ഇതു വഴിയുളള യാത്ര കഠിനമെന്റയ്യപ്പാ….

തിരുവനന്തപുരം : ന​ഗരത്തിലെ പ്രധാന റോഡുകളിലേക്ക് പ്രവേശിക്കാനുളള ബൈറോഡുകൾ പലതും കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും അപകട കെണിയായി മാറിയിട്ട് നാളുകൾ ഏറെയായി. മണക്കാട് നിന്നും അമ്പലത്തറയിലേയ്ക്ക് പോകുന്ന റോഡിൽ ഇടതുവശത്തുളള പോക്കറ്റ് റോഡ് തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് നാളുകളേറയായി.ഓക്സ്ഫോർഡ് സ്കൂൾ റോഡ് എന്ന് അറിയപ്പെടുന്ന കോർപ്പറേഷന്റെ അധീനതയിലുളൂള ഈ റോഡിന്റെ ദയനീയമായ ശോച്യാവസ്ഥ കാരണം സ്കൂൾ കുട്ടികളും, പ്രദേശത്തെ താമസക്കാരും ദുരിതമനുഭവിക്കുകയാണ്. സ്കൂളിൽ സൈക്കിളിൽ വരുന്ന വിദ്യാർത്ഥികളും ടൂവീലറിൽ രക്ഷകർത്താക്കൾ കൊണ്ടാക്കുന്ന വിദ്യർത്ഥികളും ഈ റോഡിലെ ​ഗർത്തങ്ങളിൽ വീണ് പരിക്ക് പറ്റുന്നത് നിത്യേനയുളള കാഴ്ചയാണ്.

മഴ പെയ്താൽ ദിവസങ്ങളോളം കെട്ടികിടക്കുന്ന വെള്ളവും പിന്നീട് ഉണ്ടാകുന്ന ചെളിയും അപകടങ്ങൾക്ക് ആക്കം കൂട്ടുന്നത് രാത്രികാലങ്ങളിൽ ഈ റോഡുവഴിയുളള യാത്ര ദുരിതപൂർണ്ണമാണ്. അത് പോലെ തന്നെ ഈ പ്രദേശത്തെ തെരുവ് നായ ശല്യവും രൂക്ഷമാണ്. ഈ റോഡിന്റെ ശോചനിയാവസ്ഥ നേരിട്ടറിയാവുന്ന വാർഡ് കൗൺസിലറോട് നിരവധി തവണ ഇത് സംബന്ധിച്ച് പരാതിപ്പെട്ടിട്ടും അദ്ദേഹവും ഈ വിഷയത്തിൽ മൗനം പാലിക്കുകയാണ്. ബന്ധപ്പെട്ട അധികാരികൾ ഇനിയെങ്കിലും ഈ വിഷയത്തിൽ ഇടപെട്ട് റോഡ് സഞ്ചാര യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

News Desk

Recent Posts

രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ലയണൽ മെസ്സി

ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…

3 hours ago

രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തതിൽ പ്രതിഷേധം; തിരുവനന്തപുരത്ത് കോൺഗ്രസ് മാർച്ച്

തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…

5 hours ago

ഷെഫീൻ അഹമ്മദ് IPS അന്തരിച്ചു; TKM കുടുംബത്തിന് തീരാനഷ്ടം

തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…

16 hours ago

വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…

17 hours ago

സെയ്‌ലേഴ്‌സിനെ ഏഴ് വിക്കറ്റിന് തകർത്തു; പോയിന്റ് പട്ടികയിൽ മൂന്നാമതായി ട്രിവാൺഡ്രം റോയൽസ്

വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…

17 hours ago

ഓണം വാരാഘോഷം: പൂക്കള മത്സരം, തിരുവാതിര, ദീപാലങ്കാരം വിജയികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. അത്തപ്പൂക്കളം, തിരുവാതിരക്കളി, പതാക…

18 hours ago