Categories: KERALANEWS

ഐസർ തിരുവനന്തപുരം പതിനേഴാം സ്ഥാപക ദിനം ആഘോഷിച്ചു

ഐസർ തിരുവനന്തപുരത്തിൻ്റെ പതിനേഴാം സ്ഥാപക ദിനം ഒക്ടോബർ 30 ന് ആഘോഷിച്ചു. 2008-ൽ ഇന്ത്യാ ഗവൺമെന്റ് സ്ഥാപിച്ച ഐസർ തിരുവനന്തപുരം, ജീവശാസ്ത്രം, രസതന്ത്രം, ഡാറ്റാ സയൻസ്, ഗണിതം, ഭൗതികശാസ്ത്രം, ഭൂമി, പരിസ്ഥിതി, സുസ്ഥിരതാ ശാസ്ത്രം എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങളിൽ ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസവും ഗവേഷണവും നൽകുന്നു. പ്രതിവർഷം 300-ലധികം വിദ്യാർത്ഥികൾ ഐസറിൽ നിന്ന് ബിരുദം നേടുന്നു.

സ്ഥാപന ദിന പരിപാടിയിൽ നീതി ആയോഗ് അംഗവും ഡിആർഡിഒ മുൻ ഡയറക്ടർ ജനറലുമായ പദ്മഭൂഷൺ ഡോ. വിജയ് കുമാർ സരസ്വത് മുഖ്യാതിഥിയായിരുന്നു.
പൃഥ്വി, ധനുഷ്, പ്രഹാർ, അഗ്നി-5, ടു-ടയർ ബാലിസ്റ്റിക് മിസൈൽ ഡിഫൻസ് സിസ്റ്റം എന്നിവയുൾപ്പെടെ ഇന്ത്യയുടെ തദ്ദേശീയ മിസൈൽ പ്രോഗ്രാമുകളുടെ പ്രധാന ശില്പികളിൽ ഒരാളാണ് ഡോ. വി.കെ. സരസ്വത്. തേജസ് ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റിന്റെ പ്രവർത്തന ക്ലിയറൻസിലും ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന അന്തർവാഹിനി ഐഎൻഎസ് അരിഹന്തിന്റെ വികസനത്തിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
ഐസർ തിരുവനന്തപുരം ഡയറക്ടർ പ്രൊഫ. ജെ. എൻ. മൂർത്തിയുടെ പ്രസംഗത്തോടെയാണ് പരിപാടി തുടങ്ങിയത്.
തുടർന്ന് സംസാരിച്ച ഐസർ ബോർഡ് ഓഫ് ഗവേണൻസ് ചെയർപേഴ്‌സൺ പ്രൊഫ. അരവിന്ദ് നാട്ടു, ഈ വർഷത്തെ നേച്ചർ ഇൻഡെക്സ് അക്കാദമിക് റാങ്കിംഗിൽ 12-ാം സ്ഥാനം നേടിയതിന് ഐസർ ഗവേഷകരെ അഭിനന്ദിച്ചു.

ആത്മനിർഭർ ഭാരത്, വീക്ഷിത് ഭാരത് 2047 എന്നിവ കൈവരിക്കുന്നതിന് തദ്ദേശീയ ശാസ്ത്ര, എഞ്ചിനീയറിംഗ് പുരോഗതിയുടെ ആവശ്യകതയെക്കുറിച്ച് സ്ഥാപക ദിന പ്രഭാഷണം നടത്തിയ ഡോ. വി. കെ. സരസ്വത് ഊന്നിപ്പറഞ്ഞു. യുവ ഗവേഷകരെ റിസ്ക് എടുക്കാനും, ഡൊമെയ്ൻ ഫോക്കസ് വികസിപ്പിക്കാനും, അറിവ് നേടുന്നതിൽ ധാർമ്മികമായ കാഠിന്യവും വിനയവും ഉയർത്തിപ്പിടിക്കാനും അദ്ദേഹം ഗവേഷകരോട് അഭ്യത്ഥിച്ചു.
ഡെപ്പ്യൂട്ടി ഡയറക്ടർ പ്രഫ. മഹേഷ് ഹരിഹരൻ, പ്രോഫ. മൂർത്തി ശ്രീനിവാസുല തുടങ്ങിയവർ സദസിൽ സന്നിഹിതരായിരുന്നു.

