പരമ്പരാഗത കൈത്തൊഴിലുകൾ പ്രോത്സാഹിപ്പിക്കണമെന്നും അതിലൂടെ ജനങ്ങളുടെ ജീവിതവും ആരോഗ്യവും മെച്ചപ്പെടുത്താൻ കഴിയുമെന്നും കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്. ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വനിതാ സംഘങ്ങളുടെ ഗുണഭോക്‌തൃ സംഗമവും ധനസഹായ വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
നാടിന്റെ പാരമ്പര്യത്തിൽ ഏറെ പ്രാധാന്യമുള്ള സസ്യങ്ങളാണ് ഈറ്റയും മുളയും പോലുള്ളവ. മനുഷ്യനും പ്രകൃതിക്കും ഒരു ദോഷവും ചെയ്യാത്ത ഇവയ്ക്ക് ഓക്സിജൻ പുറത്തേക്ക് വിടുന്നതിലും മണ്ണൊലിപ്പ് തടയുന്നതിലും ഉള്ള പങ്ക് ചെറുതല്ലെന്നും അദ്ദേഹം പറഞ്ഞു. അവ കൊണ്ടുണ്ടാക്കുന്ന ഉത്പന്നങ്ങളും യാതൊരു ദോഷഫലങ്ങളും ഇല്ലാത്തവയാണ്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ച് ഇത്തരം ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു
അന്യം നിന്ന് പോകുന്ന പരമ്പരാഗത കൈത്തൊഴിൽ സംരക്ഷിക്കുക, സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് തിരുവനന്തപുരം ജില്ലാപഞ്ചായത്ത് ജനറൽ, പട്ടികജാതി വിഭാഗങ്ങളിൽപ്പെട്ട പരമ്പരാഗത കൈത്തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന വനിതാ സംഘങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നത്. അയ്യായിരത്തോളം പേർക്ക് എട്ട് കോടിയോളം രൂപയുടെ ധനസഹായം ഈ പദ്ധതി വഴി കൈമാറിയിട്ടുണ്ട്.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ് സുനിത, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി ആർ സലൂജ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ആർ എസ് ബൈജു തുടങ്ങിയവർ പങ്കെടുത്തു.
ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…
തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…
തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…
വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. അത്തപ്പൂക്കളം, തിരുവാതിരക്കളി, പതാക…