Categories: KERALANEWSTRIVANDRUM

ബിന്ദുവിന്റെ വീട് സന്ദർശിച്ചുഐക്യദാർഢ്യം പ്രഖ്യാപിച്ചു

നെടുമങ്ങാട് :മോഷണക്കുറ്റം ആരോപിച്ച  നെടുമങ്ങാട്  പനവൂർ സ്വദേശിയായ ദളിത് യുവതി ബിന്ദുവിന് നേരെ പേരൂർക്കട പോലീസിന്റെ   നീതി നിഷേധം.
ബിന്ദു ജോലിക്കു പോകുന്ന വീട്ടുടമയാണ് മാല മോഷണം പോയി എന്ന് സ്റ്റേഷനിൽ പരാതി കൊടുത്തതും ബിന്ദുവിനെ സംശയമുണ്ടെന്ന് പറഞ്ഞതും അതിനെ തുടർന്ന് ബിന്ദുവിനെ പേരൂർക്കട പോലീസ് കസ്റ്റഡിയിൽ എടുക്കുകയും  24 മണിക്കൂർ വീട്ടിൽ പോലും ഫോൺ ചെയ്യാൻ അനുവദിക്കാതെ ഭക്ഷണമോ വെള്ളമോ കൊടുക്കാതെ സ്റ്റേഷനിൽ പീഡിപ്പിച്ചു ഒടുവിൽ കാണാതെ പോയ മാല വീട്ടിൽ തന്നെ ഉണ്ട് എന്ന് ഉടമ വിളിച്ചു പറഞ്ഞതിന് ശേഷം ആണ് ബിന്ദുവിനെ സ്റ്റേഷനിൽ പീഡിപ്പിച്ച സംഭവം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തി വിട്ടയച്ചത് പോലീസ് ബിന്ദുവിനെ ചെയ്യാത്ത തെറ്റിന്  പൊതുസമൂഹത്തിന്റെ മുന്നിൽ അപമാനിച്ച സംഭവത്തിൽ
കുറ്റക്കാരെ സർക്കാർ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്
നെടുമങ്ങാട് സാംസ്കാരിക വേദി ഭാരവാഹികളും, ഹ്യൂമൻ റൈറ്റ്സ് ജസ്റ്റിസ് വിജിലൻസ് കമ്മറ്റി ഭാരവാഹികളുമായ  നെടുമങ്ങാട് ശ്രീകുമാർ, മൂഴിയിൽ മുഹമ്മദ് ഷിബു, പുലിപ്പാറ യൂസഫ്,
പനവൂർ ഹസ്സൻ,
തോട്ടുമുക്ക് വിജയൻ,
നെടുമങ്ങാട് എം നസീർ, വെമ്പിൽ സജി, വഞ്ചുവം ഷറഫ്, ജാഫർ,
കുഴിവിള നിസാമുദ്ദീൻ, നൗഷാദ് കായ്പാടി തുടങ്ങിയവർ
ബിന്ദുവിന്റെ വീട്
സന്ദർശിച്ചു
ഐക്യദാർഢ്യം പ്രഖ്യാപിച്ചു. നീതിക്കായുള്ള പോരാട്ടത്തിന് എപ്പോഴും കൂടെ ഉണ്ടാകുമെന്നും  അറിയിച്ചു.

News Desk

Recent Posts

രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ലയണൽ മെസ്സി

ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…

4 hours ago

രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തതിൽ പ്രതിഷേധം; തിരുവനന്തപുരത്ത് കോൺഗ്രസ് മാർച്ച്

തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…

6 hours ago

ഷെഫീൻ അഹമ്മദ് IPS അന്തരിച്ചു; TKM കുടുംബത്തിന് തീരാനഷ്ടം

തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…

17 hours ago

വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…

18 hours ago

സെയ്‌ലേഴ്‌സിനെ ഏഴ് വിക്കറ്റിന് തകർത്തു; പോയിന്റ് പട്ടികയിൽ മൂന്നാമതായി ട്രിവാൺഡ്രം റോയൽസ്

വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…

18 hours ago

ഓണം വാരാഘോഷം: പൂക്കള മത്സരം, തിരുവാതിര, ദീപാലങ്കാരം വിജയികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. അത്തപ്പൂക്കളം, തിരുവാതിരക്കളി, പതാക…

19 hours ago