അയാട്ട അംഗീകൃത കോഴ്സുകളുമായി സി.ഐ.എ.എസ്.എല്‍ അക്കാദമി; ഇപ്പോള്‍ അപേക്ഷിക്കാം

കൊച്ചി: കൊച്ചി എയര്‍പോര്‍ട്ടിന്റെ ഉപസ്ഥാപനമായ സി.ഐ.എ.എസ്.എല്‍ അക്കാദമി ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട) അംഗീകാരമുള്ള നാല് പുതിയ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അയാട്ട ഫൗണ്ടേഷന്‍ ഇന്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം, അയാട്ട കാര്‍ഗോ ഇന്‍ട്രൊഡക്ടറി പ്രോഗ്രാം,അയാട്ട എയര്‍ലൈന്‍ കസ്റ്റമര്‍ സര്‍വീസ്,അയാട്ട പാസഞ്ചര്‍ ഗ്രൗണ്ട് സര്‍വീസസ് എന്നീ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം ആരംഭിച്ചിരിക്കുന്നത്. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക്  www.ciasl.aero/academy എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം.

ആറുമാസ കോഴ്സുകള്‍ക്ക് അയാട്ടയ്ക്ക് പുറമെ,കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ( കുസാറ്റ്), എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ (എ സി ഐ )എന്നിവയുടെ സര്‍ട്ടിഫിക്കറ്റുകളും ലഭിക്കുമെന്നതാണ് പ്രത്യേകത. അമാഡിയസ് ജിഡിഎസ് സിമുലേഷന്‍, ഇന്‍ഫ്‌ളൈറ്റ് ട്രിപ്പ്, എയര്‍പോര്‍ട്ട് സന്ദര്‍ശനങ്ങള്‍ എന്നിവയിലൂടെ പ്രായോഗിക പരിശീലനത്തിനുള്ള അവസരവും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും.

അയാട്ട ഫൗണ്ടേഷന്‍ ഇന്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം കോഴ്‌സ് അമേഡിയസ് റിസര്‍വേഷന്‍ സോഫ്റ്റ്വെയര്‍ പരിശീലനത്തിനൊപ്പമാണ് നല്‍കുന്നത്. ടിക്കറ്റിംഗ്, ബുക്കിംഗ്, ഫെയറുകള്‍ എന്നിവ കൈകാര്യം ചെയ്യാന്‍ ഇത് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കും. അയാട്ട കാര്‍ഗോ ഇന്‍ട്രൊഡക്ടറി പ്രോഗ്രാം, കുസാറ്റിന്റെ എയര്‍പോര്‍ട്ട് റാംപ് സര്‍വീസസ് മാനേജ്മെന്റ്, എ.സി.ഐ അംഗീകൃത എയര്‍ കാര്‍ഗോ മാനേജ്മെന്റ് എന്നിവയുമായി സംയോജിപ്പിച്ചാണ് നടത്തുന്നത്. എയര്‍ കാര്‍ഗോ ഡോക്യുമെന്റേഷന്‍, സുരക്ഷ, ലോജിസ്റ്റിക്‌സ് എന്നിവയ്ക്ക് പ്രധാന്യം നല്‍കുന്നതാണ് പ്രോഗ്രാം.

അയാട്ട എയര്‍ലൈന്‍ കസ്റ്റമര്‍ സര്‍വീസ്, കുസാറ്റിന്റെ എയര്‍പോര്‍ട്ട് റാംപ് സര്‍വീസസ് മാനേജ്മെന്റ് സർട്ടിഫിക്കറ്റ് പ്രോഗ്രാം , എ.സി.ഐ അംഗീകൃത ഏവിയേഷന്‍ മാനേജ്മെന്റ് ട്രെയിനിംഗ് എന്നിവയ്ക്കൊപ്പമാണ് നല്‍കുന്നത്. കസ്റ്റമര്‍ സര്‍വീസ്, എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ് എന്നിവയില്‍ വൈദഗ്ദ്ധ്യം നേടാന്‍ ഈ കോഴ്സ് സഹായിക്കും.

