Categories: KERALANEWS

സാമൂഹ്യക്ഷേമ പെൻഷൻ വർധിപ്പിച്ച എൽ ഡി എഫ് സർക്കാരിന് അഭിവാദ്യങ്ങൾ : കെ എസ് കെ ടി യു

തിരുവനന്തപുരo : കർഷക തൊഴിലാളികളടക്കമുള്ള ക്ഷേമപെൻഷൻ ഗുണഭോക്താക്കളുടെ പെൻഷൻ തുകയായ 1600 രൂപ, 2000 രൂപയായി വർധിപ്പിച്ച പിണറായി വിജയൻ സർക്കാരിനെ അഭിവാദ്യം ചെയ്യുന്നതായി കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.

കേന്ദ്രസർക്കാർ കേരളത്തിലെ എൽ ഡി എഫ് സർക്കാരിനെ സാമ്പത്തികമായി വരിഞ്ഞുമുറുക്കാൻ പലവഴിയ്ക്ക് ശ്രമിക്കുമ്പോഴാണ്, 62 ലക്ഷത്തിലേറെ പാവങ്ങൾക്ക്  സംസ്ഥാന സർക്കാർ കരുതലും കൈത്താങ്ങുമായി നിൽക്കുന്നത്. ഒറ്റയടിക്ക് 400 രൂപയുടെ വർധനവാണ് സർക്കാർ വരുത്തിയിരിക്കുന്നത്. നവമ്പർ ഒന്നുമുതൽ പെൻഷൻ വർധനവ് നിലവിൽ വരുമ്പോൾ പാവപ്പെട്ട ജനവിഭാഗങ്ങളാകെ ഇടതുപക്ഷ സർക്കാരിന് തുടർച്ചയേകാനുള്ള ശ്രമങ്ങളിൽ കൈകോർക്കും. വാക്കുപാലിക്കുന്ന ചരിത്രമാണ് ഇടതുപക്ഷത്തിന്റെ സർക്കാരുകൾ രചിക്കുന്നത്. രാജ്യത്താദ്യമായി 45 രൂപ കർഷക തൊഴിലാളി പെൻഷനായി അനുവദിച്ച നായനാർ സർക്കാർ മുതൽ ക്ഷേമപെൻഷൻ 2000 രൂപയായി വർധിപ്പിച്ച പിണറായി വിജയൻ സർക്കാർ വരെയുള്ള ചരിത്രത്തിൽ യു ഡി എഫിന് അവകാശപ്പെടാനുള്ളത് നൂറ് രൂപയുടെ അവകാശവാദം മാത്രമാണ്. അതും മര്യാദയ്ക്ക് കൊടുക്കുവാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയില്ലാത്തവരാണ് യു ഡി എഫ്. അതിനാലാണ് ക്ഷേമപെൻഷനെതിരായ പിത്തലാട്ടവുമായി നാടുനീളെ ഓടിനടക്കുന്നത്. 

ക്ഷേമപെൻഷൻ വർധിപ്പിക്കാൻ അനുവദിക്കില്ലെന്ന പ്രതിപക്ഷ നേതാവിന്റേയും പെൻഷൻ വർധിപ്പിക്കുന്നത് മര്യാദകേടാണെന്ന യു ഡി എഫ് കൺവീനറുടേയും നിലപാടുമായി ഇനിയും മുന്നോട്ടുപോയാൽ കേരളം ഒറ്റക്കെട്ടായി പ്രതികരിക്കും. പാവങ്ങളുടെ കൂടെ നിൽക്കുന്ന എൽ ഡി എഫ് സർക്കാരിനോടുള്ള കുശമ്പും കുന്നായ്മയും പാവപ്പെട്ട ജനങ്ങളോടുള്ള വെല്ലുവിളിയാക്കി മാറ്റുന്ന വലതുപക്ഷ രാഷ്ട്രീയത്തിന് കേരളം തിരിച്ചടി നൽകും.

