ടൂറിസം, സാംസ്കാരികം, സിനിമ വകുപ്പ് മന്ത്രി പി സി വിഷ്‌ണുനാഥ് കനകക്കുന്നിൽ
ഓണപതാക ഉയർത്തി
നാടും നഗരവും ആഘോഷത്തിമിർപ്പിലാകുന്ന ഓണം വാരാഘോഷത്തിന് തിരിതെളിച്ച് കനകക്കുന്നിൽ ഉത്സവ പതാകയുയർന്നു. ടൂറിസം, സാംസ്കാരികം, സിനിമാ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് ഓണപ്പതാക ഉയർത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സന്തോഷത്തിൻ്റെ ദിനങ്ങളാണ് ഇനിയുള്ളതെന്നും അത് ആസ്വദിച്ച് ഒരുമിച്ച് മുന്നോട്ടു പോകാമെന്നും ഓണപതാക ഉയർത്തിയ ശേഷം മന്ത്രി പറഞ്ഞു.
വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ വിളംബരമറിയിച്ച് 21 ന് കോവളത്തു നിന്നാരംഭിച്ച ഓണ പതാകയാത്ര ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തിയാണ് കനകക്കുന്നിൽ എത്തിച്ചേർന്നത്.
ആഗസ്റ്റ് 24 മുതൽ 30 വരെ തലസ്ഥാന നഗരിയിൽ നടക്കുന്ന വർണ്ണാഭമായ ഓണാഘോഷ പരിപാടികളിലേക്ക് പൊതുജനങ്ങളെ ക്ഷണിക്കുന്നതിനും ഉത്സവപ്രതീതി ഉണർത്തുന്നതിനുമായാണ് മൂന്ന് ദിവസത്തെ പര്യടനം പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്.
ഓണാപതാകയുമായി പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും കാൽനട ഘോഷയാത്രയായി ആരംഭിച്ച വിളംബരയാത്രയിൽ മ്യൂസിയം ജംഗ്ഷനിൽ നിന്നും മന്ത്രി പി.സി വിഷ്‌ണുനാഥ്, ഡോ. ശശി തരൂർ എംപി, എം വിൻസൻ്റ് എംഎൽഎ, എം. ആർ ബൈജു എം. എൽ. എ എന്നിവർ കൂടി പങ്കുചേർന്നു.
കനകക്കുന്നിൽ നടന്ന പതാക ഉയർത്തൽ ചടങ്ങിൽ ജി സ്റ്റീഫൻ എം എൽ.എ, ടൂറിസം വകുപ്പ് ഡയറക്ടർ അഞ്ജന എം, അഡീഷണൽ ഡയറക്ടർ ശ്രീധന്യ സുരേഷ്, വിവിധ കമ്മറ്റികളിലെ വൈസ് ചെയർമാൻമാർ, വിവിധ വകുപ്പുകളിലെ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
ബ്യൂനസ് ഐറിസ്: അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ടീമിനായി…
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…
തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…
തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…
വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. അത്തപ്പൂക്കളം, തിരുവാതിരക്കളി, പതാക…