Month: September 2024
-

ഓണം – വ്യാജമദ്യക്കടത്ത്: എക്‌സൈസ് പരിശോധന ഊർജിതമാക്കും
ജില്ലാ തല ജനകീയ കമ്മിറ്റി യോഗം ചേർന്നു ജില്ലയിൽ വ്യാജമദ്യത്തിന്റെ വിൽപന, ഉത്പാദനം, വിതരണം, കടത്ത് എന്നിവ തടയുന്നതിനുള്ള എക്‌സൈസ് ജില്ലാതല ജനകീയ കമ്മിറ്റി യോഗം ചേർന്നു. ഓണത്തോടനുബന്ധിച്ച് ആരംഭിച്ച എക്‌സൈസ് സ്‌പെഷ്യൽ എൻഫോഴ്‌സമെന്റ് ഡ്രൈവ് പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താൻ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ടി.കെ വിനീതിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ തീരുമാനമായി. സെപ്റ്റംബർ 20 രാത്രി 12 വരെയാണ് സ്‌പെഷ്യൽ ഡ്രൈവ് പ്രഖ്യാപിച്ചിട്ടുള്ളത്. എൻഫോഴ്‌സ്മെൻറ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് ജില്ലയെ 2 മേഖലകളാക്കി തിരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന…
-

പെണ്‍ പ്രതിഭകളുടെ ഭാവങ്ങള്‍ വിരിഞ്ഞ് മണ്‍സൂണ്‍ ഫെസ്റ്റ്
മഴ വിഷയമാക്കി വനിതാ പ്രതിഭകളുടെ രംഗോത്സവം ഇന്നലെ സെപ്റ്റംബര്‍ 5ന് വൈകുന്നേരം തിരുവനന്തപുരം ഭാരത് ഭവനില്‍ അരങ്ങേറി. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐപിഎംഎഫ് മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി എന്നീ സ്ഥാപനങ്ങൾ സംയുക്തമായാണ് പരിപാടി അവതരിപ്പിച്ചത്. വിഖ്യാത കഥക് നർത്തകി ഡോ. ഖുശ്ബു പാഞ്ചാൽ അവതരിപ്പിക്കുന്ന കഥക് നൃത്തം ഫെസ്റ്റിന്റെ ശ്രദ്ധേയമായത്. ഒപ്പനയും, കോൽക്കളിയും, മഴപ്പാട്ടുകളുമെല്ലാം അനന്തപുരി ആസ്വദിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഫെസ്റ്റ് ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ…
-

നടി ഹണി റോസ് സിനിമാ നിർമാണ രംഗത്തേയ്ക്ക്
നടി ഹണി റോസ് സിനിമാ നിർമാണ രംഗത്തേയ്ക്ക്. ഹണി റോസ് വർഗ്ഗീസ് പ്രൊഡക്ഷൻസ് എന്ന പേരിൽ നിർമാണ കമ്പനി ആരംഭിച്ചു. താരത്തിന്റെ പിറന്നാൾ ദിനത്തിലാണ് പ്രഖ്യാപനം ഉണ്ടായത്. നല്ല സിനിമകൾ നിർമ്മിക്കുകയാണ് ലക്ഷ്യമെന്ന് ഹണി റോസ് അഭിപ്രായപ്പെട്ടു.
-

പ്രസ് ക്ലബ് – ഡി സി ബുക്സ് പുസ്തകമേള ഇന്ന് തുടങ്ങും
തിരുവനന്തപുരം: പ്രസ് ക്ലബ്ബും ഡി സി ബുക്സും ചേർന്ന് പുസ്തകമേള സംഘടിപ്പിക്കുന്നു. ഇന്നുമുതൽ ഞായറാഴ്ച വരെ പ്രസ് ക്ലബ് പി സി എസ് ഹാളിലാണ് മേള. രാവിലെ 11 മണിക്ക് എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ഡോ. പി കെ രാജശേഖരൻ പുസ്തകമേളയുടെ ഉദ്ഘാടനം നിർവഹിക്കും. ലോക ക്ലാസിക്കുകളും ഇന്ത്യൻ സാഹിത്യ കൃതികളും മലയാളത്തിലെ വൈവിധ്യമാർന്ന രചനകളും ബാലസാഹിത്യ പുസ്തകങ്ങളും മേളയിലുണ്ട്. മലയാളം പുസ്തകങ്ങൾ 20% കുറവിലും ഇംഗ്ലീഷ് 10% കിഴിവിലും വാങ്ങാം. രാവിലെ 10 മുതൽ വൈകിട്ട്…
-