നവമ്പർ ഒന്നിന് കേരളം അതിദാരിദ്ര്യ മുക്തമാവുകയാണ്. സ്ത്രീകൾക്ക് പ്രത്യേക പരിഗണന നൽകുന്ന പ്രഖ്യാപനങ്ങളും മുഖ്യമന്ത്രി നൽകിയിട്ടുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ സമഗ്രവും ജനപക്ഷവും പാവപ്പെട്ട ജനവിഭാഗങ്ങൾക്കും സ്ത്രീകൾക്കും മുൻഗണന നൽകുന്നതുമായ പ്രഖ്യാപനങ്ങളിലൂടെ നവകേരള പിറവിയാണ് യാഥാർത്ഥ്യമാക്കിയത്. പിണറായി വിജയൻ സർക്കാരിന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് നാളെ (30-10-2022) വൈകുന്നേരം എല്ലാ വില്ലേജ് കേന്ദ്രങ്ങളിലും അഭിവാദ്യ പ്രകടനങ്ങൾ നടത്തുമെന്ന് കെ എസ് കെ ടി യു സംസ്ഥാന കമ്മറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.ന്തപുരം : കർഷക തൊഴിലാളികളടക്കമുള്ള ക്ഷേമപെൻഷൻ ഗുണഭോക്താക്കളുടെ പെൻഷൻ തുകയായ 1600 രൂപ, 2000 രൂപയായി വർധിപ്പിച്ച പിണറായി വിജയൻ സർക്കാരിനെ അഭിവാദ്യം ചെയ്യുന്നതായി കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.

കേന്ദ്രസർക്കാർ കേരളത്തിലെ എൽ ഡി എഫ് സർക്കാരിനെ സാമ്പത്തികമായി വരിഞ്ഞുമുറുക്കാൻ പലവഴിയ്ക്ക് ശ്രമിക്കുമ്പോഴാണ്, 62 ലക്ഷത്തിലേറെ പാവങ്ങൾക്ക്  സംസ്ഥാന സർക്കാർ കരുതലും കൈത്താങ്ങുമായി നിൽക്കുന്നത്. ഒറ്റയടിക്ക് 400 രൂപയുടെ വർധനവാണ് സർക്കാർ വരുത്തിയിരിക്കുന്നത്. നവമ്പർ ഒന്നുമുതൽ പെൻഷൻ വർധനവ് നിലവിൽ വരുമ്പോൾ പാവപ്പെട്ട ജനവിഭാഗങ്ങളാകെ ഇടതുപക്ഷ സർക്കാരിന് തുടർച്ചയേകാനുള്ള ശ്രമങ്ങളിൽ കൈകോർക്കും. വാക്കുപാലിക്കുന്ന ചരിത്രമാണ് ഇടതുപക്ഷത്തിന്റെ സർക്കാരുകൾ രചിക്കുന്നത്. രാജ്യത്താദ്യമായി 45 രൂപ കർഷക തൊഴിലാളി പെൻഷനായി അനുവദിച്ച നായനാർ സർക്കാർ മുതൽ ക്ഷേമപെൻഷൻ 2000 രൂപയായി വർധിപ്പിച്ച പിണറായി വിജയൻ സർക്കാർ വരെയുള്ള ചരിത്രത്തിൽ യു ഡി എഫിന് അവകാശപ്പെടാനുള്ളത് നൂറ് രൂപയുടെ അവകാശവാദം മാത്രമാണ്. അതും മര്യാദയ്ക്ക് കൊടുക്കുവാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയില്ലാത്തവരാണ് യു ഡി എഫ്. അതിനാലാണ് ക്ഷേമപെൻഷനെതിരായ പിത്തലാട്ടവുമായി നാടുനീളെ ഓടിനടക്കുന്നത്. 

ക്ഷേമപെൻഷൻ വർധിപ്പിക്കാൻ അനുവദിക്കില്ലെന്ന പ്രതിപക്ഷ നേതാവിന്റേയും പെൻഷൻ വർധിപ്പിക്കുന്നത് മര്യാദകേടാണെന്ന യു ഡി എഫ് കൺവീനറുടേയും നിലപാടുമായി ഇനിയും മുന്നോട്ടുപോയാൽ കേരളം ഒറ്റക്കെട്ടായി പ്രതികരിക്കും. പാവങ്ങളുടെ കൂടെ നിൽക്കുന്ന എൽ ഡി എഫ് സർക്കാരിനോടുള്ള കുശമ്പും കുന്നായ്മയും പാവപ്പെട്ട ജനങ്ങളോടുള്ള വെല്ലുവിളിയാക്കി മാറ്റുന്ന വലതുപക്ഷ രാഷ്ട്രീയത്തിന് കേരളം തിരിച്ചടി നൽകും.

