കൊല്ലം ആശ്രാമത്ത് പ്രവർത്തിക്കുന്ന ഫാക്ടറിസ് ആൻഡ് ബോയിലേഴ്സ് ജോയിന്റ് ഡയറക്ടർ ഓഫീസിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ സന്ദർശനം നടത്തി. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഒക്കുപ്പേഷനൽ ഹെൽത്ത് ആൻഡ് റിസർച്ച് സെന്ററും മന്ത്രി പരിശോധിച്ചു. ഉമ്മൻ ചാണ്ടി സർക്കാർ കോടികൾ മുടക്കി, തൊഴിൽജന്യ രോഗങ്ങളുടെ പരിശോധന നടത്താനായി വാങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ നശിക്കുന്നു എന്ന വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലായിരുന്നു മന്ത്രിയുടെ മിന്നൽ സന്ദർശനം. ലഭിച്ച വിവരം ശരിയാണെന്ന് പരിശോധനയിൽ ബോധ്യപ്പെട്ടതായി മന്ത്രി പറഞ്ഞു. പത്ത് വർഷം മുൻപ് സെന്ററിൽ എത്തിച്ച അൾട്രാസൗണ്ട് സ്കാനിങ് മെഷീനും, എക്സ്-റേ മെഷീനും ഉപയോഗിക്കാതെ പൊടിപിടിച്ചു നശിക്കുന്നതായി കണ്ടു.
തൊഴിലാളികൾക്ക്, തൊഴിൽജന്യ രോഗങ്ങളുടെ പരിശോധന നടത്താനാണ് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് അത്യാധുനിക ഉപകരണങ്ങൾ വാങ്ങി നൽകിയത്. ജീവനക്കാർ ഇല്ലാത്തതുകൊണ്ടാണ് ഇവ ഉപയോഗിക്കാതെ പോയത് എന്നാണ് ഉദ്യോഗസ്ഥർ മന്ത്രിക്ക് നൽകിയ മറുപടി. മെഡിക്കൽ ഉപകരണങ്ങൾക്ക് പുറമേ പുതുക്കിപ്പണിത എ.സി ഹാൾ ഉപയോഗശൂന്യമായി നശിച്ചതായും മന്ത്രിയുടെ പരിശോധനയിൽ ബോധ്യപ്പെട്ടു.
സന്ദർശനത്തിൽ തന്നെ കാര്യങ്ങൾ മനസ്സിലായതിൻ്റെ അടിസ്ഥാനത്തിൽ ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ജൂലൈ 7 ചൊവ്വാഴ്ച തിരുവനന്തപുരത്ത് ചേരുമെന്ന് മന്ത്രി അറിയിച്ചു. വിഷയത്തിൽ ഗൗരവകരമായ അന്വേഷണം ഉണ്ടാവുമെന്നും വീഴ്ച വരുത്തിയെന്ന് കണ്ടെത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സ്കാനിങ് മെഷീനും എക്സറേ മെഷീനും ഇനി ഉപയോഗിക്കാൻ കഴിയുമോ എന്ന് വിദഗ്ധരെ കൊണ്ട് അടിയന്തരമായി പരിശോധിപ്പിക്കണമെന്ന് മന്ത്രി നിർദേശം നൽകി. കോടികൾ ചിലവഴിച്ച് വാങ്ങിയ ഉപകരണങ്ങളെ കഴിഞ്ഞ 10 വർഷക്കാലവും വകുപ്പ് ലാഘവത്തോടെ കണ്ടത് അത്യന്തം ഖേദകരമാണെന്നും, തൊഴിലാളികൾക്ക് ലഭിക്കേണ്ടിയിരുന്ന സഹായം ഇല്ലാതെ ആക്കിയത് ന്യായീകരിക്കാനാകില്ലെന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.
Most Played Online Casino Games Aries, but 888 is offering a 120% bonus to new…
Deposit 3 Get 150 Free Casino Uk So for all these reasons, the house takes…
No Deposit Slots No Mobile Number In Australia, Booongo currently does not produce any such…
Best Instadebit Casino Loyalty Program Casino Uk A trio of the pair of 7s that…
Non Gamstop Casino Cashback Uk Any revenue generated by the potential sale of an app…
Native Uk Casinos In Montana It doesnt take a genius to figure out the direction…