ചെമ്പൈ സംഗീതോത്സവം സുവർണ്ണ ജൂബിലി: സെമിനാർ നാളെ

ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവത്തിൻ്റെ സുവർണ ജൂബിലി ആഘോഷ ഭാഗമായി തിരുവനന്തപുരം ഗവ. വനിത കോളേജിൽ ആഗസ്റ്റ് 21, വ്യാഴാഴ്ച രാവിലെ 10 മണിക്ക് സംഗീത സെമിനാർ നടത്തും.

പ്രശസ്ത കർണാടക സംഗീതജ്ഞ ഡോ. ബി. അരുന്ധതി  സെമിനാർ ഉദ്ഘാടനം ചെയ്യും. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും . ദേവസ്വം ഭരണസമിതി അംഗം ശ്രീ.കെ.പി.വിശ്വനാഥൻ അധ്യക്ഷനാകും. ചടങ്ങിന് ആശംസ നേർന് ദേവസ്വം ഭരണസമിതി അംഗം ശ്രീ .കെ .എസ് .ബാലഗോപാൽ ,, ഗവ.വനിതാ കോളേജ് പ്രിൻസിപ്പാൾ ഡോ.ഉമാ ജ്യോതി എന്നിവർ സംസാരിക്കും.

ഡോ. അച്യുത് ശങ്കർ എസ് നായർ  പ്രബന്ധം അവതരിപ്പിക്കും. താളത്തിൻ്റെ രസവും ശാസ്ത്രവും എന്നതാണ് വിഷയം. ചെമ്പൈ സംഗീതോത്സവ സബ്ബ് കമ്മറ്റി അംഗം ശ്രീ . ആനയടി പ്രസാദ് സെമിനാറിൽ മോഡറേറ്ററായിരിക്കും.ചെമ്പൈ സംഗീതോത്സവ സബ്ബ് കമ്മിറ്റി അംഗം  പ്രൊഫ. വൈക്കം വേണുഗോപാൽ സ്വാഗതവും വനിതാ കോളേജ് സംഗീത വിഭാഗം മേധാവി ആനയടി ധനലക്ഷ്മി നന്ദിയും രേഖപ്പെടുത്തും.

News Desk

Recent Posts

രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ലയണൽ മെസ്സി

ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…

3 hours ago

രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തതിൽ പ്രതിഷേധം; തിരുവനന്തപുരത്ത് കോൺഗ്രസ് മാർച്ച്

തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…

5 hours ago

ഷെഫീൻ അഹമ്മദ് IPS അന്തരിച്ചു; TKM കുടുംബത്തിന് തീരാനഷ്ടം

തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…

16 hours ago

വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…

16 hours ago

സെയ്‌ലേഴ്‌സിനെ ഏഴ് വിക്കറ്റിന് തകർത്തു; പോയിന്റ് പട്ടികയിൽ മൂന്നാമതായി ട്രിവാൺഡ്രം റോയൽസ്

വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…

17 hours ago

ഓണം വാരാഘോഷം: പൂക്കള മത്സരം, തിരുവാതിര, ദീപാലങ്കാരം വിജയികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. അത്തപ്പൂക്കളം, തിരുവാതിരക്കളി, പതാക…

18 hours ago