Month: September 2024
-

വെടിക്കെട്ട് ബാറ്റിങ്ങിലൂടെ കളിയുടെ താരമായി ആനന്ദ് സാഗർ
ബാറ്റിങ് നിരയുടെ വെടിക്കെട്ട് പ്രകടനമാണ് ട്രിവാൺഡ്രം റോയൽസിനെതിരെ തൃശൂർ ടൈറ്റൻസിന് അനായാസ വിജയം ഒരുക്കിയത്. 23 പന്തിൽ 41 റൺസുമായി ആനന്ദ് സാഗറും 19 പന്തിൽ 47 റൺസുമായി വിഷ്ണു വിനോദും. ഇരുവരുടെയും മികവിൽ ഏഴോവർ ബാക്കി നില്ക്കെ തന്നെ തൃശൂർ വിജയത്തിലെത്തി. കഴിഞ്ഞ രണ്ട് മല്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി ഓപ്പണിങ്ങിൽ വരുത്തിയ മാറ്റമാണ് തൃശൂരിന്‍റെ വിജയത്തിൽ നിർണ്ണായകമായത്. മധ്യനിരയിൽ നിന്ന് ഓപ്പണിങ്ങിലേക്ക് എത്തിയ ആദ്യ ഊഴത്തിൽ തന്നെ ആനന്ദ് കളിയിലെ താരവുമായി. വിനോദ് കുമാർ എറിഞ്ഞ…
-

നരനായാട്ട് നടത്തിയ പോലീസുകാർ കരുതിയിരുന്നോളു: ഓരോ അടിക്കും കണക്കുപറയിക്കും; രമേശ് ചെന്നിത്തല
അബിൻ വർക്കിയെ തല്ലിച്ചതക്കുന്ന ചാനൽ ദൃശ്യങ്ങൾ കണ്ടു ഞെട്ടിപ്പോയി. പോലീസ് എത്രത്തോളം അധ:പതിച്ചു എന്നതോർത്ത് ഒരു മുൻ ആഭ്യന്തര മന്ത്രി എന്ന നിലയിൽ എൻറെ തല ലജ്ജ കൊണ്ട് കുനിയുന്നു. തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മൃഗങ്ങളെ പോലും ലജ്ജിപ്പിക്കുന്ന തരത്തിൽ തല്ലിച്ചതച്ച് നരനായാട്ട് നടത്തിയ പോലീസുകാർ ഓരോ അടിക്കും കണക്ക് പറയേണ്ടിവരുമെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. ആയുസ്സ് അറ്റു പോകാറായ ഒരു സർക്കാരിലെ യജമാനന്മാരെ തൃപ്തിപ്പെടുത്താനാണ്…
-

‘കെയറിംഗ് ഫോര്‍ എ സീനിയര്‍’ വാക്കത്തോണില്‍ പങ്കാളികളായി മുന്നൂറോളം പേര്‍
കൊച്ചി: അതുല്യ സീനിയര്‍ കെയര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ‘കെയറിംഗ് ഫോര്‍ എ സീനിയര്‍’ വാക്കത്തോണ്‍ സംഘടിപ്പിച്ചു. മുന്നൂറിലധികം വ്യക്തികള്‍ പങ്കെടുത്ത വാക്കത്തോണ്‍ മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലെ സീനിയര്‍ ജെറിയാട്രിഷ്യന്‍ ഡോ. ജിനോ ജോയ് ഫ്‌ളാഗ് ഓഫ് ചെയ്തു.മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമവും ജീവിതപാലനവും ലക്ഷ്യമാക്കിയാണ് വാക്കത്തോണ്‍ സംഘടിപ്പിച്ചത്. രാവിലെ ആറിന് ആരംഭിച്ച വാക്കത്തോണില്‍ വിവിധ മേഖലകളില്‍നിന്നുള്ള സന്നദ്ധപ്രവര്‍ത്തകര്‍, കോര്‍പ്പറേറ്റ് ജീവനക്കാര്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, കമ്മ്യൂണിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഐക്യദാര്‍ഢ്യം വിളിച്ചോതുന്നതായിരുന്നു വാക്കത്തോണ്‍. വയോജനങ്ങള്‍…
-

