Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Day: August 21, 2025

  • കെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുന്നു:  മുഖ്യമന്ത്രി പിണറായി വിജയൻ
    , , , ,

    കെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുന്നു:  മുഖ്യമന്ത്രി പിണറായി വിജയൻ

    143 പുതിയ  ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു കെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്ആർടിസിയുടെ വിവിധ ശ്രേണികളിലുള്ള 143 പുതിയ  ബസ്സുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഭാഗമായുള്ള സംവിധാനങ്ങളുടെ ഉദ്ഘടനവും തിരുവനന്തപുരം ആനയറ ബസ് സ്റ്റേഷനിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ ചടങ്ങിൽ അധ്യക്ഷനായി. പുതിയ കെഎസ്ആർടിസി ബസ്സുകൾ വന്നുകൊണ്ടിരിക്കുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും നൂതനവും യാത്രക്കാർക്ക് ഏറെ ഉപയോഗപ്രതവുമായ ബസ്സുകളാണ്…

    Continue Reading

  • സംസ്ഥാന  ട്രാൻസ്‌ജെൻഡർ കലോത്സവത്തിന്റെവിളംബര ഘോഷയാത്ര കോഴിക്കോട് നടന്നു
    , , ,

    സംസ്ഥാന  ട്രാൻസ്‌ജെൻഡർ കലോത്സവത്തിന്റെ
    വിളംബര ഘോഷയാത്ര കോഴിക്കോട് നടന്നു

    സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ   കോഴിക്കോട് നടക്കുന്നസംസ്ഥാന  ട്രാൻസ്‌ജെൻഡർ കലോത്സവത്തിന്റെ“വിളംബര ഘോഷയാത്ര” ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ. ബിന്ദു ഫ്ലാഗ് ഓഫ്‌ ചെയ്തപ്പോൾ… സംസ്ഥാന  ട്രാൻസ്‌ജെൻഡർ കലോത്സവം 2025-26  ഓഗസ്റ്റ് 21, 22 & 23 തീയതികളിൽ കോഴിക്കോട് വെച്ച് നടക്കുകയാണ്.

    Continue Reading

  • ചെമ്പൈ സംഗീതോത്സവം :സുവർണ്ണ ജൂബിലി: തിരുവനന്തപുരം വനിതാ കോളേജിൽ  സെമിനാർ നടത്തി
    , , , ,

    ചെമ്പൈ സംഗീതോത്സവം :
    സുവർണ്ണ ജൂബിലി: തിരുവനന്തപുരം വനിതാ കോളേജിൽ  സെമിനാർ നടത്തി

    ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവ സുവർണ്ണ ജൂബിലി ആലോഷ ഭാഗമായി തിരുവനന്തപുരം ഗവ.വനിതാ കോളേജിൽ സംഗീത സെമിനാർ നടത്തി. പ്രശസ്ത കർണാടക സംഗീതജ്ഞ ഡോ. ബി. അരുന്ധതി സെമിനാർ ഉദ്ലാടനം ചെ യ്തു. ദേവസ്വം ഭരണസമിതി അംഗം ശ്രീ.കെ.പി.വിശ്വനാഥൻ അധ്യക്ഷനായി. ഭരണ സമിതി അംഗം  ശ്രീ.കെ .എസ് . ബാലഗോപാൽ, ചെമ്പൈ സംഗീതോത്സവ സബ്ബ് കമ്മറ്റി അംഗം പ്രൊഫ. വൈക്കം വേണുഗോപാൽ, കോളേജ് പ്രിൻസിപ്പാൾ ഡോ.ഉമാ ജ്യോതി ,സംഗീത വിഭാഗം മേധാവി ഡോ.ആനയടി ധനലക്ഷ്മി  ,ദേവസ്വം പി.ആർ.ഒ…

    Continue Reading

  • ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
    , , , ,

    ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

    സി-ഡിറ്റ് തിരുവനന്തപുരത്ത് നടത്തുന്ന ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ വിഡിയോഗ്രാഫി, ഡിപ്ലോമ ഇന്‍ വിഡിയോ എഡിറ്റിംഗ്, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കെ-ഡിസ്‌കിന് കീഴില്‍ വരുന്ന കേരള നോളജ് ഇക്കോണമി മിഷന്‍ പ്രോജെക്ടില്‍ ഉള്‍പ്പെടുത്തി കോഴ്സിനായി അപേക്ഷിക്കുന്നവരില്‍ നിന്നും യോഗ്യതയുള്ള വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ് ലഭിക്കുന്നതാണ്. ഫോട്ടോഗ്രാഫി, വിഡിയോഗ്രഫി, വീഡിയോ എഡിറ്റിംഗ്, മീഡിയ പ്രൊഡക്ഷന്‍, ഫിലിം –…

