പ്രമുഖ ഗാന്ധിയനും ഏകതാ പരിഷത്ത് സ്ഥാപകനുമായ പി.വി. രാജഗോപാൽ സെക്രട്ടേറിയറ്റിനു മുന്നിലെ ആശ വർക്കർമാരുടെ രാപകൽ സമര പന്തൽ സന്ദർശിച്ചു. സമരം ചെയ്യുന്ന സ്ത്രീ തൊഴിലാളികളോട് സംസാരിക്കാൻ ഭരണാധികാരികൾ തയ്യാറാകാത്തത് സംസ്ക്കാരമില്ലായ്മയും ജനായത്ത മൂല്യ നിഷേധവുമാണെന്ന് അദ്ദേഹം പറഞ്ഞു. ജെ.എസ്.അടൂർ, സണ്ണി എം കപിക്കാട്, പി.വി അനിൽകുമാർ എന്നിവരും പ്രസംഗിച്ചു.
കെ.എ.എച്ച്.ഡബ്ലിയു.എ സംസ്ഥാന പ്രസിഡണ്ട് വി.കെ. സദാനന്ദൻ സ്വാഗതവും ശാന്തമ്മ ജോയി നന്ദിയും പറഞ്ഞു.
📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ
Preferred Source ആയി ചേർക്കൂ.

