ശ്രീ ചട്ടമ്പിസ്വാമികളുടെ 172-ാം ജയന്തി സെപ്റ്റംബർ 2ന് അഭേദാശ്രമത്തിൽ

തിരുവനന്തപുരം: പരമഭട്ടാരക ശ്രീ ചട്ടമ്പിസ്വാമികളുടെ 172-ാം ജയന്തി ആഘോഷം സെപ്റ്റംബർ 2 ബുധനാഴ്ച തിരുവനന്തപുരം അഭേദാശ്രമത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കും. ജയന്തിയോടനുബന്ധിച്ച് വിവിധ ആത്മീയ-ഭക്തിപരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

രാവിലെ 8 മണിക്ക് ശ്രീ ചട്ടമ്പിസ്വാമി സന്നിധിയിൽ ഗുരുപൂജ നടക്കും. തുടർന്ന് രാവിലെ 9 മണി മുതൽ ശ്രീമന്നാരായണീയം സമ്പൂർണ്ണ പാരായണം നടത്തും.

വൈകുന്നേരം 6.30ന് ഗുരുപൂജയും ദീപാരാധനയും നടക്കും. തുടർന്ന് 7 മണി മുതൽ ശ്രീ മാധവൻ നായരും സംഘവും അവതരിപ്പിക്കുന്ന ഭജന ഉണ്ടായിരിക്കും.

ശ്രീ ചട്ടമ്പിസ്വാമിയുടെ ദർശനങ്ങളും ആത്മീയ സന്ദേശങ്ങളും അനുസ്മരിക്കുന്ന ജയന്തി ആഘോഷങ്ങളിൽ ഭക്തജനങ്ങൾ പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു.

പരിപാടികൾ
രാവിലെ 8.00: ശ്രീ ചട്ടമ്പിസ്വാമി സന്നിധിയിൽ ഗുരുപൂജ
രാവിലെ 9.00 മുതൽ: ശ്രീമന്നാരായണീയം സമ്പൂർണ്ണ പാരായണം
വൈകുന്നേരം 6.30: ഗുരുപൂജയും ദീപാരാധനയും
വൈകുന്നേരം 7.00 മുതൽ: ഭജന — ശ്രീ മാധവൻ നായർ ആൻഡ് പാർട്ടി

സ്ഥലം: തിരുവനന്തപുരം അഭേദാശ്രമം
തീയതി: സെപ്റ്റംബർ 2, ബുധനാഴ്ച

News Desk

Recent Posts

സ്ത്രീകളുടെ സുരക്ഷയും മാനസികാരോഗ്യവും ഉറപ്പാക്കാൻ പുതിയ വനിതാ നയം നടപ്പാക്കും: മന്ത്രി ബിന്ദു കൃഷ്ണ

'പോഷ് ആക്ട് 2013 & സ്ത്രീകളുടെ മാനസികാരോഗ്യം വിഷയത്തിൽ കേരള വനിതാ കമ്മീഷൻ സംസ്ഥാനതല സെമിനാർ സംഘടിപ്പിച്ചു സ്ത്രീകളുടെ സാമൂഹികവും…

1 hour ago

തിരുവനന്തപുരം റെയിൽവേ ഡിവിഷനിലെ ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കണം; DRKS

2026 ഒക്ടോബർ 15 വ്യാഴാഴ്ച തിരുവനന്തപുരം റെയിൽവേ ഡിവിഷനു മുന്നില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നു. തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ ഡിവിഷനിലെ…

1 week ago

ക്ഷേത്രോത്സവങ്ങളുടെ ആത്മീയ പൈതൃകം വിളിച്ചോതി ‘ക്ഷേത്രാടനം’; ഒക്ടോബര്‍ 10ന് തിരുവനന്തപുരം വേദിയാകും

തിരുവനന്തപുരം: കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലെ ആചാരങ്ങൾ, ചരിത്രം, കലാപാരമ്പര്യം എന്നിവയുടെ പ്രാധാന്യം വിളിച്ചോതുന്ന സംഗീതപരിപാടിയായ ‘ക്ഷേത്രാടനം’ ഒക്ടോബര്‍ 10ന് തിരുവനന്തപുരം…

2 weeks ago

തമിഴ്നാട്ടിലെ ഉപതെരഞ്ഞെടുപ്പ് വിജയം; കേരളത്തിലും ആഘോഷവുമായി ടിവികെ പ്രവർത്തകർ

തിരുവനന്തപുരം: തമിഴ്നാട്ടിലെ ഉപതെരഞ്ഞെടുപ്പിൽ ടിവികെ (തമിഴക വെട്രി കഴകം) സ്ഥാനാർഥികൾ നേടിയ വിജയത്തിന്റെ ആവേശം കേരളത്തിലും. തിരുവനന്തപുരവും എറണാകുളവും ഉൾപ്പെടെ…

2 weeks ago

പൂജപ്പുര സരസ്വതി ദേവി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഒക്ടോബർ 11 മുതൽ; വാണിമണി പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്

തിരുവനന്തപുരം: പൂജപ്പുര സരസ്വതി ദേവി ക്ഷേത്രത്തിലെ 2026-ലെ നവരാത്രി മഹോത്സവം ഒക്ടോബർ 11 മുതൽ 21 വരെ വിവിധ ആത്മീയ,…

2 weeks ago

ഷോട്ട്പുട്ടിൽ സ്വർണം, ഹാമർത്രോയിൽ വെള്ളി; കായികരംഗത്ത് തിളങ്ങി സിബിന്‍

എറണാകുളം മഹാരാജാസ് കോളേജിൽ നടന്ന സീനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഷോട്ട്പുട്ടിൽ സ്വർണവും ഹാമർത്രോയിൽ വെള്ളിയും നേടി സിബിന്‍ മികവ് തെളിയിച്ചു.…

2 weeks ago