AIRTWF ന്റെ 12-ാമത് ദേശീയ സമ്മേളനം ജൂലായ് 28,29,30,31 തീയതികളിലായി തിരുവനന്തപുരത്ത് ചേരുന്നു. റോഡ് ഗതാഗത മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ദേശീയ സംഘടനയാണ് ഓൾ ഇന്ത്യാ റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്‌സ് ഫെഡറേഷൻ. കേന്ദ്ര സർക്കാർ നയങ്ങൾ ഈ മേഖലയെ കുത്തകവത്കരിക്കാൻ നടത്തുന്ന നിയമനിർമ്മാണങ്ങൾ പ്രതിസന്ധിയുടെ ആഴം കൂട്ടുന്ന ഘട്ടത്തിലാണ് ഈ സമ്മേളനം ചേരുന്നത്.
വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 500 പ്രതിനിധികളാണ് 4 ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. 28-ാം തീയതി അൻപതിനായിരം മോട്ടോർ തൊഴിലാളികൾ പങ്കെടുക്കുന്ന പ്രകടനത്തോടെയും പൊതു സമ്മേളനത്തോടെയും സമ്മേളന നടപടികൾ ആരംഭിക്കും. ജൂലായ് 29,30,31 തീയതികളിലായി എ.കെ.ജി. ഹാളിലാണ് പ്രതിനിധി സമ്മേളനം നടക്കുന്നത്. സി.ഐ.ടി.യു.വിന്റെ ദേശീയ, സംസ്ഥാന നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും.
28-ാം തീയതി മറ്റൊരു സമ്മേളനത്തിനും തിരുവനന്തപുരം സാക്ഷ്യം വഹിക്കുകയാണ്. ട്രാൻസ്പോർട്ട് രംഗത്തെ അന്തർദേശീയ സംഘടനയായ “ട്രേഡ് യൂണിയൻ ഇന്റർനാഷണൽ (ട്രാൻസ്പോർട്ട്) ൻ്റെ സമ്മേളനം ചരിത്രത്തിലാദ്യമായി ട്ടാണ് ഇന്ത്യയിൽ ചേരുന്നത്. അത് തിരുവനന്തപുരത്ത് എന്നതും കേരളത്തിന് കിട്ടുന്ന ഒരംഗീകാരമാണ്. വിവിധ രാജ്യങ്ങളിൽ നിന്നായി സമ്മേളന പ്രതിനിധികൾ തിരുവനന്തപുരത്ത് എത്തിച്ചേരും.
ഈ സമ്മേളനങ്ങളുടെ എല്ലാം ചിലവ് വഹിക്കുന്നതും ഈ രംഗത്തെ തൊഴിലാളികളാണ്. അദ്ധ്വാനത്തിൻ്റെ കൂലിയിൽ നിന്നും മിച്ചം പിടിച്ച് സമ്മേളനത്തിനായി സ്വരൂപിക്കുന്ന തുകകൾ AIRTWF ൻ്റെ കേരള ഘടകമായ കോൺഫെഡറേഷൻ ഓഫ് ട്രാൻസ്പോർട്ട് വർക്കേഴ്‌സ്-കേരളയുടെ നേതൃത്വത്തിൽ ജാഥയായി പോയി സ്വരൂപിക്കാനും ഈ സമ്മേളനങ്ങളുടെ പ്രാധാന്യം തൊഴിലാളികളിലേക്ക് എത്തിക്കാനുമാണ് തീരുമാനിച്ചിട്ടുള്ളത്. സമ്മേളനത്തിൻ്റെ നടത്തിപ്പിലേക്കായുള്ള സ്വാഗതസംഘ രൂപീകരണയോഗം തിരുവനന്തപുരത്ത് ചേർന്ന് മേയർ ആര്യാ രാജേന്ദ്രനെ ചെയർപേഴ്‌സണായും, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ.യെ വർക്കിംഗ് ചെയർമാനായും, കെ.എസ്.സുനിൽകുമാറിനെ ജനറൽ കൺവീനറായും വിവിധ സബ് കമ്മിറ്റികളേയും തെരഞ്ഞെടുത്തു.
സി.കെ. ഹരികൃഷ്ണൻ, ജനറൽ സെക്രട്ടറി.
Most Played Online Casino Games Aries, but 888 is offering a 120% bonus to new…
Deposit 3 Get 150 Free Casino Uk So for all these reasons, the house takes…
No Deposit Slots No Mobile Number In Australia, Booongo currently does not produce any such…
Best Instadebit Casino Loyalty Program Casino Uk A trio of the pair of 7s that…
Non Gamstop Casino Cashback Uk Any revenue generated by the potential sale of an app…
Native Uk Casinos In Montana It doesnt take a genius to figure out the direction…