എസ്‍പി സുജിത് ദാസിൻ്റെ സസ്പെൻഷൻ; ഒരു പുഴുക്കുത്ത് പുറത്തേക്കെന്ന് പി വി അൻവർ
എസ്‍പി സുജിത് ദാസിൻ്റെ സസ്പെൻഷനിൽ പ്രതികരണവുമായി നിലമ്പൂർ MLA പി വി അൻവർ. ഒരു പുഴുക്കുത്ത് പുറത്തേക്കെന്ന് ഫേസ്ബുക്ക് പോസ്റ്റ്. മലപ്പുറം എസ്‍പി ക്വാർട്ടേഴ്സിലെ മരംമുറി കേസുമായി ബന്ധപ്പെട്ട് സുജിത് ദാസ് അൻവറുമായി നടത്തിയ ഫോൺ സംഭാഷണം പുറത്തുവന്ന പശ്ചാത്തലത്തിലാണ് നടപടി. നേരത്തെ അൻവർ നടത്തിയ വെളിപ്പെടുത്തലിൽ പത്തനംതിട്ട എസ്‍പി സ്ഥാനത്ത് നിന്ന് സുജിത് ദാസിനെ സ്ഥലം മാറ്റിയിരുന്നു. ആരോപണങ്ങളെ കുറിച്ച് ഡിഐജി നടത്തിയ അന്വേഷണത്തിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഷന് മുഖ്യമന്ത്രി ഉത്തരവിട്ടത്.
-

നിവിൻ പോളിക്കെതിരെയുള്ള പീഡനാരോപണം വ്യാജമെന്ന് വിനീത് ശ്രീനീവാസൻ
നടൻ നിവിൻ പോളിക്കെതിരെയുള്ള പീഡനാരോപണം വ്യാജമെന്ന് സംവിധായകനും നടനുമായ വിനീത് ശ്രീനീവാസൻ. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിൻ തൻ്റെ കൂടെയായിരുന്നുവെന്നതിന് ചിത്രങ്ങൾ തെളിവുണ്ട്. 2023 ഡിസംബര്‍ 14ന് നിവിന്‍ ഉണ്ടായിരുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയുടെ സെറ്റിലാണെന്നും 15ന് പുലര്‍ച്ചെ മൂന്നുമണിവരെ നിവിന്‍ തന്നോടൊപ്പം ഉണ്ടായിരുന്നുവെന്നും വിനീത് പറഞ്ഞു. തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറാം. യാഥാർത്ഥ്യം ഉടൻ പുറത്തുവരുമെന്നും വിനീത് പറഞ്ഞു.
-

ദേശീയ അധ്യാപക ദിനാചരണം സംഘടിപ്പിച്ചു
തിരുവനന്തപുരം – നെടുമങ്ങാട്: ദേശീയ അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ദീർഘകാലം അധ്യാപികയായി സേവനം അനുഷ്ഠിച്ച നെടുമങ്ങാട് ഗ്രാമം സ്വദേശിയായ ശൈലേശ്വരി ടീച്ചറെ വസതിയിൽ എത്തി ആദരിച്ചു. നെടുമങ്ങാട് സാംസ്കാരിക വേദി ഭാരവാഹികളായ നെടുമങ്ങാട് ശ്രീകുമാർ, കെ. സോമശേഖരൻ നായർ, മൂഴിയിൽ മുഹമ്മദ് ഷിബു, മുഹമ്മദ് ഇല്യാസ്, പുലിപ്പാറ യൂസഫ്, തോട്ടുമുക്ക് പ്രസന്നൻ, ഷാബി തുടങ്ങിയവർ നേതൃത്വം നൽകി.
You May Have Missed

















