തിരുവനന്തപുരം: വയലാർ രാമവർമ്മ എഴുതിയ “ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി” എന്ന ഗാനത്തിന് 50 വയസ്സ് തികയുന്നു. ഗാനപ്പിറവിയുടെ 50-ാം വാർഷികം വിപുലമായ ആഘോഷമാക്കാൻ ഒരുങ്ങുകയാണ് തലസ്ഥാനത്ത് അദ്ദേഹത്തിൻ്റെ പേരിലുള്ള വയലാർ സാംസ്കാരിക വേദി. 12ന് 5 മണിക്ക് നന്ദാവനം പ്രൊഫ.എൻ.കൃഷ്ണപിള്ള ആഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന സാംസ്കാരിക സമ്മേളനം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബാലതാരമായി വന്ന് ദേവി കന്യാകുമാരി സിനിമയിൽ ദേവിയായും തുടർന്ന്
ഒട്ടനവധി സിനിമകളിലും അഭിനയിച്ച മലയാളികളുടെ ഇഷ്ടതാരമായ വിനോദിനി ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. വൈകുന്നേരം 3 മണി മുതൽ വയലാർ രാമവർമ്മ മഹിള വേദിയിലെ അംഗങ്ങൾ അവതരിപ്പിക്കുന്ന ഗാനാർച്ചനയുണ്ടാകും. സമ്മേളന ശേഷം കരിയ്ക്കകം ദുർഗ്ഗചാമുണ്ഡി കലാക്ഷേത്രം, ധ്വനി നാട്യക്ഷേത്ര,കരിയ്ക്കകം ശ്രീകൃഷ്ണ നൃത്ത വിദ്യാലയം എന്നിവയുടെ ആഭിമുഖ്യത്തിൽ തെരഞ്ഞെടുത്ത വയലാർ ഗാനങ്ങളുടെ നൃത്താവിഷ്ക്കാരവും അരങ്ങേറും.
ന്യൂഡൽഹി: ഡൽഹിയിൽ ശനിയാഴ്ച നടത്താനിരുന്ന പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി (CJP). സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ അനുകൂല ഇടപെടലുകളും, ജീവനൊടുക്കിയവരുടെ കുടുംബങ്ങൾക്ക്…
വിദ്യാർത്ഥിനികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്; മുന്നറിയിപ്പില്ലാതെയാണ് പൊലീസ് നടപടിയെന്ന് എസ്‌എഫ്‌ഐ. തിരുവനന്തപുരം: കേരള സർവകലാശാല ആസ്ഥാനത്തേക്ക് എസ്‌എഫ്‌ഐ നേതൃത്വത്തിൽ…
കൊച്ചി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ ഏറ്റുമാനൂർ പ്രാദേശിക കാമ്പസിലെ ആയുർവേദ പഠന വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ തസ്തികയിൽ ഒഴിവ്. വനിതകൾക്കായി…
തിരുവനന്തപുരം: സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററുകളിൽ നിന്നും സൈക്കോ സോഷ്യൽ ഗ്രാന്റ് ഇൻ എയ്ഡ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അർഹരായ…
തിരുവനന്തപുരം: പിത്താശയക്കല്ല് രോഗികൾക്ക് തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ സൗജന്യ ചികിത്സ ലഭ്യമാക്കുന്നു. 20 വയസിനും 60 വയസിനും…
ലഖ്നൗ: ഉത്തർപ്രദേശിലെ സഹാറൻപൂരിലുള്ള പഞ്ചാബ് നാഷണൽ ബാങ്കിന്റെ (PNB) ശാഖയിലെ കറൻസി ചെസ്റ്റിൽ നിന്ന് കോടികളുടെ യഥാർഥ നോട്ടുകൾ മാറ്റി…