ചു.പ്രസിദ്ധീകരണ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ദേശീയ തലത്തില്‍ പാര്‍ട്ടിക്ക് പ്രചോദനമാണെന്ന്…
-

അട്ടകുളങ്ങര – തിരുവല്ലം റോഡിൽ ഗതാഗത നിയന്ത്രണം
അട്ടകുളങ്ങര -തിരുവല്ലം റോഡിൽ ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ സെപ്റ്റംബർ എട്ട് രാത്രി ഏഴ് മുതൽ സെപ്റ്റംബർ ഒൻപത് രാവിലെ ആറ് വരെയും, സെപ്റ്റംബർ ഒൻപത് രാത്രി ഏഴ് മുതൽ സെപ്റ്റംബർ 10 രാവിലെ ആറ് വരെയും ഈ റോഡിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിച്ചതായി പൊതുമരാമത്ത് സിറ്റി റോഡുകൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. ഗതാഗതത്തിനായി അട്ടകുളങ്ങര -പടിഞ്ഞാറേകോട്ട- ഈഞ്ചക്കൽ-ബൈപാസ് റോഡുകൾ ഉപയോഗിക്കണം.
-

വട്ടിയൂർക്കാവിൽ ഓണത്തിന് വിഷരഹിത പച്ചക്കറിയും പൂവും
പച്ചക്കറി കൃഷിയുടെയും പൂ കൃഷിയുടെയും വിളവെടുപ്പ് നടത്തി വട്ടിയൂർക്കാവ് മണ്ഡലത്തിൽ ‘നമ്മുടെ ഓണം നമ്മുടെ പൂവും പച്ചക്കറിയും’ പദ്ധതിയുടെ ഭാഗമായി കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ നടന്ന പച്ചക്കറി കൃഷിയുടെയും പൂവിന്റെയും വിളവെടുപ്പ് വി കെ പ്രശാന്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഓണത്തിന് വിഷരഹിതമായ പച്ചക്കറിയും പൂക്കളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നമ്മുടെ ഓണം നമ്മുടെ പൂവും പച്ചക്കറിയും പദ്ധതി നടപ്പാക്കിയത്. വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതിയുടെ ഭാഗമായി പുനരധിവാസ പ്രവർത്തനങ്ങൾക്കായി ട്രിഡ ഏറ്റെടുത്ത ഭൂമിയിലാണ് കൃഷി ഇറക്കിയത്. ഒരേക്കർ…
-

അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് ഡിസംബർ 16 മുതൽ 20 വരെ: സംഘാടകസമിതി രൂപീകരിച്ചു
കൊച്ചി: സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്സിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് തിരുവനന്തപുരത്തും കൊച്ചിയിലുമായി ഡിസംബർ 16 മുതൽ 20 വരെ നടക്കും. ആദ്യ മൂന്ന് ദിവസങ്ങൾ തിരുവനന്തപുരത്തും 19, 20 തീയതികളിൽ കൊച്ചിയിലുമായി വിവിധ വേദികളിലായാണ് കോൺക്ലേവ് നടക്കുന്നത്. അന്താരാഷ്ട വ്യക്തികളും വിദ്യാഭ്യാസവിചക്ഷണരും പങ്കെടുക്കുന്ന ചർച്ചകളും എക്സിബിഷനുകളും പരിപാടികളുടെ ഭാഗമാകും. കോൺക്ലേവിന്റെ വേദികളിലൊന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയായിരിക്കും. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ തൃക്കാക്കര ക്യാമ്പസ്സിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.…
-

കൃഷി ഭവനുകളിൽ ഇന്റേൺഷിപ്പിന് അവസരം
കൃഷിഭവനുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ കാർഷിക രംഗത്തെപ്പറ്റി മനസിലാക്കാനും, ക്രോപ്പ് പ്ലാനിംഗ് ആൻഡ് കൾട്ടിവേഷൻ, മാർക്കറ്റിങ്, എക്സ്റ്റൻഷൻ, അഡ്മിനിസ്‌ട്രേഷൻ, അനുബന്ധ മേഖലകൾ എന്നിവയിൽ പ്രായോഗിക പരിശീലനം നേടുവാനും അവസരം ഒരുക്കുന്ന ഇന്റേൺഷിപ് പദ്ധതിയിലേക്ക് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. വി.എച്ച്.എസ്.ഇ (അഗ്രി), കൃഷി ശാസ്ത്രത്തിൽ /ജൈവ കൃഷിയിൽ ഡിപ്ലോമ എന്നിവയാണ് യോഗ്യത. 01.08.2024-ൽ 18 നും 41 വയസിനും ഇടയിൽ പ്രായമുണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 5000 രൂപ പ്രോത്സാഹനമായി നൽകും. പരമാവധി ആറു മാസം…
-

ഗാർഡനർ തസ്തികയിൽ ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഗാർഡനർ തസ്തികയിൽ എൽ.സി, ഇ.ഡബ്ല്യൂ.എസ് വിഭാഗങ്ങളിൽ രണ്ട് താത്കാലിക ഒഴിവുകളുണ്ട്. രണ്ട് വർഷത്തെ പ്രവർത്തി പരിചയം, ശാരീരിക ക്ഷമത എന്നിവയാണ് യോഗ്യത. 01.01.2023ന് 18നും 41നും ഇടയിൽ പ്രായമുണ്ടായിരിക്കണം. ശമ്പളം 17,000- 37,500. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്‌മെന്റ് എക്‌സേചഞ്ചുകളിൽ സെപ്റ്റംബർ 13ന് മുൻപായി പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.
You May Have Missed
















