തിരുവനന്തപുരം: അമ്പൂരിയിൽ വിനോദസഞ്ചാര കേന്ദ്രത്തിൽ എത്തിയ മൂന്ന് വയസ്സുകാരി ശരീരത്തിലൂടെ വാഹനം കയറിയിറങ്ങി മരിച്ച സംഭവത്തിന് പിന്നാലെ കുഞ്ഞിൻ്റെ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആര്യങ്കോട് സ്വദേശി നിഷയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അമ്പൂരി കുമ്പിച്ചൽകടവ് പാലത്തിനു സമീപമായിരുന്നു അപകടം. ആര്യങ്കോട് കുറ്റ്യാനിക്കാട് സ്വദേശികളായ അനുപ്രസാദ്-നിഷ ദമ്പതികളുടെ മകൾ ഋതു വേദയാണ് മരിച്ചത്.
അതേസമയം കുഞ്ഞിന്റെ അമ്മ നിഷയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിൻ്റെ പോസ്റ്റുമോർട്ടം നടക്കുന്നതിനിടയാണ് ഇവർ ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ വൈകുന്നേരമാണ് വിനോദയാത്രക്കായി പോയ സംഘത്തിലെ മൂന്നു വയസ്സുകാരിയുടെ മുകളിലേക്ക് വാഹനം കയറി ഇറങ്ങിയത്. ടെമ്പോ ട്രാവലർ പാർക്ക് ചെയ്ത ശേഷം പാട്ടുവച്ച് ഡാൻസ് കളിക്കുന്നതിനിടെയാണ് ബ്രേക്ക് പോയ വാഹനം മൂന്നു വയസ്സുകാരി ഋതുവേദയുടെ മുകളിലൂടെ കയറി ഇറങ്ങിയത്.
വാഹന അപകടത്തിന് കാരണം ഹാൻ്റ് ബ്രേക്കിൻ്റെ കേബിള്‍ പൊട്ടിയതെന്നാണ് പ്രാഥമിക നിഗമനം. കുടുംബത്തോടൊപ്പം പാലം കാണാൻ എത്തിയതായിരുന്നു മൂന്ന് വയസ്സുകാരി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.
ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…
തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…
തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…
വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. അത്തപ്പൂക്കളം, തിരുവാതിരക്കളി, പതാക…