സുരക്ഷ പാളിച്ച  രണ്ട് സ്കൂൾ വിദ്യാർത്ഥികൾക്ക് ജീവൻ നഷ്ടപ്പെട്ടത്  അതിദാരുണം.നെടുമങ്ങാട് സാംസ്കാരിക വേദി

നെടുമങ്ങാട് : വേങ്കവിള ആസ്ഥാനമായി ആനാട് ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള  പ്രാദേശിക ക്ലബ്ബ് നടത്തിവരുന്ന നീന്തൽ കുളത്തിൽ രണ്ട് സ്കൂൾ വിദ്യാർത്ഥികൾ മുങ്ങി മരിച്ച സംഭവം അതിദാരുണം.

ജില്ലാ സംസ്ഥാന തലങ്ങളിൽ നിരവധി കായിക താരങ്ങളെ വാർത്തെടുക്കുകയും, നിരവധികായിക താരങ്ങൾക്ക്   സംസ്ഥാന കേന്ദ്ര സർവീസുകളിൽ ജോലി ഉറപ്പാക്കുകയും ചെയ്ത ഒരു സിമ്മിംഗ് ക്ലബ്ബാണ് ഇവിടെ പ്രവർത്തിച്ചു വരുന്നത്. സർക്കാർ ജോലി നിരവധി കുടുംബങ്ങൾ പ്രതീക്ഷിച്ച് തങ്ങളുടെ കുട്ടികളെ നീന്തൽ പരിശീലനത്തിന് ഉപയോഗിക്കുന്ന ക്ലബ്ബ് കൂടിയാണ് ഇത്.

ഈ നീന്തൽ ക്ലബ്ബിന് അടിയന്തരമായി സുരക്ഷാ സംവിധാനങ്ങളും, മുഴുനീളെ പ്രവർത്തിക്കുന്ന ഒരു സുരക്ഷ ഉദ്യോഗസ്ഥനെ നിയമിക്കുവാനും ആനാട് ഗ്രാമപഞ്ചായത്തും, നിലവിലെ സിമ്മിംഗ് ക്ലബ്ബും അടിയന്തരമായി  മേൽ നടപടികൾ സ്വീകരിക്കണമെന്ന്
നെടുമങ്ങാട് സാംസ്കാരിക വേദി ഭാരവാഹികൾ സ്ഥലം സന്ദർശിച്ചുകൊണ്ട്  അധികാരികളോട് ആവശ്യപ്പെട്ടു.

ഭാരവാഹികളായ നെടുമങ്ങാട് ശ്രീകുമാർ, മൂഴിയിൽ മുഹമ്മദ് ഷിബു, പുലിപ്പാറ യൂസഫ്, വഞ്ചുവം ഷറഫ്, ലാൽ ആന പ്പാറ, പറയങ്കാവ് സലീം, വെമ്പിൽ സജി, ഷൈജു തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു.

News Desk

Recent Posts

ശ്രീ ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റിന്റെ 32-ാമത് സംഗീതോത്സവം സെപ്റ്റംബർ 2 മുതൽ

തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത കർണാടക സംഗീതജ്ഞൻ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ 130-ാം ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി ശ്രീ ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റിന്റെ…

17 minutes ago

കണ്ണൂർ ആസ്റ്റർ മിംസിന്റെ ‘ശ്രുതിസ്പർശം’; നിർധനർക്ക് സൗജന്യ ശ്രവണസഹായികൾ വിതരണം ചെയ്ത് മന്ത്രി രമേശ് ചെന്നിത്തല

കണ്ണൂർ: സാമ്പത്തിക പ്രതിസന്ധി മൂലം ചികിത്സ ലഭ്യമാകാതെ കേൾവി പരിമിതികൾ നേരിടുന്ന നിർധനർക്ക് ആശ്വാസമേകുന്നതിനായി കണ്ണൂർ ആസ്റ്റർ മിംസ് നടപ്പാക്കുന്ന…

36 minutes ago

പാചകവാതക വിലയിൽ വർധന; 19 കിലോ വാണിജ്യ LPG സിലിണ്ടറിന് ₹9.50 കൂടി

ന്യൂഡൽഹി: 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ ₹9.50യുടെ വർധന. ഇതോടെ കൊച്ചിയിൽ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില…

51 minutes ago

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം – 01-09-2026

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം രണ്ടായിരത്തി ഇരുപത്താറ് സെപ്റ്റംബർ ഒന്നിലെ പൊതുവായ നക്ഷത്രഫലം അറിയാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം,…

5 hours ago

രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ലയണൽ മെസ്സി

ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…

12 hours ago

രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തതിൽ പ്രതിഷേധം; തിരുവനന്തപുരത്ത് കോൺഗ്രസ് മാർച്ച്

തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…

14 hours ago