Ananthapuri Online News

Anantham Athivegam Ananthapuri Varthakal

ലോക വയോജന ദിനാചരണവും, മുതിർന്നവരെ ആദരിക്കലും സംഘടിപ്പിച്ചു

നെടുമങ്ങാട്: ലോക വയോജന ദിനത്തോട് അനുബന്ധിച്ച് നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക വയോജന ദിനാചരണവും, മുതിർന്നവരെ ആദരിക്കലും മുസ്ലിം ലീഗ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി കന്യാകുളങ്ങര ഷാജഹാൻ ഉദ്ഘാടനം ചെയ്തു.

കൂട്ടായ്മ പ്രസിഡന്റ് പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ നെടുമങ്ങാട് ശ്രീകുമാർ, നെടുമങ്ങാട് എം നസീർ, മൂഴിയിൽ മുഹമ്മദ് ഷിബു, നെടുമങ്ങാട് കെഎസ് പ്രമോദ്, മുഹമ്മദ് ഇല്യാസ്, വഞ്ചുവം ഷറഫ്, വെമ്പിൽ സജി, തോട്ടുമുക്ക് വിജയൻ, ചന്തമുക്ക് ഷാജഹാൻ, എ മുഹമ്മദ്, ഷൈജു എസ് തുടങ്ങിയവർ സംസാരിച്ചു.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!