ഒരു ലക്ഷം രൂപ വീതമുള്ള രണ്ടു പുരസ്കാരവും
അമ്പതിനായിരം രൂപ വീതമുള്ള ഗവേഷണപുരസ്കാരവും
തിരുവനന്തപുരം : എൻ. വി. കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനികപുരസ്കാരം, ഡോ. കെ.എം.ജോർജ്ജ് സ്മാരക ഗവേഷണപുരസ്കാരം, (ശാസ്ത്രം/ശാസ്ത്രേതരം), എം. പി. കുമാരൻ സ്മാരക വിവർത്തനപുരസ്കാരം എന്നിവയ്ക്കായി 2025 ജൂലൈ 15 വരെ ദീര്‍ഘിപ്പിച്ചതായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ അറിയിച്ചു. 2024 ജനുവരി 1 മുതൽ ഡിസംബർ 31 വരെ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ള മൗലികകൃതികളും അവാർഡ് ചെയ്യപ്പെട്ടിട്ടുളള പി.എച്ച്.ഡി ഗവേഷണ പ്രബന്ധങ്ങളുമാണ് പുരസ്കാരങ്ങൾക്കായി പരിഗണിക്കുക.
ഗ്രന്ഥകര്‍ത്താക്കള്‍, അവരുടെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍, പ്രസാധകര്‍, സാഹിത്യ സാംസ്‌കാരിക സംഘടനകള്‍ എന്നിവര്‍ക്ക് അവാര്‍ഡ് പരിഗണനയ്ക്കുള്ള കൃതികൾ/ ഗവേഷണ പ്രബന്ധങ്ങൾ അയച്ചുതരാവുന്നതാണ്. പുരസ്കാരത്തിന് സമർപ്പിക്കുന്ന കൃതികൾ/ഗവേഷണ പ്രബന്ധങ്ങൾ എന്നിവയുടെ നാല് പകർപ്പുകളാണ് സമർപ്പിക്കേണ്ടത്. പുരസ്കാരത്തിനുളള സമർപ്പണങ്ങൾ അപേക്ഷ ഉള്‍പ്പെടെ 2025 ജൂണ്‍ 30 നകം ഡയറക്ടർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, നളന്ദ, തിരുവനന്തപുരം-695003 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മാർഗ്ഗമോ ലഭിച്ചിരിക്കണം. പുരസ്കാരത്തിനായി സമർപ്പിക്കുന്ന കൃതികൾ/ഗവേഷണ പ്രബന്ധങ്ങൾ എന്നിവ തിരികെ നൽകുന്നതല്ല. സമർപ്പണങ്ങൾ ഓരോന്നും ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ മെമ്പർ സെക്രട്ടറിയായ ബന്ധപ്പെട്ട വിഭാഗത്തിലെ മൂന്നു വിദഗ്ധർ അടങ്ങിയ ജൂറി പരിശോധിച്ച് വിധിനിർണയിക്കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും പുരസ്കാരവിതരണം. ഇതിനുമുന്‍പ് ഏതെങ്കിലും വിഭാഗത്തില്‍ അവാര്‍ഡ് ലഭിച്ചവരുടെ കൃതികള്‍ അതാതു വിഭാഗങ്ങളില്‍ പരിഗണിക്കുന്നതല്ല. കഥ, കവിത, നോവല്‍, നാടകം, ആത്മകഥ, ജീവചരിത്രം എന്നിവ പരിഗണിക്കില്ല.
എൻ. വി. കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനികപുരസ്കാരം- ശാസ്ത്ര-സാങ്കേതിക വിഷയങ്ങൾ, ഭാഷാ സാഹിത്യപഠനങ്ങൾ, സാമൂഹിക ശാസ്ത്രം, കല/സാംസ്കാരിക പഠനങ്ങൾ എന്നീ മേഖലകളിലുളള കൃതികളാണ് പരിഗണിക്കുക. ഒരു ലക്ഷം രൂപയും, പ്രശസ്തിപത്രവും, ശിൽപവുമാണ് പുരസ്കാരമായി നൽകുന്നത്.
എം. പി. കുമാരൻ സ്മാരക വിവർത്തനപുരസ്കാരം- ആംഗലേയ ഭാഷയിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്ത വൈജ്ഞാനിക ഗ്രന്ഥങ്ങളാണ് പുരസ്കാരത്തിന് പരിഗണിക്കുക. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവുമാണ് പുരസ്കാരമായി നൽകുന്നത്.
ഡോ. കെ. എം. ജോർജ്ജ് സ്മാരക ഗവേഷണപുരസ്കാരം- ശാസ്ത്രം/ശാസ്ത്രേതരം എന്നീ രണ്ട് വിഭാഗങ്ങളിലായാണ് പുരസ്കാരം നൽകുന്നത്. 2024 ജനുവരി 1 മുതൽ ഡിസംബർ 31 വരെയുളള കാലയളവിൽ ഏതെങ്കിലും ഇന്ത്യൻ സർവകലാശാലകളിൽ നിന്ന് അവാർഡ് ചെയ്യപ്പെട്ട ഡോക്ടറൽ/പോസ്റ്റ് ഡോക്ടറൽ ശാസ്ത്രം/ശാസ്ത്രേതരം എന്നീ വിഭാഗങ്ങളിലെ മലയാള പ്രബന്ധങ്ങളോ, മറ്റു ഭാഷകളിൽ സമർപ്പിക്കപ്പെട്ട പ്രബന്ധങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതോ ആയിരിക്കണം സമർപ്പിക്കേണ്ടത്. ഒരോ വിഭാഗത്തിനും അൻപതിനായിരം രൂപയും പ്രശസ്തിപത്രവും ശിൽപവുമാണ് പുരസ്കാരമായി നൽകുന്നത്. ഫോണ്‍ : 9497469556 (സീനിയർ സൂപ്രണ്ട്), 94479561 62 (പി.ആർ.ഒ.)
Most Played Online Casino Games Aries, but 888 is offering a 120% bonus to new…
Deposit 3 Get 150 Free Casino Uk So for all these reasons, the house takes…
No Deposit Slots No Mobile Number In Australia, Booongo currently does not produce any such…
Best Instadebit Casino Loyalty Program Casino Uk A trio of the pair of 7s that…
Non Gamstop Casino Cashback Uk Any revenue generated by the potential sale of an app…
Native Uk Casinos In Montana It doesnt take a genius to figure out the direction…