Ananthapuri Online News

Anantham Athivegam Ananthapuri Varthakal

മാനവ മൈത്രീ സംഗമം  ലോഗോ പ്രകാശനം വിഖ്യാത നടൻ മധു നിർവ്വഹിച്ചു

ഒക്ടോബർ 28 ന് തിരുവനന്തപുരം നിശാഗന്ധിയിൽ നടക്കുന്ന മാനവ മൈത്രീ സംഗമത്തിന്റെ ലോഗോ പ്രകാശനം വിഖ്യാത നടൻ മധു നിർവ്വഹിച്ചു.സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രമുഖരുടെയും ആദ്ധ്യാത്മിക മതപണ്ഡിതരുടെയും സാന്നിധ്യത്തിൽ സാംസ്‌കാരിക വകുപ്പ് ഒരുക്കുന്ന  മാനവ മൈത്രീ സംഗമം – 2025  ഈ മാസം 28 നാണ് കനകക്കുന്നിൽ സംഘടിപ്പിക്കപ്പെടുന്നത്. വിവിധ മേഖലകളിലെ

ആദ്ധ്യാത്മിക പണ്ഡിതരുടെ ഹ്രസ്വപ്രഭാഷണങ്ങൾക്കൊപ്പം സൂഫി സംഗീതം,രബീന്ദ്ര സംഗീതം, മതമൈത്രീ ഗാനങ്ങൾ, നവോത്ഥാന ഗീതങ്ങൾ, തോറ്റം പാട്ട് എന്നീ അവതരണങ്ങളും ഇതിനോടൊപ്പം അവതരിക്കപ്പെടും. തുടർന്ന് ‘കേരളം ഇന്നലെ ഇന്ന്നാളെ’ എന്ന പ്രമേയത്തെ മുൻനിർത്തി നമ്മളൊന്ന് എന്ന മൾട്ടി മീഡിയ ദൃശ്യാവതരണം അരങ്ങേറും. പകൽ 2.15 മുതൽ 8 വരെയാണ് മാനവ മൈത്രീ സംഗമം കനകക്കുന്നിൽ നടക്കുക. ലോഗോ പ്രകാശന ചടങ്ങിൽ, പ്രൊഫ.അലിയാർ, കവയിത്രി റോസ്മേരി, കർണാടക സംഗീതജ്ഞ അബ്രദിത ബാനർജി, നാടക ചലച്ചിത്ര സംവിധായകനും ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയും മാനവ മൈത്രീ സംഗമം ജനറൽ കൺവീനറുമായ ഡോ.പ്രമോദ് പയ്യന്നൂർ, ഗായിക അനിത ഷേക്ക്, സംവിധായക വിധു വിൻസെന്റ്,  പ്രൊഫ.ശിശു ബാലൻ എന്നിവർ പങ്കെടുത്തു.

മാനവമൈത്രി സംഗമത്തിന്റെ ലോഗോ പ്രകാശനം പ്രശസ്ത സിനിമാ താരം പദ്മശ്രീ മധു നിർവ്വഹിക്കുന്നു. ഡോ. പ്രമോദ് പയ്യന്നൂർ,റോസ് മേരി,അനിതാ ഷേക്ക്‌,പ്രൊഫ .ശിശുബാലൻ പ്രൊഫ.അലിയാർ,വിധു വിൻസെന്റ്,അബ്രദിത ബാനർജി എന്നിവർ സമീപം
📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!