ഡോ. സൈനുൽ ആബിദീൻ പി
ഡെപ്യൂട്ടി ലൈബ്രേറിയൻ

News Desk

Recent Posts

സ്ത്രീകളുടെ സുരക്ഷയും മാനസികാരോഗ്യവും ഉറപ്പാക്കാൻ പുതിയ വനിതാ നയം നടപ്പാക്കും: മന്ത്രി ബിന്ദു കൃഷ്ണ

'പോഷ് ആക്ട് 2013 & സ്ത്രീകളുടെ മാനസികാരോഗ്യം വിഷയത്തിൽ കേരള വനിതാ കമ്മീഷൻ സംസ്ഥാനതല സെമിനാർ സംഘടിപ്പിച്ചു സ്ത്രീകളുടെ സാമൂഹികവും…

22 hours ago

തിരുവനന്തപുരം റെയിൽവേ ഡിവിഷനിലെ ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കണം; DRKS

2026 ഒക്ടോബർ 15 വ്യാഴാഴ്ച തിരുവനന്തപുരം റെയിൽവേ ഡിവിഷനു മുന്നില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നു. തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ ഡിവിഷനിലെ…

2 weeks ago

ക്ഷേത്രോത്സവങ്ങളുടെ ആത്മീയ പൈതൃകം വിളിച്ചോതി ‘ക്ഷേത്രാടനം’; ഒക്ടോബര്‍ 10ന് തിരുവനന്തപുരം വേദിയാകും

തിരുവനന്തപുരം: കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലെ ആചാരങ്ങൾ, ചരിത്രം, കലാപാരമ്പര്യം എന്നിവയുടെ പ്രാധാന്യം വിളിച്ചോതുന്ന സംഗീതപരിപാടിയായ ‘ക്ഷേത്രാടനം’ ഒക്ടോബര്‍ 10ന് തിരുവനന്തപുരം…

2 weeks ago

തമിഴ്നാട്ടിലെ ഉപതെരഞ്ഞെടുപ്പ് വിജയം; കേരളത്തിലും ആഘോഷവുമായി ടിവികെ പ്രവർത്തകർ

തിരുവനന്തപുരം: തമിഴ്നാട്ടിലെ ഉപതെരഞ്ഞെടുപ്പിൽ ടിവികെ (തമിഴക വെട്രി കഴകം) സ്ഥാനാർഥികൾ നേടിയ വിജയത്തിന്റെ ആവേശം കേരളത്തിലും. തിരുവനന്തപുരവും എറണാകുളവും ഉൾപ്പെടെ…

2 weeks ago

പൂജപ്പുര സരസ്വതി ദേവി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഒക്ടോബർ 11 മുതൽ; വാണിമണി പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്

തിരുവനന്തപുരം: പൂജപ്പുര സരസ്വതി ദേവി ക്ഷേത്രത്തിലെ 2026-ലെ നവരാത്രി മഹോത്സവം ഒക്ടോബർ 11 മുതൽ 21 വരെ വിവിധ ആത്മീയ,…

2 weeks ago

ഷോട്ട്പുട്ടിൽ സ്വർണം, ഹാമർത്രോയിൽ വെള്ളി; കായികരംഗത്ത് തിളങ്ങി സിബിന്‍

എറണാകുളം മഹാരാജാസ് കോളേജിൽ നടന്ന സീനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഷോട്ട്പുട്ടിൽ സ്വർണവും ഹാമർത്രോയിൽ വെള്ളിയും നേടി സിബിന്‍ മികവ് തെളിയിച്ചു.…

2 weeks ago