Ananthapuri Online News

Anantham Athivegam Ananthapuri Varthakal

അയ്യങ്കാളി ജലോത്സവം 2026: വെള്ളായണി കായലിൽ ആവേശം; വള്ളംകളിയുടെ വിശേഷങ്ങൾ

തിരുവനന്തപുരം: നവോത്ഥാന നായകനായ മഹാത്മാ അയ്യങ്കാളിയുടെ സ്മരണാർഥം വെള്ളായണി കായലിൽ സംഘടിപ്പിച്ച 49-ാമത് അയ്യങ്കാളി ജലോത്സവം ആവേശകരമായി. ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ ജലോത്സവം ഫ്ലാഗ് ഓഫ് ചെയ്തു.

കായലോരത്ത് തടിച്ചുകൂടിയ ആയിരക്കണക്കിന് വള്ളംകളി പ്രേമികളെ ആവേശത്തിലാഴ്ത്തിയാണ് വിവിധ വിഭാഗങ്ങളിലായി വള്ളങ്ങൾ മത്സരിച്ചത്. ചുണ്ടൻ വള്ളങ്ങളുടെ വാശിയേറിയ പോരാട്ടത്തിനൊപ്പം വനിതകളുടെ മത്സരവും ശ്രദ്ധേയമായി.

ഒന്നാം തരം വള്ളം മത്സരം

ഒന്നാം തരം വള്ളം മത്സരത്തിൽ കാക്കാമൂല ബ്രദേഴ്‌സ് ചുണ്ടൻ ഒന്നാം സ്ഥാനം നേടി ട്രോഫി സ്വന്തമാക്കി. വിളങ്കോട് കിഴക്കേക്കര ചുണ്ടൻ രണ്ടാം സ്ഥാനവും കാക്കാമൂല ബ്രദേഴ്‌സ് ചുണ്ടൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

രണ്ടാം തരം വള്ളം

രണ്ടാം തരം വള്ളം വിഭാഗത്തിൽ ബിബിസി കാക്കാമൂല ബ്രദേഴ്‌സ് ചുണ്ടൻ ഒന്നാമതെത്തി. കാക്കാമൂല ബ്ലൂ ബേർഡ്സ് രണ്ടാം സ്ഥാനവും ഊക്കോട് വടക്കേക്കര ചുണ്ടൻ മൂന്നാം സ്ഥാനവും നേടി.

മൂന്നാം തരം വള്ളം

മൂന്നാം തരം വള്ളം വിഭാഗത്തിൽ കാക്കാമൂലയുടെ പടക്കുതിര ഒന്നാം സ്ഥാനം നേടി. ബിബിസി കാക്കാമൂല ബ്രദേഴ്‌സ് ചുണ്ടൻ രണ്ടാം സ്ഥാനവും കാക്കാമൂല ചുണ്ടൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രിയദർശിനി, ഊക്കോട് വടക്കേക്കര ചുണ്ടൻ എന്നിവർ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങൾ നേടി.

വനിതകളുടെ മത്സരത്തിലും ആവേശം

വനിതകളുടെ വിഭാഗത്തിലും ആവേശകരമായ മത്സരമാണ് നടന്നത്. കാക്കാമൂല ചുണ്ടൻ ഒന്നാം സ്ഥാനം നേടി. ഊക്കോട് റെഡ് ചില്ലീസ് രണ്ടാം സ്ഥാനവും ഊക്കോട് വിന്നേഴ്സ് ചുണ്ടൻ മൂന്നാം സ്ഥാനവും ഊക്കോട് ചുണ്ടൻ നാലാം സ്ഥാനവും സ്വന്തമാക്കി.

എം. വിൻസന്റ് എംഎൽഎ, ഡെപ്യൂട്ടി മേയർ ആശാനാഥ്, വിവിധ ജനപ്രതിനിധികൾ തുടങ്ങിയവർ ജലോത്സവത്തിൽ പങ്കെടുത്തു.

മഹാത്മാ അയ്യങ്കാളിയുടെ സ്മരണ പുതുക്കുന്നതിനൊപ്പം കേരളത്തിന്റെ പരമ്പരാഗത വള്ളംകളി സംസ്കാരത്തിന്റെയും കൂട്ടായ്മയുടെയും ആവേശം വിളിച്ചോതുന്നതായി 49-ാമത് അയ്യങ്കാളി ജലോത്സവം മാറി.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!