Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Day: July 9, 2026

  • സംസ്ഥാന കർഷക അവാർഡിന് അപേക്ഷിക്കാം
    , , ,

    സംസ്ഥാന കർഷക അവാർഡിന് അപേക്ഷിക്കാം

    കാർഷിക വികസന കർഷകക്ഷേമ വകുപ്പ്-2025 ലെ സംസ്ഥാന കർഷക അവാർഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ കൃഷിഭവനുകളിൽ നിന്നോ www.keralaagriculture.gov.in എന്ന വെബ്‌സൈറ്റിൽ നിന്നോ ലഭ്യമാണ്. നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് ജൂലൈ 13 വൈകീട്ട് 5ന് മുമ്പ് ബന്ധപ്പെട്ട കൃഷിഭവനുകളിൽ എത്തിക്കണമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് കൃഷിഭവനുകളുമായി ബന്ധപ്പെടാവുന്നതാണ്.

    Continue Reading

  • എ. ഐ യുഗത്തിൽ വിദ്യാർത്ഥികൾ ആഗോള നിലവാരത്തിലേക്ക് ഉയരണം: മന്ത്രി എൻ. ഷംസുദ്ദീൻ
    , , , , ,

    എ. ഐ യുഗത്തിൽ വിദ്യാർത്ഥികൾ ആഗോള നിലവാരത്തിലേക്ക് ഉയരണം: മന്ത്രി എൻ. ഷംസുദ്ദീൻ

    ലോകം ആർട്ടിഫിഷ്യൽ ഇന്റലിജൻസിലേക്കും ഡിജിറ്റൽ വിദ്യാഭ്യാസത്തിലേക്കും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ, വിദ്യാർത്ഥികൾ ആഗോളതലത്തിൽ മത്സരിക്കാൻ തക്കവണ്ണം യോഗ്യരാകണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ. അരുവിക്കര നിയോജകമണ്ഡലത്തിലെ സ്‌കൂളുകളിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ‘തിളക്കം 2026’ വിദ്യാഭ്യാസ പുരസ്‌കാര വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയകാലഘട്ടത്തെ ഉൾക്കൊണ്ടുള്ള മാറ്റങ്ങൾ എല്ലാ വിദ്യാലയങ്ങളിലും ഉണ്ടാകണം. ബ്ലാക്ക് ബോർഡുകളിൽ നിന്ന് ക്ലാസ് മുറികൾ ഇലക്ട്രോണിക് സ്മാർട്ട് ബോർഡുകളിലേക്ക്…

    Continue Reading

  • 1,500 കിലോമീറ്റർ അകലെ നിന്ന് ശസ്ത്രക്രിയ: ആസ്റ്റർ മെഡ്‌സിറ്റിയിൽ ചരിത്രം കുറിച്ച് ടെലി-റോബോട്ടിക് സർജറി
    , , , , , ,

    1,500 കിലോമീറ്റർ അകലെ നിന്ന് ശസ്ത്രക്രിയ: ആസ്റ്റർ മെഡ്‌സിറ്റിയിൽ ചരിത്രം കുറിച്ച് ടെലി-റോബോട്ടിക് സർജറി

    കൊച്ചി, 09-07-2026: നേരിട്ടുള്ള ശാരീരിക സമ്പർക്കമില്ലാതെ, വിദൂര റോബോട്ടിക് കണക്ഷനിലൂടെ സങ്കീർണ്ണമായ ശസ്ത്രക്രിയകൾ സുരക്ഷിതമായി ചെയ്യാൻ കഴിയുമെന്ന് തെളിയിച്ചുകൊണ്ട്, കേരളത്തിലെ ആദ്യത്തെ ടെലി-റോബോട്ടിക് യൂറോളജി ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ആസ്റ്റർ മെഡ്‌സിറ്റി. പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന അത്യാധുനിക ശസ്ത്രക്രിയയായ ‘റോബോട്ട് അസിസ്റ്റഡ് റാഡിക്കൽ പ്രോസ്റ്റെറ്റെക്ടമി’ (ആർഎആർപി) ആണ് രോഗിക്ക് വിധേയമാക്കിയത്. കൊല്ലം സ്വദേശിയായ 70 വയസ്സുകാരനായ രോഗിയെ കൊച്ചിയിലെ ആസ്റ്റർ മെഡ്‌സിറ്റിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ആസ്റ്റർ മെഡ്‌സിറ്റിയിലെ യൂറോ ഓങ്കോളജി & ട്രാൻസ്പ്ലാന്റ്…

    Continue Reading

error: Content is protected !!