Ananthapuri Online News

Anantham Athivegam Ananthapuri Varthakal

നീറ്റ് പിജി 2025 ഫലം പ്രഖ്യാപിച്ചു


നാഷണല്‍ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കല്‍ സയൻസസിന്റെ (എൻബിഇഎംഎസ്) ഔദ്യോഗിക വെബ്സൈറ്റുകളായ natboard.edu.in, nbe.edu.in എന്നിവിടങ്ങളില്‍ വിദ്യാർത്ഥികള്‍ക്ക് ഫലം പരിശോധിക്കാം. ഔദ്യോഗിക അറിയിപ്പ് പ്രകാരം സെപ്റ്റംബർ 3-നാണ് ഫലം പ്രഖ്യാപിക്കേണ്ടിയിരുന്നത്.

2.42 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഈ വർഷം നീറ്റ് പിജി പരീക്ഷയെഴുതിയത്. ഓഗസ്റ്റ് 3-ന് 301 നഗരങ്ങളിലായി 1,052 ടെസ്റ്റ് സെന്ററുകളിലാണ് പരീക്ഷ നടന്നത്. ഒരൊറ്റ ഷിഫ്റ്റില്‍ കമ്ബ്യൂട്ടർ അധിഷ്ഠിതമായി നടന്ന ഇന്ത്യയിലെ ഏറ്റവും വലിയ പരീക്ഷയാണിതെന്ന് എൻബിഇഎംഎസ് പറയുന്നു

error: Content is protected !!