Ananthapuri Online News

Anantham Athivegam Ananthapuri Varthakal

കെജിഒഎ സംഘടിപ്പിച്ച ചരിത്ര രേഖാ പ്രദർശനത്തിന് തുടക്കമായി. മെയ് 22 മുതൽ 26 വരെ

തിരുവനന്തപുരം: മെയ് 23 മുതൽ 26 വരെ തിരുവനന്തപുരത്ത് നടക്കുന്ന കേരള ഗസ്റ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെജിഒഎ) വജ്രജൂബിലി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചരിത്ര രേഖാ പ്രദർശനത്തിന് തുടക്കമായി. മെയ് 22 മുതൽ 26 വരെ ഡോ. കെ. എൻ. പണിക്കർ നഗറിലാണ് (സെന്റ് ജോസഫ് സ്കൂൾ) പ്രദർശനം നടക്കുന്നത്.

സംസ്ഥാന സമ്മേളന സംഘാടക സമിതിയുടെ രക്ഷാധികാരി പാറശ്ശാല എം.എൽ.എ സി.കെ. ഹരീന്ദ്രൻ പ്രദർശനം ഉദ്ഘാടനം ചെയ്തുസംസാരിച്ചു. കേരള വികസനത്തിൽ സിവിൽ സർവീസ് വഹിച്ച പങ്ക്, ജീവനക്കാരുടെ സംഘടനാ ചരിത്രം, സമര പോരാട്ടങ്ങളുടെ സംക്ഷിപ്ത വിവരങ്ങൾ, കേരള നവോത്ഥാനത്തിന്റെ അവിസ്മരണീയ മുഹൂർത്തങ്ങൾ, കെജിഒഎയുടെ ആറ് പതിറ്റാണ്ടുകാലത്തെ പ്രവർത്തന പന്ഥാവിലെ പ്രധാന സംഭവങ്ങൾ എന്നിവ കോർത്തിണക്കിയാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്.

കെജിഒഎ സംസ്ഥാന പ്രസിഡന്റ് ഡോ. എസ്.ആർ. മോഹനചന്ദ്രൻ അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി എം. ഷാജഹാൻ സ്വാഗതം ആശംസിച്ചു. സംസ്ഥാന സെക്രട്ടറി എം. എൻ. ശരത് ചന്ദ്രലാൽ, സംസ്ഥാന ട്രഷറർ എ. ബിന്ദു, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. സിജി സോമരാജൻ, സംസ്ഥാന വനിതാ കമ്മിറ്റി കൺവീനർ ജെ. ജോസഫൈൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജി.കെ. മണിവർണ്ണൻ, ഡോ. ജാൻകി ദാസ്, സൗത്ത് ജില്ലാ സെക്രട്ടറി സുരേഷ് ബാബു, പ്രസിഡന്റ് പി.സി. സന്തോഷ്, നോർത്ത് ജില്ലാ സെക്രട്ടറി സജി സത്യശീലൻ മുൻ കാല പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. നോർത്ത് ജില്ലാ പ്രസിഡന്റ് ഷമ്മി ബേക്കർ നന്ദി രേഖപ്പെടുത്തി.
പുതുതായി സർവീസിലേക്ക് എത്തുന്ന ജീവനക്കാർക്ക് സിവിൽ സർവീസിന്റെ ചരിത്രം പരിചയപ്പെടുത്തിയും ഐക്യബോധം വളർത്തിയും മുന്നോട്ടുള്ള സംഘടനാപ്രവർത്തനങ്ങൾക്ക് ഊർജം പകരുന്നതാണ് ഈ ചരിത്ര രേഖാ പ്രദർശനം.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!