Ananthapuri Online News

Anantham Athivegam Ananthapuri Varthakal

സെക്രട്ടേറിയറ്റിന് മുന്നില്‍ കെഎസ്‌ആര്‍ടിസി ബസിടിച്ച്‌ സ്‌ത്രീ മരിച്ചു; അപകടം ഭര്‍ത്താവിന്റെ കണ്‍മുന്നില്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ കെഎസ്‌ആർടിസി ബസിയിച്ച്‌ സ്‌ത്രീ മരിച്ചു. ഭർത്താവിനൊപ്പം റോഡ് മുറിച്ച്‌ കടക്കുന്നതിനിടെയാണ് അപകടം. പേയാട് സ്വദേശി ഗീതയാണ് (62) മരിച്ചത്.ഇന്ന് രാവിലെ 10.15ഓടെയായിരുന്നു അപകടം. ഭർത്താവ് പ്രദീപിനൊപ്പം കെസ്‌ആർടിസി ബസിലെത്തിയ ഇവർ സ്ടാച്യുവിലെ സ്റ്റോപ്പില്‍ വന്നിറങ്ങി. ശേഷം അതേ ബസിന് മുന്നിലൂടെ റോഡ് മുറിച്ച്‌ കടക്കുമ്പോഴായിരുന്നു അപകടം. മുന്നോട്ടെടുത്ത ബസ് ഗീതയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. പൊലീസെത്തി ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!