Ananthapuri Online News

Anantham Athivegam Ananthapuri Varthakal

നേമം റെയിൽവേ സ്റ്റേഷൻ വികസനം വേഗത്തിലാക്കണം: സതേൺ റെയിൽവേയ്ക്ക് ബിജെപി നിവേദനം

തിരുവനന്തപുരം: നേമം റെയിൽവേ സ്റ്റേഷന്റെ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സതേൺ റെയിൽവേ റീജണൽ മാനേജർക്ക് നിവേദനം നൽകി.

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നിർദേശപ്രകാരമാണ് നേമം റെയിൽവേ സ്റ്റേഷനിൽ വച്ച് നിവേദനം കൈമാറിയത്.

സ്റ്റേഷന്റെ വികസനവുമായി ബന്ധപ്പെട്ട് ശേഷിക്കുന്ന കാര്യങ്ങളും പ്രവൃത്തികളും എത്രയും വേഗം പൂർത്തിയാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!