ധൈര്യം അളക്കാം; വരൂ ഗോസ്റ്റ് ഹൗസിലേക്ക്

എത്ര ധൈര്യശാലി ആണെങ്കിലും ഈ ഗോസ്റ്റ് ഹൗസിൽ കയറിയാൽ ഉള്ളൊന്ന് കിടുങ്ങും. സംസ്ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷത്തിൻ്റെ ഭാഗമായി തിരുവനന്തപുരം കനകക്കുന്നിൽ ഒരുക്കിയ ‘ഗോസ്റ്റ് ഹൗസി’ലാണ് ഏതു ധൈര്യശാലികളെയും പേടിപ്പിക്കാൻ ഉതകുന്ന വിസ്മയങ്ങൾ ഒരുക്കി വെച്ചിട്ടുള്ളത്.  സന്ദർശകരുടെ വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.

പ്രേത ഭവനത്തിലേക്കു കടന്നാൽ ഏവരെയും കാത്തിരിക്കുന്നത് ഞെട്ടിക്കുന്ന അനുഭവങ്ങളാണ്.  ഭയപ്പെടുത്തുന്ന ഭീകര രൂപങ്ങൾ ഇവിടുത്തെ ഓരോ കോണിലും ഒളിഞ്ഞിരിപ്പുണ്ട്. ഇരുളടഞ്ഞ ഇടനാഴികളിലൂടെ നടക്കുമ്പോൾ പെട്ടെന്നുയരുന്ന ശബ്ദങ്ങളും, മുന്നിൽ പ്രത്യക്ഷപ്പെടുന്ന രൂപങ്ങളും ഓരോ നിമിഷവും കാഴ്ചക്കാരെ ഭയത്തിന്റെ പാരമ്യത്തിൽ എത്തിക്കുന്നു.

ഹോളിവുഡ് സിനിമകളെ ഓർമ്മിപ്പിക്കുന്ന ശബ്ദ-വെളിച്ച വിന്യാസങ്ങളാണ് പ്രധാന ആകർഷണം. മുമ്പിൽ നടന്നുപോയ സന്ദർശകരുടെ ഭയന്നുള്ള നിലവിളികളും  ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു.

കനകക്കുന്ന് കൊട്ടാരത്തിൽ നിന്ന് സൂര്യകാന്തിയിലേക്ക് പോകുന്ന വഴിയിലാണ് ഗോസ്റ്റ് ഹൗസ് ഒരുക്കിയിട്ടുള്ളത്. 60 രൂപയാണ് ടിക്കറ്റ് നിരക്ക്. വൈകുന്നേരം 5 മണി മുതൽ രാത്രി 12 മണി വരെയാണ് സന്ദർശന സമയം. തിരുവനന്തപുരം പാപ്പനംകോടുള്ള വിനായക ഇവൻ്റ്‌സിൻ്റെ നേതൃത്വത്തിലാണ് ഗോസ്റ്റ് ഹൗസ് സജ്ജീകരിച്ചിരിക്കുന്നത്.

News Desk

Recent Posts

‘സി.പി.ഐ ഇപ്പോഴും സി.പി.എം പുറമ്പോക്കിൽ’; രൂക്ഷ വിമർശനവുമായി ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: സി.പി.ഐക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. സി.പി.ഐ ഇപ്പോഴും സി.പി.എമ്മിന്റെ ആശ്രിത നിലയിലാണെന്നും, എൽ.ഡി.എഫിലെ രണ്ടാം…

21 minutes ago

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം – 02-09-2026

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം ഇന്നത്തെ പ്രവർത്തനങ്ങളിൽ ആലോചനയോടെയും ക്ഷമയോടെയും മുന്നേറുന്നത് ഗുണകരമാകും. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം എന്നിവയിൽ…

4 hours ago

ശനിയാഴ്ചത്തെ പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി; കേന്ദ്ര സർക്കാരിന്റെ ഇടപെടലിൽ തീരുമാനം

ന്യൂഡൽഹി: ഡൽഹിയിൽ ശനിയാഴ്ച നടത്താനിരുന്ന പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി (CJP). സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ അനുകൂല ഇടപെടലുകളും, ജീവനൊടുക്കിയവരുടെ കുടുംബങ്ങൾക്ക്…

17 hours ago

കേരള സർവകലാശാലയിൽ വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് ലാത്തിച്ചാർജ്; ഗുരുതര ആരോപണവുമായി എസ്‌എഫ്‌ഐ

വിദ്യാർത്ഥിനികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്; മുന്നറിയിപ്പില്ലാതെയാണ് പൊലീസ് നടപടിയെന്ന് എസ്‌എഫ്‌ഐ. തിരുവനന്തപുരം: കേരള സർവകലാശാല ആസ്ഥാനത്തേക്ക് എസ്‌എഫ്‌ഐ നേതൃത്വത്തിൽ…

17 hours ago

സംസ്‌കൃത സർവകലാശാലയിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്; സെപ്റ്റംബർ 7ന് വാക്ക്-ഇൻ ഇന്റർവ്യൂ

കൊച്ചി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ ഏറ്റുമാനൂർ പ്രാദേശിക കാമ്പസിലെ ആയുർവേദ പഠന വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ തസ്തികയിൽ ഒഴിവ്. വനിതകൾക്കായി…

18 hours ago

സർക്കാർ സ്ഥാപനത്തിൽ പുതിയ അവസരം; സെപ്റ്റംബർ 10 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററുകളിൽ നിന്നും സൈക്കോ സോഷ്യൽ ഗ്രാന്റ് ഇൻ എയ്ഡ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അർഹരായ…

18 hours ago