കാഡ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ബിഐഎം ഫെസ്റ്റിവല്‍-24 സംഘടിപ്പിച്ചു
കൊച്ചി: എഞ്ചിനീയറിങ് ഡിസൈന്‍ പരിശീലന രംഗത്തെ പ്രമുഖ സ്ഥാപനമായ കാഡ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ‘ബിഐഎം (ബില്‍ഡിങ് ഇന്‍ഫര്‍മേഷന്‍ മോഡലിങ്) ഫെസ്റ്റിവല്‍-24’ കാമ്പസ് കണക്ട് പ്രോഗ്രാമിന്റെ കേരള പതിപ്പ് സംഘടിപ്പിച്ചു. വ്യവസായ പ്രമുഖര്‍, വിദ്യാഭ്യാസ വിദഗ്ദ്ധര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ വിവിധ കോളജുകളില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തു. ബിഐഎം പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവര്‍ത്തിപരിചയം പകര്‍ന്ന പ്രോജക്ട് അടിസ്ഥാനമാക്കിയുള്ള സെഷന്‍ ഫെസ്റ്റിവലിന്റെ പ്രധാന ആകര്‍ഷണമായിരുന്നു. പ്രോട്ടോടൈപ്പുകള്‍ ഡിസൈന്‍ ചെയ്യുന്നതിനും പാലങ്ങളുടെ ബലം പരിശോധിക്കുന്നതിനും വിദ്യാര്‍ഥികള്‍ സംഘമായി പ്രവര്‍ത്തിച്ചു. മികച്ച പങ്കാളിത്തവും നൂതനമായ…
-

ഭാരത് ഭവനിൽ മഴ വിഷയമാക്കി വനിതാ പ്രതിഭകളുടെ രംഗോത്സവം ഇന്ന്
മഴ വിഷയമാക്കി വനിതാ പ്രതിഭകളുടെ രംഗോത്സവം ഇന്ന് വ്യാഴാഴ്ച – സെപ്റ്റംബർ 5 – വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരം ഭാരത് ഭവനിലെ ശെമ്മാങ്കുടി ഹൈക്യു തീയേറ്ററിൽ അരങ്ങേറും. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐപിഎംഎഫ് മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി എന്നീ സ്ഥാപനങ്ങൾ സംയുക്തമായാണ് പരിപാടി നടത്തുന്നത്. ഒപ്പന, കോൽക്കളി, മഴപ്പാട്ടുകൾ എന്നിവ മുപ്പതോളം കലാകാരികൾ ചേര്‍ന്ന് മൺസൂൺ ഫെസ്റ്റിന്റെ അരങ്ങിൽ അവതരിപ്പിക്കും. വിഖ്യാത കഥക് നർത്തകി ഡോ. ഖുശ്ബു പാഞ്ചാൽ അവതരിപ്പിക്കുന്ന കഥക്…
-

മജ്ജ മാറ്റിവെക്കല്‍ ചികിത്സാ രംഗത്ത് ചരിത്ര മുന്നേറ്റവുമായി കേരളം
കേരള ബോണ്‍മാരോ രജിസ്ട്രി യാഥാര്‍ത്ഥ്യത്തിലേക്ക് തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി മജ്ജ മാറ്റിവക്കല്‍ ചികിത്സയ്ക്ക് സഹായകരമാകുന്ന കേരള ബോണ്‍മാരോ രജിസ്ട്രി സജ്ജമാക്കുന്നതിനായി ആരോഗ്യ വകുപ്പ് അനുമതി നല്‍കി ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തലശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ കെ ഡിസ്‌കിന്റെ സഹകരണത്തോടെയാണ് പൈലറ്റ് പ്രോജക്ടായി ബോണ്‍മാരോ രജിസ്ട്രി തയ്യാറാക്കുന്നത്. രക്താര്‍ബുദം ബാധിച്ചവര്‍ക്ക് അനുയോജ്യമായ മൂലകോശം ലഭിക്കുന്നതിന് നിലവില്‍ വളരെയേറെ ബുദ്ധിമുട്ടുകളുണ്ട്. ഇത് പരിഹരിക്കാനായി ഇവരുടെ ഡേറ്റാബേസ് തയ്യാക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇന്ത്യയില്‍ നിലവില്‍…
-

