കൊച്ചി: പൊലീസ് ക്യാംപില്‍ ഇരുന്ന് മദ്യപിച്ച പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ഹില്‍പാലസ് ക്യാംപിലെ ബാരക്കിനുള്ളില്‍ ഇരുന്ന് മദ്യപിച്ച മൂന്ന് പൊലീസുകാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കെഎപി ഒന്നാം ബറ്റാലിയനിലെ ഉദ്യോഗസ്ഥരായ കെ യു അഭിലാഷ്, എന്‍ നവാസ്, എം വിഷ്ണു എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഹില്‍പാലസ് പൊലീസ് ക്യാംപിലെ ബാരക്കില്‍ നടന്ന പതിവ് പരിശോധനയ്ക്കിടെയാണ് ഇവര്‍ മദ്യപിച്ച നിലയില്‍ കണ്ടെത്തിയത്.
ഇവരില്‍നിന്ന് ഉപയോഗിച്ച മദ്യക്കുപ്പിയും ഗ്ലാസും പിടിച്ചെടുത്തു. തുടര്‍ന്ന് മെഡിക്കല്‍ പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെ അഭിലാഷ് അവിടെ ഉണ്ടായിരുന്ന പൊലീസുകാരെ തള്ളി മാറ്റി ഓടി രക്ഷപ്പെട്ടു. ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ല.
മറ്റ് രണ്ട് ഉദ്യോഗസ്ഥരായ നവാസിനെയും വിഷ്ണുവിനെയും ഹില്‍പാലസ് സ്റ്റേഷനില്‍ എത്തിച്ച് ബ്രെത്ത് അനലൈസര്‍ പരിശോധനയും തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനയും നടത്തി. ഇരുവരും മദ്യപിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ അസിസ്റ്റന്റ് കമന്‍ഡാന്റിനെ ചുമതലപ്പെടുത്തി.
ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…
തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…
തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…
വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. അത്തപ്പൂക്കളം, തിരുവാതിരക്കളി, പതാക…