കുട്ടികളുടെ പഠനം, സമാധാനം, അവകാശങ്ങൾ എന്നിവ ഏത് സാഹചര്യത്തിലും നിഷേധിക്കാൻ അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ട
ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ ആലംകോട് ഗവ.വി.എച്ച്.എസ്.എസിൽ നിർമ്മിച്ച ലാബ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളുടെ അവകാശ സംരക്ഷണത്തിന് എന്തിനെക്കാളും പ്രാമുഖ്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണത്തി നായി 5000 കോടി രൂപ ഈ സർക്കാരിന്റെ കാലത്ത് ചെലവഴിച്ചു. 43,000 സ്മാർട്ട് ക്ലാസ്സ് റൂമുകൾ സജ്ജമാക്കി. കുട്ടികളുടെ പഠന നിലവാരത്തിൽ കേരളം രാജ്യത്തിന് മാതൃകയാണ്. ഒന്ന് മുതൽ പത്ത് വരെയുള്ള പാഠപുസ്തകങ്ങളിൽ മലയാളം അക്ഷരമാല ഉൾപ്പെടുത്തുകയാണ് മന്ത്രിയായതിനു ശേഷം ആദ്യം ചെയ്തത്.
കുട്ടികളുടെ പാഠപുസ്തകം എല്ലാവർഷവും പുതുക്കണം. ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസ്സുകളിലെ മൂന്ന് കോടി 80 ലക്ഷം പാഠപുസ്തകങ്ങൾ പ്രിന്റ് ചെയ്തു. വിദ്യാഭ്യാസ രംഗത്തെ കച്ചവടം അവസാനിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കിഫ്ബി ഫണ്ടിൽ നിന്നും ഒരു കോടി 30 ലക്ഷം രൂപ വിനിയോഗിച്ചാണ് ലാബ് മന്ദിരത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഒ.എസ് അംബിക എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി മുരളി, കരവാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജീർ രാജകുമാരി, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, സ്കൂൾ അധികൃതർ തുടങ്ങിയവർ പങ്കെടുത്തു.
കുട്ടികളുടെ അവകാശങ്ങൾ നിഷേധിക്കാൻ അനുവദിക്കില്ല: മന്ത്രി വി. ശിവൻകുട്ടി
📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ
Preferred Source ആയി ചേർക്കൂ.