    Continue Reading

  • എസ് ബീനാമോൾ ജില്ലാ ഇൻഫർമേഷൻ ഓഫീസർ
    , ,

    എസ് ബീനാമോൾ ജില്ലാ ഇൻഫർമേഷൻ ഓഫീസർ

    തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസറായി എസ് ബീനാമോൾ ചുമതലയേറ്റു. നിലവിൽ പി ആർ ഡി ഡയറക്ടേറേറ്റിൽ സെൻട്രൽ ന്യൂസ് ഡെസ്‌ക് കോ ഓർഡിനേറ്റിംഗ് ന്യൂസ് എഡിറ്ററായിരുന്നു. ലേബർ പബ്ലിസിറ്റി ഓഫീസർ,  അസി. ഫോറസ്റ്റ് പബ്ലിസിറ്റി ഓഫീസർ, അസി. ലേബർ പബ്ലിസിറ്റി ഓഫീസർ, തിരുവനന്തപുരം ജില്ലാ അസി ഇൻഫർമേഷൻ ഓഫീസർ എന്നീ തസ്തികകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മാത്തമാറ്റിക്‌സിൽ ബിരുദവും ജേർണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ, പബ്ലിക് റിലേഷൻസ് ആന്റ് അഡ്വർടൈസിംഗ് എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ഡിപ്ലോമയും ഐ ഐ…

    Continue Reading

  • ഓണാഘോഷം 2025: ഫെസ്റ്റിവൽ ഓഫീസ് തുറന്നു
    , , , , ,

    ഓണാഘോഷം 2025: ഫെസ്റ്റിവൽ ഓഫീസ് തുറന്നു

    ലോഗോ പ്രകാശനം ചെയ്തു സംസ്ഥാന സർക്കാരിന്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി ഫെസ്റ്റിവൽ ഓഫീസ് തുറന്നു. ടൂറിസം ഡയറക്ടറേറ്റിൽ മന്ത്രിമാരായ വി. ശിവന്‍കുട്ടി, പി.എ. മുഹമ്മദ് റിയാസ്, ജി.ആര്‍ അനില്‍ എന്നിവര്‍ ചേർന്ന് ഫെസ്റ്റിവൽ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. 2025ലെ ഓണാഘോഷ പരിപാടികളുടെ ലോഗോ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിലിന് നൽകി പ്രകാശനം ചെയ്തു. ടൂറിസം ഡയറക്ടറേറ്റ് വളപ്പില്‍ കെട്ടിയ ഊഞ്ഞാലില്‍ ആടികൊണ്ട് മന്ത്രി പി…

    Continue Reading

  • ഈശ ഗ്രാമോത്സവം 2025-നായി 700 മത്സരാർത്ഥികൾ ഒരുങ്ങുന്നു; ഓഗസ്റ്റ് 23 മുതൽ മത്സരങ്ങൾ ആരംഭിക്കുന്നു
    , , , , ,

    ഈശ ഗ്രാമോത്സവം 2025-നായി 700 മത്സരാർത്ഥികൾ ഒരുങ്ങുന്നു; ഓഗസ്റ്റ് 23 മുതൽ മത്സരങ്ങൾ ആരംഭിക്കുന്നു

    പ്രൊഫഷണൽ കായിക മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഈശ ഗ്രാമോത്സവം എന്നത് കർഷകർ, ശുചീകരണ തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, വീട്ടമ്മമാർ തുടങ്ങിയ സാധാരണ ഗ്രാമീണ പൗരന്മാർക്ക് വേണ്ടി മാത്രമുള്ളതാണ്. അവർക്ക് കളിക്കാനും പങ്കെടുക്കാനും ഗ്രാമീണ ഭാരതത്തിന്റെ ചൈതന്യത്തെ ആഘോഷിക്കാനുമുള്ള വേദി ഗ്രാമോത്സവം ഒരുക്കുന്നു. ഓഗസ്റ്റ് 21, 2025: ഭാരതത്തിലെ ഏറ്റവും വലിയ ഗ്രാമീണ കായിക മേളയായ ഈശ ഗ്രാമോത്സവത്തിന്റെ പതിനേഴാം എഡിഷൻ കേരളത്തിൽ ഓഗസ്റ്റ് 23 മുതൽ ആരംഭിക്കുന്നു. ഇന്ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ ഈശ ഗ്രാമോത്സവം…

    Continue Reading

  • എം.എ. യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ സംഭാവന നൽകി
    , , , ,

    എം.എ. യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ സംഭാവന നൽകി

    പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം. എ. യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപയുടെ ചെക്ക്   കൈമാറി. സെക്രട്ടേറിയേറ്റിലെ മുഖ്യമന്ത്രിയുടെ ചേമ്പറിൽ വച്ചാണ് ചെക്ക് കൈമാറിയത്.

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

error: Content is protected !!