പാസഞ്ചര്‍ ഹാന്‍ഡ്‌ലിംഗ്, എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ്, റിസര്‍വേഷന്‍ സിസ്റ്റംസ് എന്നിവയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമഗ്ര പരിശീലനം ഉറപ്പുനല്‍കുന്ന കോഴ്‌സാണ് അയാട്ട പാസഞ്ചര്‍ ഗ്രൗണ്ട് സര്‍വീസസ്. കുസാറ്റിന്റെ എയര്‍പോര്‍ട്ട് പാസഞ്ചര്‍ സര്‍വീസസ് മാനേജ്മെന്റ്, എ.സി.ഐ ഏവിയേഷന്‍ മാനേജ്മെന്റ്, അമാഡിയസ് റിസര്‍വേഷന്‍ സോഫ്റ്റ്വെയര്‍ എന്നിവയുമായി സംയജിപ്പിച്ചാണ് ഈ പ്രോഗ്രാം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

അപേക്ഷകര്‍ക്ക് മികച്ച ആശയവിനിമയ ശേഷിയും ഇംഗ്ലീഷ് പ്രാവീണ്യവും അഭികാമ്യമാണ്. കൂടാതെ, മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ഓരോ കോഴ്സിലും 40 സീറ്റുകള്‍ വീതമാണുള്ളത്.പ്രായ പരിധി 20-26 വയസ് . കൂടുതൽ വിവരങ്ങൾക് : 8848000901/04842611785

News Desk

Recent Posts

ശനിയാഴ്ചത്തെ പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി; കേന്ദ്ര സർക്കാരിന്റെ ഇടപെടലിൽ തീരുമാനം

ന്യൂഡൽഹി: ഡൽഹിയിൽ ശനിയാഴ്ച നടത്താനിരുന്ന പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി (CJP). സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ അനുകൂല ഇടപെടലുകളും, ജീവനൊടുക്കിയവരുടെ കുടുംബങ്ങൾക്ക്…

12 hours ago

കേരള സർവകലാശാലയിൽ വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് ലാത്തിച്ചാർജ്; ഗുരുതര ആരോപണവുമായി എസ്‌എഫ്‌ഐ

വിദ്യാർത്ഥിനികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്; മുന്നറിയിപ്പില്ലാതെയാണ് പൊലീസ് നടപടിയെന്ന് എസ്‌എഫ്‌ഐ. തിരുവനന്തപുരം: കേരള സർവകലാശാല ആസ്ഥാനത്തേക്ക് എസ്‌എഫ്‌ഐ നേതൃത്വത്തിൽ…

12 hours ago

സംസ്‌കൃത സർവകലാശാലയിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്; സെപ്റ്റംബർ 7ന് വാക്ക്-ഇൻ ഇന്റർവ്യൂ

കൊച്ചി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ ഏറ്റുമാനൂർ പ്രാദേശിക കാമ്പസിലെ ആയുർവേദ പഠന വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ തസ്തികയിൽ ഒഴിവ്. വനിതകൾക്കായി…

12 hours ago

സർക്കാർ സ്ഥാപനത്തിൽ പുതിയ അവസരം; സെപ്റ്റംബർ 10 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററുകളിൽ നിന്നും സൈക്കോ സോഷ്യൽ ഗ്രാന്റ് ഇൻ എയ്ഡ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അർഹരായ…

13 hours ago

പിത്താശയക്കല്ലിന് സൗജന്യ ചികിത്സ; തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ ഗവേഷണാടിസ്ഥാനത്തിൽ ചികിത്സ

തിരുവനന്തപുരം: പിത്താശയക്കല്ല് രോഗികൾക്ക് തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ സൗജന്യ ചികിത്സ ലഭ്യമാക്കുന്നു. 20 വയസിനും 60 വയസിനും…

13 hours ago

പഞ്ചാബ് നാഷണൽ ബാങ്കിൽ ‘മണി ഹെയ്സ്റ്റ്’ മോഡൽ കൊള്ള; ₹7.40 കോടിയുടെ യഥാർഥ നോട്ടുകൾ മാറ്റി കള്ളനോട്ടുകൾ വച്ചു

ലഖ്നൗ: ഉത്തർപ്രദേശിലെ സഹാറൻപൂരിലുള്ള പഞ്ചാബ് നാഷണൽ ബാങ്കിന്റെ (PNB) ശാഖയിലെ കറൻസി ചെസ്റ്റിൽ നിന്ന് കോടികളുടെ യഥാർഥ നോട്ടുകൾ മാറ്റി…

13 hours ago