ഡിസ്കവർ ഡേ ഫെസ്റ്റ് സംഘടിപ്പിച്ചു

തിരുവനന്തപുരം : മനാറുൽ ഹുദാ ട്രസ്‌റ്റിന് കീഴിൽ കണിയാപുരത്ത് പ്രവർത്തിക്കുന്ന ഓക്സ്ഫോർഡ് കിഡ്സ് മോണ്ടിസോറി ഹൗസ് ഓഫ് ചിൽഡ്രൻ ആൻഡ് ടീച്ചർ ട്രെയിനിങ് “ഡിസ്കവർ ഡേ ഫെസ്റ്റ്” സംഘടിപ്പിച്ചു. കുട്ടികളുടെ ശാസ്ത്ര ഗണിത പ്രദർശനവും മോണ്ടിസോറി പഠനോപകരണങ്ങളുടെ പ്രദർശനവും ഫുഡ് ഫെസ്റ്റും ഡിസ്കവറി ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. പഠനത്തോടൊപ്പം പ്രവർത്തനാധിഷ്ഠിതമായ ജീവിതശേഷികൾ വളർത്തിയെടുക്കുക, സേവന പ്രവർത്തനങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും കുട്ടികളെ പങ്കാളികളാകുക എന്നീ ലക്ഷ്യങ്ങളോടെയാണ് കഴിഞ്ഞ മൂന്നു വർഷമായി ഈ പരിപാടി സംഘടിപ്പിച്ചു വന്നിരുന്നത്.

ഡിസ്കവർ ഡേ ഫെസ്റ്റിന്റെ ഉദ്ഘാടനം മനാറുൽ ഹുദാ ട്രസ്റ്റ് ഗ്രൂപ്പ് എച്ച് ആർ മാനേജർ അൻസൺ ബിജോയ് നിർവ്വഹിച്ചു. മോണ്ടിസോറി പഠനോപകരണങ്ങളുടെ പ്രദർശനം ട്രസ്റ്റ് പി ആർ ഒ പ്രവീൺ സി കെ ഉദ്ഘാടനം ചെയ്തു.ഓക്സ്ഫോർഡ് കിഡ്സ് ഡയറക്ടർ എൻ കെ സത്യപാലൻ, ട്രസ്റ്റ് എച്ച് ആർ ഓഫീസർ സ്റ്റീവ് ഗോമസ്, ബിസിനസ് ഡവലപ്പ്മെന്റ് മാനേജർ ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റിലൂടെ സമാഹരിക്കുന്ന തുക ചാരിറ്റി പ്രവർത്തനങ്ങൾക്കായി നൽകുമെന്ന് ഓക്സ്ഫോർഡ് കിഡ്സ് പ്രിൻസിപ്പാൾ പിപി പ്രശാന്തിനി അറിയിച്ചു. മുൻവർഷങ്ങളിൽ ഇങ്ങനെ സമാഹരിച്ച് തുക തിരുവനന്തപുരം ആർസിസിയിലും രോഗികളായ കുട്ടികൾക്കും പത്തനാപുരം ഗാന്ധിഭവനിലും നൽകുകയുണ്ടായി.

News Desk

Recent Posts

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം – 30-08-2026

ഇന്ന് 2026 ഓഗസ്റ്റ് 30-ലെ പൊതുവായ നക്ഷത്രഫലം വായിക്കാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം, യാത്ര എന്നിവയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്…

12 hours ago

നിലയ്ക്കലിൽ സിനിമാ ഷൂട്ടിംഗ് സംഘത്തെ തടഞ്ഞ് ദേവസ്വം ബോർഡ്; അനുമതി തേടിയിരുന്നതായി സംഘം

പത്തനംതിട്ട: പമ്പ, നിലയ്ക്കൽ മേഖലകളിൽ സിനിമ ചിത്രീകരണത്തിനായി എത്തിയ സംഘത്തെ നിലയ്ക്കലിൽ ദേവസ്വം ബോർഡ് അധികൃതർ തടഞ്ഞു. ചിത്രീകരണത്തിന് ദേവസ്വം…

1 day ago

ട്രെയിൻ യാത്രയ്ക്കിടെ മാലിന്യം വലിച്ചെറിഞ്ഞാൽ ₹1,000 വരെ പിഴ; പുതിയ വിജ്ഞാപനവുമായി റെയിൽവേ

ന്യൂഡൽഹി: ട്രെയിൻ യാത്രയ്ക്കിടെ മാലിന്യം വലിച്ചെറിയുന്നതും റെയിൽവേ പരിസരങ്ങളിൽ ശുചിത്വചട്ടങ്ങൾ ലംഘിക്കുന്നതും ഇനി കൂടുതൽ കടുത്ത നടപടിക്ക് ഇടയാക്കും. നിയമലംഘനം…

1 day ago

ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ വീട്ടിൽ അർധരാത്രി മിന്നൽ റെയ്ഡ്; മൊബൈൽ ഫോൺ പിടിച്ചെടുത്തു

കോട്ടയം: കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ്. അശോക് കുമാറിന്റെ വീട്ടിൽ അർധരാത്രി മിന്നൽ പരിശോധന നടത്തി എക്സൈസ് കമ്മീഷണർ.…

1 day ago

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം – 29-08-2026

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം ഇന്നത്തെ തൊഴിൽ, ധനം, കുടുംബം, ആരോഗ്യം, യാത്ര തുടങ്ങിയ കാര്യങ്ങളിലെ പൊതുവായ സാധ്യതകൾ അറിയാം.…

2 days ago

യൂണിവേഴ്‌സൽ ബോസ് ക്രിസ് ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ; കേരള ക്രിക്കറ്റ് ലീഗിന് ആവേശം പകരാൻ വെടിക്കെട്ട് ബാറ്റിങ്

തിരുവനന്തപുരം: കേരളത്തിലെ ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിമിഷത്തിന് ഇനി മണിക്കൂറുകൾ മാത്രം. ലോക ട്വന്റി-20 ക്രിക്കറ്റിലെ ഇതിഹാസ…

2 days ago