ഐഇഡിസി ജില്ലാതല ക്ലസ്റ്റർ മീറ്റിംഗ് തിരുവനന്തപുരത്ത് സംഘടിപ്പിച്ചു
തിരുവനന്തപുരം: സംരംഭകത്വവും സാങ്കേതികവിദ്യാധിഷ്ഠിതമായ സാമൂഹ്യമാറ്റവും ലക്ഷ്യമിട്ട് കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന ഇന്നോവേഷൻ ആൻഡ് ഓൺട്രപ്രണർഷിപ്പ് ഡെവലപ്മെൻറ് സെന്റർ ( ഐഇഡിസി 2 .0) ജില്ലാതല ക്ലസ്റ്റർ മീറ്റിംഗ് തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. കേരള സ്റ്റാർട്ടപ്പ് മിഷൻ ആരംഭിച്ച സമഗ്ര പദ്ധതി, വിദ്യാർത്ഥികളുടെയും മറ്റും സംരംഭകത്വ സ്വപ്നങ്ങളെ സജീവമാക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കേന്ദ്രീകൃത പ്രവർത്തനങ്ങൾ ആരംഭിക്കുകയും, സംരംഭകത്വ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്നതാണ് ഐഇഡിസി 2.0 ന്റെ ലക്ഷ്യം.തിരുവനന്തപുരം എയ്‌സ് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ സംഘടിപ്പിച്ച ക്ലസ്റ്റർ മീറ്റിങ്ങിൽ…
-

‘ക്ഷയരോഗ ചികിത്സയുടെ നാള്‍വഴികള്‍’ മുഖ്യമന്ത്രി പ്രകാശനം നിര്‍വഹിക്കും
തിരുവനന്തപുരം: ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങളില്‍ കേരളം ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. ടിബിക്കെതിരായ കേരളത്തിന്റെ പോരാട്ടവും മുന്നേറ്റവും അടയാളപ്പെടുത്തുന്നതിന് ആരോഗ്യ വകുപ്പ് സെമിനാറും പാനല്‍ ചര്‍ച്ചയും ഡോക്യുമെന്റ് പ്രകാശനവും സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 5-ാം തീയതി വൈകുന്നേരം 3.30ന് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ കേരളത്തിലെ ക്ഷയരോഗ ചികിത്സയുടെ നാള്‍വഴികള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഡോക്യുമെന്റ് ‘A Path to Wellness Kerala’s Battle against TB’- മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്യും. സംസ്ഥാനത്ത് ക്ഷയരോഗ…
-

ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ഓഫീസില്‍ തീപിടിത്തം
തിരുവനന്തപുരം: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ഓഫീസില്‍ തീപിടിത്തം. പാപ്പനംകോടുള്ള ഇൻഷുറൻസ് കമ്പനിയുടെ ഓഫീസിലാണ് തീപിടിത്തം ഉണ്ടായത്. 2 പേർ മരിച്ചു. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്‌ണയും ഓഫീസില്‍ എത്തിയ മറ്റൊരു സ്ത്രീയുമാണ് മരിച്ചത്. ഇരുവരുടെയും ശരീരം കത്തിക്കരിഞ്ഞ നിലയിലാണ് ഓഫീസില്‍ നിന്ന് കണ്ടെടുത്തത്. ഇന്ന് ഉച്ചയോടെയാണ് തീപിടിത്തം ഉണ്ടായത്. പാപ്പനംകോട് ജങ്ഷനില്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിലെ രണ്ട് നില കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. മുകള്‍ നിലയില്‍ പ്രവർത്തിച്ച ഇൻഷുറൻസ് കമ്ബനിയുടെ ഓഫീസ് പൂർണമായി…
You May Have Missed