നവമ്പർ ഒന്നിന് കേരളം അതിദാരിദ്ര്യ മുക്തമാവുകയാണ്. സ്ത്രീകൾക്ക് പ്രത്യേക പരിഗണന നൽകുന്ന പ്രഖ്യാപനങ്ങളും മുഖ്യമന്ത്രി നൽകിയിട്ടുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ സമഗ്രവും ജനപക്ഷവും പാവപ്പെട്ട ജനവിഭാഗങ്ങൾക്കും സ്ത്രീകൾക്കും മുൻഗണന നൽകുന്നതുമായ പ്രഖ്യാപനങ്ങളിലൂടെ നവകേരള പിറവിയാണ് യാഥാർത്ഥ്യമാക്കിയത്. പിണറായി വിജയൻ സർക്കാരിന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് നാളെ (30-10-2022) വൈകുന്നേരം എല്ലാ വില്ലേജ് കേന്ദ്രങ്ങളിലും അഭിവാദ്യ പ്രകടനങ്ങൾ നടത്തുമെന്ന് കെ എസ് കെ ടി യു സംസ്ഥാന കമ്മറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.

News Desk

Recent Posts

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം – 02-09-2026

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം ഇന്നത്തെ പ്രവർത്തനങ്ങളിൽ ആലോചനയോടെയും ക്ഷമയോടെയും മുന്നേറുന്നത് ഗുണകരമാകും. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം എന്നിവയിൽ…

31 minutes ago

ശനിയാഴ്ചത്തെ പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി; കേന്ദ്ര സർക്കാരിന്റെ ഇടപെടലിൽ തീരുമാനം

ന്യൂഡൽഹി: ഡൽഹിയിൽ ശനിയാഴ്ച നടത്താനിരുന്ന പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി (CJP). സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ അനുകൂല ഇടപെടലുകളും, ജീവനൊടുക്കിയവരുടെ കുടുംബങ്ങൾക്ക്…

13 hours ago

കേരള സർവകലാശാലയിൽ വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് ലാത്തിച്ചാർജ്; ഗുരുതര ആരോപണവുമായി എസ്‌എഫ്‌ഐ

വിദ്യാർത്ഥിനികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്; മുന്നറിയിപ്പില്ലാതെയാണ് പൊലീസ് നടപടിയെന്ന് എസ്‌എഫ്‌ഐ. തിരുവനന്തപുരം: കേരള സർവകലാശാല ആസ്ഥാനത്തേക്ക് എസ്‌എഫ്‌ഐ നേതൃത്വത്തിൽ…

14 hours ago

സംസ്‌കൃത സർവകലാശാലയിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്; സെപ്റ്റംബർ 7ന് വാക്ക്-ഇൻ ഇന്റർവ്യൂ

കൊച്ചി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ ഏറ്റുമാനൂർ പ്രാദേശിക കാമ്പസിലെ ആയുർവേദ പഠന വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ തസ്തികയിൽ ഒഴിവ്. വനിതകൾക്കായി…

14 hours ago

സർക്കാർ സ്ഥാപനത്തിൽ പുതിയ അവസരം; സെപ്റ്റംബർ 10 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററുകളിൽ നിന്നും സൈക്കോ സോഷ്യൽ ഗ്രാന്റ് ഇൻ എയ്ഡ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അർഹരായ…

14 hours ago

പിത്താശയക്കല്ലിന് സൗജന്യ ചികിത്സ; തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ ഗവേഷണാടിസ്ഥാനത്തിൽ ചികിത്സ

തിരുവനന്തപുരം: പിത്താശയക്കല്ല് രോഗികൾക്ക് തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ സൗജന്യ ചികിത്സ ലഭ്യമാക്കുന്നു. 20 വയസിനും 60 വയസിനും…

14 hours ago