Ananthapuri Online News

Anantham Athivegam Ananthapuri Varthakal

പെണ്‍ പ്രതിഭകളുടെ ഭാവങ്ങള്‍ വിരിഞ്ഞ് മണ്‍സൂണ്‍ ഫെസ്റ്റ്

മഴ വിഷയമാക്കി വനിതാ പ്രതിഭകളുടെ രംഗോത്സവം ഇന്നലെ സെപ്റ്റംബര്‍ 5ന് വൈകുന്നേരം തിരുവനന്തപുരം ഭാരത് ഭവനില്‍ അരങ്ങേറി.

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐപിഎംഎഫ് മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി എന്നീ സ്ഥാപനങ്ങൾ സംയുക്തമായാണ് പരിപാടി അവതരിപ്പിച്ചത്. വിഖ്യാത കഥക് നർത്തകി ഡോ. ഖുശ്ബു പാഞ്ചാൽ അവതരിപ്പിക്കുന്ന കഥക് നൃത്തം ഫെസ്റ്റിന്റെ ശ്രദ്ധേയമായത്. ഒപ്പനയും, കോൽക്കളിയും, മഴപ്പാട്ടുകളുമെല്ലാം അനന്തപുരി ആസ്വദിച്ചു.

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഫെസ്റ്റ് ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ കലാകാരികളെ ആദരിച്ചു. വട്ടപ്പറമ്പിൽ പീതാംബരന്‍, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂർ, സാംസ്‌കാരിക വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ എൻ കോബ്രഗഡെ ഐഎഎസ്, ചലച്ചിത്ര അക്കാദമി ചെയർമാൻ-ഇൻ-ചാർജ്ജ് പ്രേം കുമാർ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ഉദ്ഘാടന ചടങ്ങില്‍ കലാകാരികളെ മന്ത്രി ആദരിക്കുകയും ചെയ്തു.

ഐപിഎഎഫ് ഡയറക്ടർ ശ്യാം പാണ്ഡെ, മഹാകവി മോയിൻ കുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി, സെക്രട്ടറി ബഷീർ ചുങ്കത്തറ എന്നിവർ ആശംസകൾ അർപ്പിച്ചു. മാധ്യമ പ്രവർത്തകൻ കെ ബി വേണു, പ്രൊഫ. അലിയാർ, എസ് രാധാകൃഷ്ണൻ, അഡ്വ. റോബിൻ സേവ്യർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!