സെന്റർ ഫോർ എയ്‌റോസ്‌പേസ് പവർ ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസുമായി (CAPSS) സഹകരിച്ച് ദക്ഷിണ വ്യോമസേനാ സംഘടിപ്പിച്ച വാർഷിക മാരിടൈം സെമിനാറിൻ്റെ
രണ്ടാം പതിപ്പ് ഇന്ന് (ഫെബ്രുവരി 02) ദക്ഷിണ വ്യോമസേനാ ആസ്ഥാനത്ത് നടന്നു. ഇന്റഗ്രേറ്റഡ് സ്റ്റാഫ് കമ്മിറ്റി (CISC) മേധാവി എയർ മാർഷൽ അശുതോഷ് ദീക്ഷിത് മുഖ്യാതിഥിയായിരുന്നു. *’ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ വ്യോമ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുക’* എന്നതാണ് ഈ സെമിനാറിൻ്റെ പ്രമേയം. ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ മനീഷ് ഖന്ന, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ഇന്ത്യൻ മഹാസമുദ്ര മേഖലയുടെ വർദ്ധിച്ചുവരുന്ന തന്ത്രപരമായ പ്രാധാന്യവും സേവനങ്ങൾക്കിടയിൽ സംയുക്തത, സാങ്കേതിക സംയോജനം, സുഗമമായ ഏകോപനം എന്നിവയുടെ ആവശ്യകതയും സെമിനാർ ചർച്ച ചെയ്തു. വിവിധ മേഖലകളിലെയും സേവനങ്ങളിലെയും വിദഗ്ധർ സെമിനാറിൽ പങ്കെടുക്കുകയും സമുദ്രമേഖലയിൽ ഉയർന്നുവരുന്ന സുരക്ഷാ വെല്ലുവിളികളെക്കുറിച്ചുള്ള അവരുടെ കാഴ്ച്ചപ്പാടുകൾ അവതരിപ്പിക്കുകയും ചെയ്തു.
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന് വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയോടെ ഗംഭീര സമാപനം. ലോക്‌ഭവന് സമീപത്തുനിന്ന്…
തിരുവനന്തപുരം: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തെ തുടർന്ന് കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള യാത്രാസംഘങ്ങളിലെ കൂടുതൽ പേർ സുരക്ഷിതരായി നാട്ടിലേക്ക് മടങ്ങി. ഇന്ന്…
തിരുവനന്തപുരം: അപൂർവമായ നാഡീസംബന്ധമായ രോഗാവസ്ഥയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന നടനും ഡബ്ബിംഗ് ആർട്ടിസ്റ്റും ന്യൂസ് റിപ്പോർട്ടറുമായ **രാഗേഷ് ഡി.ടി. (49)**യ്ക്ക്…
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (KCL) കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ അനായാസ വിജയവുമായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്. എട്ട് വിക്കറ്റിനാണ് കാലിക്കറ്റ്…
ഇന്ന് 2026 ഓഗസ്റ്റ് 30-ലെ പൊതുവായ നക്ഷത്രഫലം വായിക്കാം. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം, യാത്ര എന്നിവയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്…
പത്തനംതിട്ട: പമ്പ, നിലയ്ക്കൽ മേഖലകളിൽ സിനിമ ചിത്രീകരണത്തിനായി എത്തിയ സംഘത്തെ നിലയ്ക്കലിൽ ദേവസ്വം ബോർഡ് അധികൃതർ തടഞ്ഞു. ചിത്രീകരണത്തിന് ദേവസ്വം…