Ananthapuri Online News

Anantham Athivegam Ananthapuri Varthakal

നിവിൻ പോളിക്കെതിരെയുള്ള പീഡനാരോപണം വ്യാജമെന്ന് വിനീത് ശ്രീനീവാസൻ

നടൻ നിവിൻ പോളിക്കെതിരെയുള്ള പീഡനാരോപണം വ്യാജമെന്ന് സംവിധായകനും നടനുമായ വിനീത് ശ്രീനീവാസൻ. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിൻ തൻ്റെ കൂടെയായിരുന്നുവെന്നതിന് ചിത്രങ്ങൾ തെളിവുണ്ട്. 2023 ഡിസംബര്‍ 14ന് നിവിന്‍ ഉണ്ടായിരുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയുടെ സെറ്റിലാണെന്നും 15ന് പുലര്‍ച്ചെ മൂന്നുമണിവരെ നിവിന്‍ തന്നോടൊപ്പം ഉണ്ടായിരുന്നുവെന്നും വിനീത് പറഞ്ഞു. തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറാം. യാഥാർത്ഥ്യം ഉടൻ പുറത്തുവരുമെന്നും വിനീത് പറഞ്ഞു.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!