ക്രിസ്ത്യന്‍ വൈദികനെ ചാണകം തീറ്റിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യണം: കെസി വേണുഗോപാല്‍ എംപി

മതസ്വാതന്ത്ര്യം നിഷേധിച്ച് പൗരന്റെ ആത്മാഭിമാനത്തോയും വിശ്വാസത്തേയും ബിജെപി ഭരണകൂടം തകര്‍ക്കുന്നു

കേന്ദ്ര ആഭ്യന്തരമന്ത്രിക്കും ഒഡിഷ മുഖ്യമന്ത്രിക്കും കത്തയച്ചു


ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഒഡിഷയില്‍ ക്രിസ്ത്യന്‍ വൈദികനെ ക്രൂരമായും മര്‍ദ്ധിക്കുകയും ചാണകം തീറ്റിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്ത് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി കേന്ദ്ര ആഭ്യന്തരമന്ത്രിക്കും ഒഡിഷ മുഖ്യമന്ത്രിക്കും കത്തുനല്‍കി.

നാല്‍പ്പതോളം വരുന്ന ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. ഞയറാഴ്ച പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു വൈദികന്റെ വീട് അതിക്രമിച്ചുള്ള അക്രമം. വൈദികനെ തടഞ്ഞുവെച്ച് മര്‍ദ്ദിക്കുകയും മുഖത്ത് സിന്ദൂരം പൂശുകയും ചെരുപ്പുമാല അണിയിക്കുകയും ചെയ്തു. ശേഷം സമീപത്തെ ക്ഷേത്രത്തില്‍ കെട്ടിയിട്ട് ചാണകം തീറ്റിക്കുകയും അഴുക്കുചാലിലെ വെള്ളം കുടിപ്പിക്കുകയും  ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്നും  കെസി വേണുഗോപാല്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

ഇത് വെറുമൊരു ആള്‍ക്കൂട്ട അക്രമണമല്ലെന്നും മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നാക്രമണവുമാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. പൗരന്റെ ആത്മാഭിമാനത്തേയും വിശ്വാസത്തെയും തകര്‍ക്കുന്നതാണ് ഇത്തരം സംഭവങ്ങള്‍. മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ഇത്തരം കാട്ടുനീതി അംഗീകരിക്കാവുന്നതല്ല. നിയമവാഴ്ചയും ബഹുസ്വരതയും സംരക്ഷിക്കാനും സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ നിസംഗത ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാണ്. വൈദികന് നേരെ ആക്രമണം നടത്തിയ മുഴുവന്‍ പ്രതികളെയും പിടികൂടാന്‍ ആവശ്യമായ നടപടികള്‍ കേന്ദ്ര ആഭ്യന്തരവകുപ്പും ഒഡിഷ സര്‍ക്കാരും സ്വീകരിക്കണമെന്നും കെസി വേണുഗോപാല്‍ ഇരുവര്‍ക്കും നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.

News Desk

Recent Posts

‘സി.പി.ഐ ഇപ്പോഴും സി.പി.എം പുറമ്പോക്കിൽ’; രൂക്ഷ വിമർശനവുമായി ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: സി.പി.ഐക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. സി.പി.ഐ ഇപ്പോഴും സി.പി.എമ്മിന്റെ ആശ്രിത നിലയിലാണെന്നും, എൽ.ഡി.എഫിലെ രണ്ടാം…

23 minutes ago

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം – 02-09-2026

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം ഇന്നത്തെ പ്രവർത്തനങ്ങളിൽ ആലോചനയോടെയും ക്ഷമയോടെയും മുന്നേറുന്നത് ഗുണകരമാകും. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം എന്നിവയിൽ…

4 hours ago

ശനിയാഴ്ചത്തെ പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി; കേന്ദ്ര സർക്കാരിന്റെ ഇടപെടലിൽ തീരുമാനം

ന്യൂഡൽഹി: ഡൽഹിയിൽ ശനിയാഴ്ച നടത്താനിരുന്ന പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി (CJP). സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ അനുകൂല ഇടപെടലുകളും, ജീവനൊടുക്കിയവരുടെ കുടുംബങ്ങൾക്ക്…

17 hours ago

കേരള സർവകലാശാലയിൽ വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് ലാത്തിച്ചാർജ്; ഗുരുതര ആരോപണവുമായി എസ്‌എഫ്‌ഐ

വിദ്യാർത്ഥിനികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്; മുന്നറിയിപ്പില്ലാതെയാണ് പൊലീസ് നടപടിയെന്ന് എസ്‌എഫ്‌ഐ. തിരുവനന്തപുരം: കേരള സർവകലാശാല ആസ്ഥാനത്തേക്ക് എസ്‌എഫ്‌ഐ നേതൃത്വത്തിൽ…

17 hours ago

സംസ്‌കൃത സർവകലാശാലയിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്; സെപ്റ്റംബർ 7ന് വാക്ക്-ഇൻ ഇന്റർവ്യൂ

കൊച്ചി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ ഏറ്റുമാനൂർ പ്രാദേശിക കാമ്പസിലെ ആയുർവേദ പഠന വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ തസ്തികയിൽ ഒഴിവ്. വനിതകൾക്കായി…

18 hours ago

സർക്കാർ സ്ഥാപനത്തിൽ പുതിയ അവസരം; സെപ്റ്റംബർ 10 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററുകളിൽ നിന്നും സൈക്കോ സോഷ്യൽ ഗ്രാന്റ് ഇൻ എയ്ഡ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അർഹരായ…

18 hours ago