Categories: KERALANEWS

സർക്കാർ പദ്ധതികളുടെ ഗുണം ഗ്രാമീണ ജീവിതത്തിൽ മികച്ച മാറ്റങ്ങളുണ്ടാക്കി:  ഡി കെ മുരളി എം എൽ എ

#പനവൂർ ഗ്രാമപഞ്ചായത്തിൽ വികസന സദസ് സംഘടിപ്പിച്ചു#

കഴിഞ്ഞ ഒൻപത് വർഷമായി വ്യത്യസ്തമേഖലകളിൽ സർക്കാരിന് മികച്ച നേട്ടങ്ങൾ സ്വന്തമാക്കാനായെന്നും അതിന്റെ ഗുണങ്ങൾ ഗ്രാമീണ ജീവിത്തിൽ നല്ല മാറ്റങ്ങൾക്ക് കാരണമായെന്നും ഡി കെ മുരളി എം എൽ എ.

പനവൂർ ഗ്രാമ പഞ്ചായത്ത്‌ വികസന സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എൽ.എ.  ആരോഗ്യം, വിദ്യാഭ്യാസം, കാർഷികം, സ്ത്രീശാക്തീകരണം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ സംസ്ഥാനത്തിന് മാതൃകാപരമായ പുരോഗതി കൈവരിക്കാനായെന്നും ഇത്തരം വികസന സദസുകൾ അത്തരം നേട്ടങ്ങൾ കൂടുതൽപേരിലേക്ക് എത്തിക്കാൻ സഹായിക്കുമെന്നും  അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ വികസന ക്ഷേമപ്രവർത്തനങ്ങൾ പൊതുജനങ്ങളോട് പങ്കുവച്ചും ഭാവിവികസനത്തിനായി ജനങ്ങളുടെ അഭിപ്രായങ്ങൾ തേടിയും സംഘടിപ്പിച്ച വികസന സദസ്സിനോടനുബന്ധിച്ച് ജനങ്ങളുടെ ആശയങ്ങൾ പങ്കുവയ്ക്കാനുള്ള ഓപ്പൺ ഫോറവും നടന്നു.സംസ്ഥാന സർക്കാരിന്റെയും പനവൂർ ഗ്രാമ പഞ്ചായത്തിന്റെയും കഴിഞ്ഞ അഞ്ചു വർഷത്തെ വികസന പ്രവർത്തനങ്ങൾ  ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ചു. പനവൂർ എച്ച്.ഐ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പനവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.മിനി അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.സുനിൽ,നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി,ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.സുനിത എന്നിവർ പങ്കെടുത്തു.

News Desk

Recent Posts

രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ലയണൽ മെസ്സി

ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…

3 hours ago

രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തതിൽ പ്രതിഷേധം; തിരുവനന്തപുരത്ത് കോൺഗ്രസ് മാർച്ച്

തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…

5 hours ago

ഷെഫീൻ അഹമ്മദ് IPS അന്തരിച്ചു; TKM കുടുംബത്തിന് തീരാനഷ്ടം

തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…

17 hours ago

വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…

17 hours ago

സെയ്‌ലേഴ്‌സിനെ ഏഴ് വിക്കറ്റിന് തകർത്തു; പോയിന്റ് പട്ടികയിൽ മൂന്നാമതായി ട്രിവാൺഡ്രം റോയൽസ്

വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…

17 hours ago

ഓണം വാരാഘോഷം: പൂക്കള മത്സരം, തിരുവാതിര, ദീപാലങ്കാരം വിജയികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. അത്തപ്പൂക്കളം, തിരുവാതിരക്കളി, പതാക…

18 hours ago