കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വായനവാരം ആരംഭിച്ചു; കോളെജ്-സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കായി പ്രസംഗമൽസരവും ഉപന്യാസരചന മത്സരവും നടത്തി

തിരുവനന്തപുരം : വായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ  വായനവാരത്തോടനുബന്ധിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് കോളെജ്-സര്‍വകലാശാല ബിരുദ, ബിരുദാനനന്തരബിരുദ, ഗവേഷക വിദ്യാര്‍ഥികള്‍ക്കായി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ച്  ഉപന്യാസരചന, പ്രസംഗമത്സരം എന്നിവ സംഘടിപ്പിച്ചു. വായനദിനാചരണത്തിന്റെ ഉദ്ഘാടനം  എൻ.വി.  ഹാളിൽ ഡയറക്ടർ ഡോ. എം. സത്യൻ നിർവഹിച്ചു. പബ്ലിക്കേഷൻ വിഭാഗം അസി. ഡയറക്ടർ സുജ ചന്ദ്ര പി അധ്യക്ഷയായി.  വിൽപ്പന  വിഭാഗം അസി. ഡയറക്ടർ എൻ. ജയകൃഷ്ണൻ വായനദിനസന്ദേശം നൽകി. സീനിയർ സൂപ്രണ്ട് ലേഖ വി. എസ്., പി. ആർ. ഒ. റാഫി പൂക്കോം,  എഡിറ്റോറിയൽ അസിസ്റ്റന്റ് മനേഷ് പി എന്നിവർ സംസാരിച്ചു.

മത്സരത്തില്‍ പങ്കെടുത്തവര്‍ക്ക് ഡയറക്ടര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. സംസ്ഥാനത്തെ വിവിധ കോളെജുകളില്‍ നിന്ന് മുന്‍കൂട്ടി രെജിസ്റ്റര്‍ ചെയ്തവരാണ് മത്സരത്തില്‍ പങ്കെടുത്തത്. ലഹരിയുടെയും സൈബര്‍ വിപ്ലവത്തിന്റെയും കാലത്ത് യുവതയുടെ പുനര്‍വായന എന്ന വിഷയത്തില്‍ നടന്ന പ്രസംഗമത്സരം വിദ്യാര്‍ഥികളുടെ ഗഹനമായ വിഷയത്തില്‍ നിന്ന് കൊണ്ട് തന്നെ വാശിയേറിയ മത്സരത്താലും അവതരണംകൊണ്ടും ശ്രദ്ധേയമായി. വിജ്ഞാനികസമൂഹവും നവകേരളനിര്‍മിതിയും എന്ന വിഷത്തിലാണ് ഉപന്യാസരചനമത്സരം നടന്നത്. സമാപനസമ്മേളനം ജൂണ്‍ 25ന് നടക്കും.

News Desk

Recent Posts

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം – 02-09-2026

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം ഇന്നത്തെ പ്രവർത്തനങ്ങളിൽ ആലോചനയോടെയും ക്ഷമയോടെയും മുന്നേറുന്നത് ഗുണകരമാകും. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം എന്നിവയിൽ…

3 hours ago

ശനിയാഴ്ചത്തെ പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി; കേന്ദ്ര സർക്കാരിന്റെ ഇടപെടലിൽ തീരുമാനം

ന്യൂഡൽഹി: ഡൽഹിയിൽ ശനിയാഴ്ച നടത്താനിരുന്ന പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി (CJP). സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ അനുകൂല ഇടപെടലുകളും, ജീവനൊടുക്കിയവരുടെ കുടുംബങ്ങൾക്ക്…

15 hours ago

കേരള സർവകലാശാലയിൽ വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് ലാത്തിച്ചാർജ്; ഗുരുതര ആരോപണവുമായി എസ്‌എഫ്‌ഐ

വിദ്യാർത്ഥിനികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്; മുന്നറിയിപ്പില്ലാതെയാണ് പൊലീസ് നടപടിയെന്ന് എസ്‌എഫ്‌ഐ. തിരുവനന്തപുരം: കേരള സർവകലാശാല ആസ്ഥാനത്തേക്ക് എസ്‌എഫ്‌ഐ നേതൃത്വത്തിൽ…

16 hours ago

സംസ്‌കൃത സർവകലാശാലയിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്; സെപ്റ്റംബർ 7ന് വാക്ക്-ഇൻ ഇന്റർവ്യൂ

കൊച്ചി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ ഏറ്റുമാനൂർ പ്രാദേശിക കാമ്പസിലെ ആയുർവേദ പഠന വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ തസ്തികയിൽ ഒഴിവ്. വനിതകൾക്കായി…

16 hours ago

സർക്കാർ സ്ഥാപനത്തിൽ പുതിയ അവസരം; സെപ്റ്റംബർ 10 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററുകളിൽ നിന്നും സൈക്കോ സോഷ്യൽ ഗ്രാന്റ് ഇൻ എയ്ഡ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അർഹരായ…

16 hours ago

പിത്താശയക്കല്ലിന് സൗജന്യ ചികിത്സ; തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ ഗവേഷണാടിസ്ഥാനത്തിൽ ചികിത്സ

തിരുവനന്തപുരം: പിത്താശയക്കല്ല് രോഗികൾക്ക് തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ സൗജന്യ ചികിത്സ ലഭ്യമാക്കുന്നു. 20 വയസിനും 60 വയസിനും…

16 hours ago