വിജ്ഞാന കേരളം പദ്ധതി വഴി കൃത്യമായ അസൂത്രണത്തിലൂടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയും ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കി ചരിത്രം സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് കുടുംബശ്രീയുമായി സംയോജിച്ച് സംഘടിപ്പിച്ച ‘വിജ്ഞാന കേരളം’ തൊഴില്‍ മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണയായി തൊഴില്‍ അന്വേഷകര്‍ക്ക് അനുയോജ്യമായ ജോലി ലഭിക്കുവാനും കമ്പനികള്‍ക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളെ ലഭിക്കുന്നതിനും നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി തൊഴില്‍ അന്വേഷകരെ തൊഴില്‍ ദാ താക്കളിലേയ്ക്ക് എത്തിക്കുക എന്ന ലക്ഷ്യമാണ് ഈ തൊഴില്‍ മേളയ്ക്കുള്ളതെന്നും മന്ത്രി പറഞ്ഞു. അൻപതോളം കമ്പനികളും 500-ഓളം ഉദ്യോഗാര്‍ഥികളും മേളയിൽ പങ്കെടുത്തു.
നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അമ്പിളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാര്‍ എസ് , ആനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല എന്‍, പനവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി എസ്, കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖാറാണി യു, വെമ്പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ ജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം രണ്ടായിരത്തി ഇരുപത്താറ് സെപ്റ്റംബർ ഒന്നിലെ പൊതുവായ നക്ഷത്രഫലം അറിയാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം,…
ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…
തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…
തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…
വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…