സംസ്ഥാനത്തെ വയോജനങ്ങളുടെ ക്ഷേമവും പുനരധിവാസവും ലക്ഷ്യമിട്ട് ജൂലൈ 6 ന് സംസ്ഥാന വയോജന കമ്മീഷന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ മേധാവികളുടെ യോഗം ചേരും. തമ്പാനൂർ ചൈത്രം കെ.ടി.ഡി.സി ഹോട്ടലിൽ രാവിലെ 11 മണിക്കാണ് യോഗം കൂടുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അനുവദിക്കുന്ന ഫണ്ടിൽ നിന്നും വയോജനങ്ങൾക്കായി മാറ്റിവെക്കുന്ന തുക കൃത്യമായും ഫലപ്രദമായും വിനിയോഗിക്കുന്നത് സംബന്ധിച്ച് യോഗം ചർച്ച ചെയ്യും.
മേയർമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ, മുൻസിപ്പൽ ചെയർമാൻ ചേമ്പർ ഭാരവാഹികൾ, പ്ലാനിംഗ് ബോർഡ്, കില, സംസ്ഥാന വയോജന വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.
📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ
Preferred Source ആയി ചേർക്കൂ.

